രാജു ചെയ്തത് തെറ്റ്;  സംസ്ഥാന നേതൃത്വം നൽകിയത് സമാധാനപരമായ മാർച്ച്;  കൊച്ചിയിലെ സിപിഐ മാർച്ചിനെ തള്ളി സംസ്ഥാന നേതൃത്വം

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് സി​പി​ഐ മാ​ർ​ച്ചി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ ത​ള്ളി സം​സ്ഥാ​ന നേ​തൃ​ത്വം. ഡി​ഐ​ജി ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു​വി​ന് വീ​ഴ്ച പ​റ്റി​യ​താ​യാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

അ​ക്ര​മം ഇ​ല്ലാ​തെ സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ച്ചി​നാ​യി​രു​ന്നു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ജി​ല്ലാ ക​മ്മി​റ്റി ഈ ​നി​ർ​ദേ​ശം അ​ട്ടി​മ​റി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്. കൊ​ച്ചി​യി​ലെ സം​ഭ​വ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യി​ലും അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും നേ​തൃ​ത്വം അ​റി​യി​ച്ചു.

പോ​ലീ​സ് ന​ട​പ​ടി​യെ വി​മ​ർ​ശി​ക്കാ​ൻ ത​യാ​റാ​കാ​ത്ത പാ​ർ​ട്ടി സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യും എ​റ​ണാ​കു​ള​ത്തെ പാ​ർ​ട്ടി​യും തെ​റ്റു​കാ​രാ​ണെ​ന്ന നി​ല​പാ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​രെ സ്വീ​ക​രി​ച്ചു പോ​ന്ന​ത്. അ​തേ​സ​മ​യം, എം​എ​ൽ​എ​യ്ക്കു മ​ർ​ദ​ന​മേ​റ്റ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ടി​നെ​ച്ചൊ​ല്ലി പാ​ർ​ട്ടി​യി​ൽ അ​മ​ർ​ഷ​മു​ണ്ടാ​യി​ട്ടു​ണ്ട്.

Related posts