പാട്ടിനൊപ്പം നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടത് നിരസിച്ചു; ഗര്‍ഭിണിയായ ഗായികയെ വെടിവച്ചു കൊന്നു; ദാരുണ സംഭവത്തിന്റെ വീഡിയോ കാണാം…

കറാച്ചി: ഗര്‍ഭിണിയായ ഗായികയെ സംഗീത നിശയ്ക്കിടെ വെടിവെച്ചുകൊന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കന്‍ഗാ ഗ്രാമത്തിലെ ഉത്സാവാഘോഷത്തിനിടെയായിരുന്നു ഈ ദാരുണ സംഭവം.24കാരിയായ ഗായിക സാമിന സമൂണ്‍ ആണ് കൊല്ലപ്പെട്ടത്. പാട്ടുപാടികൊണ്ടിരിക്കുകയായിരുന്നു ഗായികയ്ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാക്കിസ്ഥാനി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കപില്‍ ദേവാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

സംഗീതനിശയില്‍ ഇരുന്നുകൊണ്ട് പാട്ടുപാടുകയായിരുന്ന സാമിനയോട് നിന്നുകൊണ്ടു പാടുവാന്‍ താരിഖ് അഹമ്മദ് ജാതോയി എന്നയാള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആദ്യം ഇത് നിരസിക്കുകയും പിന്നീട് ആവശ്യം അനുസരിച്ച് എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു. സാമിന എഴുന്നേറ്റ് നിന്ന് പാടാന്‍ തുടങ്ങിയതും താരിഖ് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗായികയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് താരീഖിനെയും ഇയാളുടെ രണ്ട് അനുയായികളെയും അറസ്റ്റു ചെയ്തു.

Related posts