യു​ഡി​എ​ഫ് എം​എ​ൽ​എ​ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യ്ക്കും ഭാ​ര്യ​യ്ക്കും ഇ​ര​ട്ട​വോ​ട്ട്; സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് എൽദോസ് കുന്നപ്പിള്ളി

കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കും ഭാ​ര്യ​യ്ക്കും ഇ​ര​ട്ട​വോ​ട്ട്.

പെ​രു​മ്പാ​വൂ​ർ രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ട​ർ​മാ​രാ​ണ് ഇ​രു​വ​രും. എ​ന്നാ​ൽ മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ലും ഇ​രു​വ​ർ​ക്കും വോ​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നാ​ല​ര ല​ക്ഷം ഇ​ര​ട്ട​വോ​ട്ടു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് യു​ഡി​എ​ഫ് എം​എ​ൽ​എ​യു​ടെ പേ​രി​ലും ഇ​ര​ട്ട​വോ​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചു.

Related posts

Leave a Comment