ഏ​റ്റു​മാ​നൂ​ർ റെ​യി​ൽ​ പാ​ത ഇ​ര​ട്ടി​പ്പി​ക്കൽ; ​മേ​ൽ​പ്പാ​ല​നിർമാണം അവസാന ഘട്ടത്തിലേക്ക്; മേ​യ് 31ന് ​മു​മ്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പാ​ലം തുറന്ന് കൊടുക്കും

ഏ​റ്റു​മാ​നൂ​ർ: റെ​യി​ൽ​ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചു​പ​ണി​യു​ന്ന ഏ​റ്റു​മാ​നൂ​ർ – നീ​ണ്ടൂ​ർ റോ​ഡി​ലെ മേ​ൽ​പ്പാ​ല​ത്തി​നാ​യു​ള്ള ര​ണ്ടാ​മ​ത്തെ കോ​ന്പ​സി​റ്റ് സ്റ്റീ​ൽ ഗ​ർ​ഡ​ർ ഉ​റ​പ്പി​ച്ചു. പാ​ലം നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. ഏ​റ്റു​മാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്നാ​ണ് മേ​ൽ​പ്പാലം. ര​ണ്ടാ​മ​ത്തെ സ്പാ​നി​ലെ ആ​റ് ഗ​ർ​ഡ​റു​ക​ളാ​ണു വ​ലി​യ ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​റ​പ്പി​ച്ച​ത്.

പൊ​ളി​ച്ചു​നീ​ക്കി​യ പാ​ല​ത്തി​ന്‍റെ ഇ​ര​ട്ടി​യി​ലേ​റെ നീ​ള​ക്കൂ​ടു​ത​ലു​ള്ള പു​തി​യ പാ​ല​ത്തി​ന് ര​ണ്ട് സ്പാ​നു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ പാ​ത​യി​ര​ട്ടി​പ്പി​ക്ക​ൽ ന​ട​ക്കു​ന്ന ഭാ​ഗ​ത്തു വ​രു​ന്ന സ്പാ​നി​ൽ നേ​ര​ത്തേ ഗ​ർ​ഡ​ർ ഉ​റ​പ്പി​ച്ചി​രു​ന്നു. ഗ​താ​ഗ​തം ന​ട​ക്കു​ന്ന ഭാ​ഗ​ത്തു വ​രു​ന്ന ര​ണ്ടാ​മ​ത്തെ സ്പാ​നി​ലാ​ണ് ഗ​ർ​ഡ​ർ ഉ​റ​പ്പി​ച്ച​ത്. മും​ബൈ ജ​യ​ന്തി ജ​ന​ത എ​ക്സ്പ്ര​സും കേ​ര​ള എ​ക്സ്പ്ര​സും എ​ത്തു​ന്ന​തി​ന് ഇ​ട​യി​ലു​ള്ള സ​മ​യ​ത്ത് വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച ശേ​ഷ​മാ​ണ് ഗ​ർ​ഡ​ർ ഉ​റ​പ്പി​ച്ച​ത്.

അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​റ് ഗ​ർ​ഡ​റു​ക​ളും ഉ​റ​പ്പി​ച്ചു. ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മു​ണ്ടാ​യി​ല്ല. ഇ​നി​യും ഗ​ർ​ഡ​റി​ന് മു​ക​ളി​ൽ സ്റ്റീ​ൽ​ഷീ​റ്റു​ക​ൾ ഉ​റ​പ്പി​ച്ച​ശേ​ഷം പാ​ലം കോ​ണ്‍​ക്രീ​റ്റ് ചെ​യ്യും. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ടാ​റിം​ഗും ന​ട​ക്ക​ണം. മ​റ്റ് ത​ട​സ​ങ്ങ​ൾ ഒ​ന്നു​മു​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ മേ​യ് 31ന് ​മു​ന്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts