”നീയൊക്കെ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കൊണ്ടു പോകുന്നത് എനിക്കൊന്നു കാണണം”; സ്‌കോളര്‍ഷിപ് തുക ആവശ്യപ്പെട്ട ഇസിആര്‍ നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥി നികള്‍ക്ക് നേരെ ചെയര്‍മാന്റെ തെറിയഭിഷേകം

madhu600വാഗ്ദാനം ചെയ്തിരുന്ന സ്‌കോളര്‍ഷിപ്പ് തുക ചോദിച്ച് ഫോണ്‍ വിളിച്ച ഇ സി ആര്‍ നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥിനികള്‍ക്ക് കോളജ് ചെയര്‍മാന്‍ മധു ഭാസ്കറിന്റെ വക തെറിയഭിഷേകവും ഭീഷണിയും.കോളേജില്‍ വിവിധ അനുബന്ധ കോഴ്‌സുകള്‍ ഉണ്ടെന്നും താനാണ് പ്രിന്‍സിപ്പല്‍ എന്നും അവകാശപ്പെട്ടാണ് മലയാളികളായ പെണ്‍കുട്ടികളെ ആലപ്പുഴ സ്വദേശിയായ മധുഭാസ്കര്‍ തന്റെ ഉടമസ്ഥതയിലുള്ള കര്‍ണാടക ഉഡുപ്പിയിലെ കോളേജില്‍ ചേര്‍ത്തത്.

തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന സ്‌കോളര്‍ഷിപ്പ് തുക നല്‍കാഞ്ഞതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ മധു ഭാസ്കറിനെ ഫോണ്‍ വിളിച്ചത്. പെണ്‍കുട്ടികളോട് ഒന്നും രണ്ടും അധ്യയന വര്‍ഷങ്ങളിലെ സ്‌കോളര്‍ഷിപ്പ് തുക നല്‍കിയതാണെന്നും മൂന്നാം വര്‍ഷം നല്കാതിരിക്കാനുള്ള കാരണങ്ങളും ഇയാള്‍ വിശദീകരിക്കുന്നു. ഇതിനിടയില്‍ ഇപ്പോള്‍ തന്നെ ഉറപ്പു നല്‍കണമെന്നും അല്ലെങ്കില്‍ അടുത്ത ദിവസം കോളേജില്‍ നേരിട്ട് വരണമെന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടതോടെയാണ് ഇയാളുടെ ഭാവം മാറിയത്. പിന്നെ പെണ്‍കുട്ടികള്‍ക്കു നേരെ തെറിയുടെ അഭിഷേകമാണ് മധു ഭാസ്കര്‍ നടത്തിയത്.

താങ്കളുടെ മകളോട് ഇങ്ങനെ പറയുമോ, ഫോണ്‍ കാള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്  പരാതി നല്‍കും എന്നൊക്കെ പെണ്‍കുട്ടികള്‍ വിശദീകരിക്കുമ്പോഴും മധു ഭാസ്കര്‍ തെറിവിളി തുടരുകയാണ്. കോഴ്‌സ് കംപ്ലീറ്റ് ചെയ്യില്ലെന്നും പരാതി നല്‍കിയിട്ടു കാര്യമില്ലെന്നും പല തവണ ഇയാള്‍ ഭീഷണിയും മുഴക്കുന്നു.ഇസിആര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത് ആലപ്പുഴ പി എച്ച് വാര്‍ഡിലെ സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിന് എതിര്‍വശത്തുള്ള സുഹ കോംപ്ലക്‌സിലാണ്. എന്നാല്‍ മാനേജ്‌മെന്റ്, ഏവിയേഷന്‍, നഴ്‌സിങ് കോളേജുകള്‍ ഉള്‍പ്പെടുന്ന ഇസിആര്‍ ഗ്രൂപ്പ് ഓഫ് ഇന്‌സ്ടിട്യൂഷന്‍ പ്രവര്‍ത്തിക്കുന്നതു കര്‍ണാടകയില്‍ ഉഡുപ്പി ജില്ലയിലെ കോട്ടേശ്വറിലാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇയാളുടെ തെറി വിളി ഇപ്പോള്‍ വാട്‌സ് ആപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related posts