എട്ടു മാസം ഗര്‍ഭിണിയായ യുവതി എടുത്തുയര്‍ത്തിയത് 142 കിലോഗ്രാം ഭാരം ! ‘ബേണ്ട മോളേ കളി ബേണ്ട’ എന്ന് സോഷ്യല്‍ മീഡിയ…

ഗര്‍ഭിണികള്‍ അനങ്ങാതെ ഇരിക്കണമെന്നൊന്നുമില്ല, ഗര്‍ഭകാലത്ത് ചെറിയ വ്യായാമങ്ങള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുമുണ്ട്. എന്നാല്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യാന്‍ ഒരു ഡോക്ടറും നിര്‍ദ്ദേശിക്കാറില്ല.

പ്രസവത്തിന് ദിവസം അടുത്തിരിയ്ക്കുന്ന സമയത്ത് 142 കിലോഗ്രാം ഭാരം എടുത്തുയര്‍ത്തി പരിശീലനം നടത്തിയ യാന്‍യാ മില്യുട്ടിനോവിക് എന്ന ന്യൂയോര്‍ക്ക് സ്വദേശിനിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുകയാണ്.

ഫിറ്റ്നസ് ട്രെയിനര്‍ കൂടിയായ യാന്‍യാ തന്നെയാണ് തന്റെ പരിശീലന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

പോലീസ് ഓഫീസര്‍ കൂടിയായ ഭര്‍ത്താവ് റിസല്‍ മാര്‍ട്ടിനെസിന്റെ സഹായത്തോടെയാണ് യാന്‍യാ പരിശീലനം നടത്തുന്നത്. വിമര്‍ശനങ്ങള്‍ കണക്കിലെടുക്കുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് യാന്‍യാ പരിശീലനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

മാത്രമല്ല, ആദ്യം ഗര്‍ഭിണിയായ സമയത്തും താന്‍ ജിമ്മില്‍ ഇതേ പരിശീലനങ്ങള്‍ നടത്തിയിരുന്നെന്നും ഇപ്പോള്‍ മൂന്ന് വയസ്സുകാരിയായ തന്റെ മകള്‍ പൂര്‍ണ ആരോഗ്യത്തോടെയാണ് ജനിച്ചത് എന്നും യാന്‍യാ പറയുന്നു.

ഭാരം ഉയര്‍ത്തുന്നതിന്റെ മാത്രമല്ല ഭാരമുള്ള ഡംബല്‍ കയ്യിടുത്ത് ചാടി വ്യായാമം ചെയ്യുന്നതിന്റെയും ട്രെഡ്മില്ലില്‍ ഓടുന്നതിന്റെയും ചിത്രങ്ങള്‍ യാന്‍യാ പങ്കുവെച്ചിട്ടുണ്ട്.

ഏറ്റവും ആരോഗ്യത്തോടെയിരിക്കേണ്ട സമയമാണ് ഗര്‍ഭകാലം. ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്നത് തനിക്ക് ശരീരത്തിന് ഏറെ സുഖം നല്‍കുന്നു. ജിമ്മില്‍ എത്തുന്നവര്‍ക്ക് പരിശീലനം നല്‍കാനും താന്‍ സമയം കണ്ടെത്തുന്നതായും യാന്‍യാ പറയുന്നു.

തന്റെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ ഡോക്ടറുമായി സംസാരിച്ച ശേഷം മാത്രമേ ഇതിനു തയ്യാറാകാവൂ എന്നും യാന്‍യാ പറയുന്നു.

യാന്‍യ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ്. പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെയും ഉദരത്തില്‍ വഹിച്ചുകൊണ്ട് ഭാരം പുറത്ത് എടുത്തുയര്‍ത്തി ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുമെന്നും ഗര്‍ഭകാലത്ത് വ്യായാമം ആവശ്യമാണെങ്കിലും അത് മിതമായ രീതിയില്‍ അല്ലെങ്കില്‍ വിപരീതഫലം ഉണ്ടാവും എന്നുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്

Related posts

Leave a Comment