ചേരിപ്പോരും പകയും കളംവിട്ട് പുറത്തേക്ക്! രോഹിത് അണ്‍ഫോളോ ചെയ്തതിനുപിന്നാലെ അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം ഇന്ത്യന്‍ ഓപ്പണര്‍ക്കുള്ള മറുപടിയോ?

മും​​ബൈ/​​ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ പു​​രു​​ഷ സീ​​നി​​യ​​ർ ക്രി​​ക്ക​​റ്റ് ടീ​​മി​​ലെ ചേ​​രി​​പ്പോ​​രും പ​​ക​​യും ക​​ളം​​വി​​ട്ട് പു​​റ​​ത്തേ​​ക്ക്. ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യും വൈ​​സ് ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യും ത​​മ്മി​​ലു​​ള്ള അ​​സ്വാ​​ര​​സ്യം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ പു​​റ​​ത്തു വ​​ന്നു.

ഫോ​​ട്ടോ ഷെ​​യ​​റിം​​ഗ് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​മാ​​യ ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ ഇ​​വ​​രു​​ടെ പി​​ണ​​ക്കം പ​​ര​​സ്യ​​മാ​​യ​​ി. ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ കോ​​ഹ്‌​ലി​​യെ​​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​​ര്യ​​യും ബോ​​ളി​​വു​​ഡ് ന​​ടി​​യുമാ​​യ അ​​നു​​ഷ്ക ശ​​ർ​​മ​​യെ​​യും രോ​​ഹി​​ത് ‘അ​​ണ്‍​ഫോ​​ളോ’ ചെ​​യ്തു. ഇ​​തി​​നു പി​​ന്നാ​​ലെ രോ​​ഹി​​ത്തി​​നെ പ​​റ​​യാ​​തെ പ​​റ​​ഞ്ഞ് അ​​നു​​ഷ്ക​​യു​​ടെ പോ​​സ്റ്റു​​മെ​​ത്തി. ഇ​​തോ​​ടെ​​യാ​​ണ് കോ​​ഹ്‌​ലി – ​രോ​​ഹി​​ത് ഉ​​ൾ​​പ്പോ​​ര് വെ​​ളി​​പ്പെ​​ട്ട​​ത്.

ഇ​​ന്ത്യ​​ൻ ടീം ​​വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര്യ​​ട​​നം ന​​ട​​ത്താ​​നി​​രി​​ക്കേ​​യാ​​ണ് ടീ​​മി​​നു​​ള്ളി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ പു​​റ​​ത്തേ​​ക്കു​​വ​​രു​​ന്ന​​ത്. വി​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​ൽ ഏ​​ക​​ദി​​നം, ട്വ​​ന്‍റി-20 നാ​​യ​​ക​​നാ​​യി രോ​​ഹി​​ത് ശ​​ർ​​മ വ​​രു​​മെ​​ന്നും ടെ​​സ്റ്റി​​ൽ മാ​​ത്ര​​മാ​​യി​​രി​​ക്കും ക്യാ​​പ്റ്റ​​ൻ കോ​​ഹ്‌​ലി ​ക​​ളി​​ക്കു​​ക എ​​ന്നും സൂ​​ച​​ന​​യു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, മൂ​​ന്ന് ഫോ​​ർ​​മാ​​റ്റി​​ലും ക​​ളി​​ക്കാ​​ൻ ത​​യാ​​റാ​​ണെ​​ന്ന് കോ​​ഹ്‌​ലി ​അ​​റി​​യി​​ച്ച​​തോ​​ടെ രോ​​ഹി​​ത്തി​​ന്‍റെ ക്യാ​​പ്റ്റ​​ൻ​​സി സാ​​ധ്യ​​ത അ​​ട​​ഞ്ഞു.

ഗ്രൂ​​പ്പി​​സം ടീ​​മി​​ലും

കോ​​ഹ്‌​ലി​​യും രോ​​ഹി​​ത്തും ത​​മ്മി​​ൽ പി​​ണ​​ക്ക​​ത്തി​​ലാ​​ണെ​​ന്നും ഇ​​രു​​വ​​രു​​ടെ​​യും പേ​​രി​​ൽ ടീ​​മി​​ൽ ര​​ണ്ടു ഗ്രൂ​​പ്പു​​ക​​ൾ രൂ​​പ​​പ്പെ​​ട്ടു​​വെ​​ന്നു​​മാ​​യി​​രു​​ന്നു ലോ​​ക​​ക​​പ്പി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ പു​​റ​​ത്തു​​വ​​ന്ന റി​​പ്പോ​​ർ​​ട്ട്.

അ​​നു​​ഷ്ക​​യും റി​​ഥി​​ക​​യും

രോ​​ഹി​​ത് അ​​ണ്‍​ഫോ​​ളോ ചെ​​യ്ത​​തി​​നു​​പി​​ന്നാ​​ലെ അ​​നു​​ഷ്ക ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ പ​​ങ്കു​​വ​​ച്ച ചെ​​റി​​യൊ​​രു സ​​ന്ദേ​​ശ​​ത്തോ​​ടു കൂ​​ടി​​യ ചി​​ത്രം ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ​​ക്കു​​ള്ള മ​​റു​​പ​​ടി​​യാ​​യി വ്യാ​​ഖ്യാ​​നി​​ക്ക​​പ്പെ​​ട്ടു. ജ്ഞാ​​നി​​ക​​ൾ അ​​ധി​​കം സം​​സാ​​രി​​ക്കാ​​റി​​ല്ല. തെ​​റ്റി​​ദ്ധാ​​ര​​ണ​​ക​​ൾ പെ​​രു​​കു​​ന്പോ​​ഴും നി​​ശ​​ബ്ദ​​ത പാ​​ലി​​ക്കാ​​ൻ സ​​ത്യ​​ത്തി​​നു മാ​​ത്ര​​മേ ക​​ഴി​​യൂ എ​​ന്നാ​​യി​​രു​​ന്നു അ​​നു​​ഷ്ക പ​​ങ്കു​​വ​​ച്ച സ​​ന്ദേ​​ശം.

കോ​​ഹ്‌​ലി ​ഇ​​പ്പോ​​ഴും ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ രോ​​ഹി​​ത്തി​​നെ ഫോ​​ളോ ചെ​​യ്യു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, രോ​​ഹി​​ത്തി​​ന്‍റെ ഭാ​​ര്യ റി​​ഥി​​ക​​യെ കോ​​ഹ്‌​ലി ​ഫോ​​ളോ ചെ​​യ്യു​​ന്നി​​ല്ല. അ​​നു​​ഷ്ക ശ​​ർ​​മ, രോ​​ഹി​​ത്-​​റി​​ഥി​​ക ദ​​ന്പ​​തി​​മാ​​രെ​​യും റി​​ഥി​​ക, കോ​​ഹ്‌​ലി- അ​​നു​​ഷ്ക ദ​​ന്പ​​തി​​മാ​​രെ​​യും ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ ഫോ​​ളോ ചെ​​യ്യു​​ന്നി​​ല്ല.

Related posts