മഹാശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്, ഭൂമിക്ക് അധികം ആയുസില്ല, കൃത്രിമബുദ്ധിയും വൈറസും മനുഷ്യനെ തകര്‍ക്കും, സ്റ്റീഫന്‍ ഹോക്കിംഗിന്റെ വാദം ഇതൊക്കെ

steaveനിലവിലെ അവസ്ഥ തുടര്‍ന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യകുലം നശിക്കുമെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോടു സംസാരിക്കവെയാണ് ഹോക്കിംഗിന്റെ മുന്നറിയിപ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമബുദ്ധി), കാലാവസ്ഥാ മാറ്റം, ആണവായുധങ്ങള്‍ തുടങ്ങിയ കാരണങ്ങളായിരിക്കും മനുഷ്യകുലത്തിന്റെ അന്ത്യത്തിന് കാരണമാകുന്നത്. ഏറിയാല്‍ 1000 വര്‍ഷത്തിനപ്പുറം ഭൂമിക്ക് ആയുസില്ല.2

ആണവായുധങ്ങളും കൃത്രിമമായി സൃഷ്ടിച്ച വൈറസുകളും മനുഷ്യന് ഭീഷണിയാണ്. ഭാവിയില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ കണ്ടുപിടിത്തങ്ങള്‍ അനിവാര്യമാണ്– ഹോക്കിംഗ് പറയുന്നു. ശാസ്ത്ര പുരോഗതി ഒരിക്കലും നിലയ്ക്കുകയോ പിന്നോട്ടു പോകുകയോ ചെയ്യില്ലെന്നും ഇത് നിയന്ത്രിച്ചില്ലെങ്കില്‍ വലിയ അപകടത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യകുലത്തിന്റെ തുടര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ മറ്റൊരു വാസയോഗ്യമായ ഗ്രഹം കണ്ടെത്തി അവിടെ വാസമാക്കണമെന്നും മറിച്ചായാല്‍ നിലനില്‍പ് പ്രയാസത്തിലാണെന്നും ഹോക്കിംഗ് വ്യക്തമാക്കി.

Related posts