എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​യ്പ്; പ്രതിക്കൊപ്പം ട്രെ​യി​നി​ല്‍ സഹായിയും? സിസിടിവി ദൃശ്യങ്ങളിൽ പോലീസിന് കാണാൻ കഴിഞ്ഞത്…

കോ​ഴി​ക്കോ​ട്∙ എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​യ്പു കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെയ്ഫിക്കൊ​പ്പം സ​ഹാ​യിയായി ഒരാൾ ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്തു​വെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ന്നു.​

ട്രെ​യി​നി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​മ്പോ​ൾ ധ​രി​ച്ച വ​സ്ത്ര​മ​ല്ല ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ധ​രി​ച്ചി​രു​ന്ന​തെ​ന്നു തെ​ളി​യി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യം അ​ന്വേ​ഷ​ണസം​ഘ​ത്തി​നു ല​ഭി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് തേ​ടു​ന്ന സ​ഹാ​യി ക​ണ്ണൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വി​ല്‍ത​ന്നെ യു​ണ്ടാ​യി​രു​ന്നി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് പോ​ലീ​സ് എ​ത്തു​ന്ന​ത്.

അ​ങ്ങി​നെ​യെ​ങ്കി​ല്‍ അ​താ​ര്, ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്നോ, ഏ​ത് റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​നി​ല്‍നി​ന്ന് ഇ​യാ​ള്‍ ക​യ​റി തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം ക​ണ്ടെ​ത്തേ​ണ്ടി​വ​രും.

ഡ​ല്‍​ഹി​യി​ല്‍നി​ന്നു ഷാ​റൂ​ഖ് ഒ​റ്റ​യ്ക്കാ​ണ് ട്രെ​യി​നി​ല്‍ ക​യ​റി​യ​ത്. അ​തി​നു​ശേ​ഷം ട്രെ​യി​ന്‍ നി​ര്‍​ത്തി​യ 15 സ്‌​റ്റേ​ഷ​നു​ക​ളു​ടെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചു​ക​ഴി​ഞ്ഞു.

ഷാ​റൂഖി​നെ ഡ​ൽ​ഹി​യി​ൽനി​ന്നു കാ​ണാ​താ​കു​മ്പോ​ൾ നീ​ല ജീ​ൻ​സും ചു​വ​പ്പു ഷ​ർ​ട്ടു​മാ​ണു ധ​രി​ച്ചി​രു​ന്ന​ത് എ​ന്നാ​ണു കു​ടും​ബം ഡ​ൽ​ഹി ഷ​ഹീ​ൻ​ബാ​ഗ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലു​മു​ള്ള​ത്.

ചു​വ​ന്ന ഷ​ർ​ട്ട് ധ​രി​ച്ച​യാ​ളാ​ണു ട്രെ​യി​നി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് എ​ന്നാ​ണു ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​ടു​ത്തു​ള്ള ക​ട​യി​ൽനി​ന്നു ഷാ​റൂഖ് ചാ​യ​യും കേ​ക്കും ക​ഴി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചിട്ടുണ്ട്.

ഈ ​ദൃ​ശ്യ​ത്തി​ൽ പ്ര​തി നീ​ല ജീ​ൻ​സും ഇ​രു​ണ്ട മെ​റൂ​ൺ ഷ​ർ​ട്ടു​മാ​ണു ധ​രി​ച്ചി​ട്ടു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ര​ത്ന​ഗി​രി​യി​ൽ പി​ടി​യി​ലാ​കു​മ്പോ​ഴും ഇ​തേ വ​സ്ത്ര​മാ​ണു ധ​രി​ച്ചി​രു​ന്ന​ത്.

ഇ​യാ​ളു​ടെ ബാ​ഗ് ട്രെ​യി​നി​​ല്‍നി​ന്നു വീ​ണ സാ​ഹ​ച​ര്യ​ത്തി​ല്‍ മെ​റൂ​ൺ ഷ​ര്‍​ട്ട് എ​വി​ടെനി​ന്നു ല​ഭി​ച്ചു​വെ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Related posts

Leave a Comment