മുഹൂർത്തം തെറ്റാതെ വരനെത്തി കൂടെ കോവിഡും; വിവാഹത്തിനെത്തിയ വരനും ബന്ധുക്കൾക്കും കോവിഡ്; പ്രദേശം കണ്ടെയിൻമെന്‍റ് സോണിൽ


പ​ത്ത​നാ​പു​രം: വാ​ഴ​പ്പാ​റ പ​ള്ളി​യ്ക്ക് സ​മീ​പം വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ന​വ​വ​ര​നും മൂ​ന്ന് ബ​ന്ധു​ക്ക​ൾ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വാ​ഴ​പ്പാ​റ മേ​ഖ​ല ക​ണ്ട​യി​ൻ​മെ​ന്‍റ് സോ​ണി​ലാ​യി.

ന​ടു​മു​രു​പ്പ്, കു​ഴി​ക്കാ​ട്, വ​ല​തു​ക​ര ക​നാ​ൽ ഭാ​ഗം മു​ത​ൽ വാ​ഴ​പ്പാ​റ, കൊ​ച്ചു​ട​യ​ൻ​ചി​റ, മു​ള്ളൂ​ർ നി​ര​പ്പ്, മ​ണ​ക്കാ​ട്ടു​പു​ഴ, കൊ​ല്ല പാ​റ മേ​ഖ​ല​ക​ൾ ഇ​ന്ന് മു​ത​ൽ ക​ണ്ട​യി​ൻ​മെ​ന്‍റ് സോ​ണാ​കും.

കു​ഴി​ക്കാ​ട്, കൊ​ല്ലാ​പാ​റ, മു​ള്ളൂ​ർ നി​ര​പ്പി​ൽ നി​ന്ന് എ​സ് എ​ഫ് സി ​കെ യി​ലേ​യ്കു​ള്ള ഗേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ചെ​റി​യ റോ​ഡു​ക​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും അ​ട​യ്ക്കും.

ക​ല​ഞ്ഞൂ​ർ പാ​ടം റോ​ഡി​ൽ വാ​ഴ​പ്പാ​റ പാ​ലം, മ​ണ​ക്കാ​ടു​പു​ഴ എ​ന്നി​വ​ട​ങ്ങ​ളി​ൽ പോ​ലീ​സ് ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച് പ​രി​ശോ​ധ​ന​ട​ത്തി മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ.

അ​വി​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രെ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment