ഇടുക്കിയിലെ തുടർ ഭൂ​ച​ല​നം; ഭൗ​മ ശാ​സ്ത്ര​ജ്ഞ പ​ഠ​ന സം​ഘമെത്തി

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ലു​ണ്ടാ​കു​ന്ന ഭൂ​ച​ല​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​വ സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര പ​ഠ​നം ന​ട​ത്താ​നും പു​തി​യ സീ​സ്‌​മോ മീ​റ്റ​റു​ക​ള്‍ മൂ​ന്നു​സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യു​ള്ള പ​ഠ​ന​ങ്ങ​ള്‍​ക്കാ​യി ഡ​ല്‍​ഹി നാ​ഷ​ണ​ല്‍ സെ​ന്‍റര്‍ ഫോ​ര്‍ സീ​സ്മോ​ള​ജി​യി​ല്‍ നി​ന്നു​ള്ള ശാ​സ്ത്ര​ജ്ഞ​ര്‍ ഇ​ടു​ക്കി​യി​ലെ​ത്തി.

ഈ ​മാ​സം 25 വ​രെ ജി​ല്ല​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തും. ഭൂ​ച​ല​ന​ങ്ങ​ളു​ണ്ടാ​യ നെ​ടു​ങ്ക​ണ്ടം, ചെ​റു​തോ​ണി, രാ​ജ​കു​മാ​രി, ക​ട്ട​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും സം​ഘം സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ക.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ഇ​വ​ര്‍ സ​ന്ദ​ര്‍​ശി​ക്കും. നാ​ഷ​ണ​ല്‍ സെ​ന്‍റര്‍ ഫോ​ര്‍ സീ​സ്മോ​ള​ജി​യി​ല്‍ നി​ന്നു​ള്ള ര​ണ്ട് ശാ​സ്ത്ര​ജ്ഞ​രും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യി​ല്‍ നി​ന്നു​ള്ള ഒ​രു​ശാ​സ്ത്ര​ജ്ഞ​നു​മാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് സം​ഘാ​ംഗ​ങ്ങ​ള്‍ ജി​ല്ലാ​ക​ള​ക്ട​റു​മാ​യും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ര്‍​ച്ച ന​ട​ത്തും.​ ഇ​ടു​ക്കി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​കു​ന്ന ഭൂ​ച​ല​ന​ങ്ങ​ളെ പ​റ്റി പ​ഠി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി പാ​ര്‍​ല​മെ​ന്‍റില്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ട​ന്‍​ത​ന്നെ സം​ഘ​ത്തെ അ​യ​യ്ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​സം​ഘം ജി​ല്ല​യി​ലെ​ത്തി​യ​ത്.

Related posts

Leave a Comment