സംശയരോഗം! മൂ​ത്ത​മ​ക​ളെ കൊ​ല​പ്പെ​ടു​ത്താ​തെ വി​ട്ടു; ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മം; എ​ഡ്വേ​ർ​ഡി​നെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും

കൊ​ല്ലം: ഭാ​ര്യ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും വി​ഷം കു​ത്തി വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ ഗൃ​ഹ​നാ​ഥ​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്നു കു​ണ്ട​റ സി ​ഐ പ​റ​ഞ്ഞു.

മ​ൺ ട്രോ ​തു​രു​ത്ത് പെ​രു​ങ്ങാ​ലം എ​റോ​പ്പി​ൽ വീ​ട്ടി​ൽ എ​ഡ്വേ​ർ​ഡി​നെ​യാ​ണ് (അം​ഗി​ത് – 40 ) ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. ഭാ​ര്യ വ​ർ​ഷ (26), മ​ക്ക​ളാ​യ അ​ലൈ​ൻ , ആ​ര​വ് എ​ന്നി​വ​രെ​യാ​ണ് വി​ഷം കു​ത്തി വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ 11നാ​യി​രു​ന്നു സം​ഭ​വം.

മൂ​ത്ത​മ​ക​ളെ കൊ​ല​പ്പെ​ടു​ത്താ​തെ വി​ട്ടു. കു​ട്ടി​യെ സം​ര​ക്ഷി​ക്കാ​ൻ ബ​ന്ധു​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം എ​ഡ്വേ​ർ​ഡ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചെ​ങ്കി​ലും ര​ക്ഷ​പെ​ട്ടു.

സം​ശ​യ​രോ​ഗ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കു​ടും​ബ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​ന്ന വ​ർ​ഷ യെ ​സം​ഭ​വ ദി​വ​സം രാ​വി​ലെ​യാ​ണ് എ​ഡ്വേ​ർ​ഡ് താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ത്.

വീ​ട്ടി​ൽ വ​ന്ന ശേ​ഷം ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട എ​ഡ്വേ​ർ​ഡ് ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ചു ബോ​ധം കെ​ടു​ത്തി​യ ശേ​ഷ​മാ​ണ് വി​ഷം കു​ത്തി വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment