എ​വി​ടേ​ക്കാ​ണ് യാ​ത്ര, എ​ന്താ​ണ് ജോ​ലി, യാ​ത്ര ചെ​യ്യു​ന്ന​തി​ന് ഒ​രു ല​ക്ഷ്യം വേ​ണ്ടേ ? കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ന​ട​ന്ന സം​ഭ​വ​മെ​ന്ന രീ​തി​യി​ല്‍ പ്ര​ച​രി​ച്ച വൈ​റ​ല്‍ വീ​ഡി​യോ​യ്ക്ക് പി​ന്നി​ല്‍…

പെ​രു​മ്പാ​വൂ​ര്‍-​മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ലോ​ടു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ന​ട​ന്ന സം​ഭ​വ​മെ​ന്ന രീ​തി​യി​ലാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ഡി​യോ പ്ര​ച​രി​ച്ച​ത്.

ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന യു​വാ​വി​നോ​ട് എ​വി​ടേ​ക്കാ​ണ് യാ​ത്ര​യെ​ന്നും എ​ന്താ​ണ് ജോ​ലി​യെ​ന്നും ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​ന് ഒ​രു ല​ക്ഷ്യം വേ​ണ്ടേ എന്നൊക്കെ​യാ​ണ് ചെ​ക്ക​ർ ചോ​ദി​ക്കു​ന്ന​ത്.

വ​രു​മാ​നം കു​റ​ഞ്ഞ റൂ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​ന്‍​സ്‌​പെ​ക്ട​ര്‍, ക​ണ്ട​ക്ട​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത​തെ​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

ദി​വ​സ​വും ബ​സി​ല്‍ ക​യ​റു​ന്ന യു​വാ​വ് തൊ​ട്ടു​മു​മ്പി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ന് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ സ​മ​യ​വും മ​റ്റ് വി​വ​ര​ങ്ങ​ളും ഫോ​ണി​ലൂ​ടെ കൈ​മാ​റു​ന്നു​വെ​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ആ​രോ​പി​ക്കു​ന്ന​ത്.

യു​വാ​വി​ന്‍റെ സം​സാ​ര​ത്തി​ൽ​നി​ന്നും സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് വേ​ണ്ട സൗ​ക​ര്യ​മൊ​രു​ക്കി കൊ​ടു​ക്കു​ന്നു​വെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ചോ​ദ്യം ചെ​യ്ത​തെ​ന്നും സം​ഭ​വ​ത്തി​ല്‍ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ന്നും പെ​രു​മ്പാ​വൂ​ര്‍ ജ​ന​റ​ല്‍ ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​സ്. സോ​മ​ന്‍ പ​റ​ഞ്ഞു.

ചോ​ദ്യം ചെ​യ്ത പെ​രു​മ്പാ​വൂ​ര്‍ യൂ​ണി​റ്റി​ലെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​നി​ല്‍ ജോ​സ​ഫ് ത​ന്നെ​യാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. ചെ​ക്ക​ര്‍ എ​ന്ന ത​സ്തി​ക കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം സു​ഹൃ​ത്തി​നെ കാ​ണാ​ന്‍ പോ​യ​താ​ണെ​ന്നാ​ണ് വീ​ഡി​യോ​യി​ലു​ള്ള യു​വാ​വി​ന്‍റെ പ്ര​തി​ക​ര​ണം. അ​പ​മാ​നി​ച്ച​തി​നെ​തി​രേ കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും യു​വാ​വ് പ​റ​ഞ്ഞു.

Related posts

Leave a Comment