പ്രചാരണം ആവേശത്തിന്‍റെ നാലാം റൗണ്ടിലേക്ക്; മണർകാട് പിടിച്ചെടുക്കാൻ ആംആദ്മി പാർട്ടിയും


മ​ണ​ർ​കാ​ട്: പ​ഞ്ചാ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ൽ മു​ന്ന​ണി​ക​ൾ നാ​ലാം റൗ​ണ്ടി​ലേ​ക്ക്. തു​ട​ർ ഭ​ര​ണ​ത്തി​നാ​യി യു​ഡി​എ​ഫും ഭ​ര​ണം തി​രി​ച്ചു പി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫും അ​ട്ടി​മ​റി സൃ​ഷ്ടി​ക്കാ​ൻ എ​ൻ​ഡി​എ​യും രം​ഗ​ത്തു​ണ്ട്.

വി​വി​ധ വാ​ർ​ഡു​ക​ളി​ൽ പോ​സ്റ്റ​റു​ക​ളും ബോ​ർ​ഡു​ക​ളും എ​ത്തി​ച്ചു പ്ര​ച​ര​ണം ആ​വേ​ശ​ത്തി​ലാ​ണ്. 17 വാ​ർ​ഡു​ള്ള പ​ഞ്ചാ​യ​ത്തി​ൽ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും യു​ഡി​എ​ഫ് മ​ത്സ​രി​ക്കു​ന്നു​ണ്ട്.

ആം ആദ്മി അഞ്ച് വാർഡുകളിൽ
ആം​ആ​ദ്മി പാ​ർ​ട്ടി​യും അ​ഞ്ചു വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്നു. പ്ര​മു​ഖ​രെ​യാ​ണ് മു​ന്ന​ണി​ക​ൾ മ​ത്സ​ര രം​ഗ​ത്ത് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡു​ക​ളി​ൽ 10 വാ​ർ​ഡു​ക​ളി​ലും ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്.

ഒ​ന്നാം വാ​ർ​ഡി​ൽ യു​ഡി​എ​ഫി​ലെ ശ്രീ​നി​വാ​സ​ൻ ക​ടാ​യി​യും സി​പി​എ​മ്മി​ലെ ജെ.​ആ​ർ. രാ​ജീ​വും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി അ​ക്ഷ​ര രാ​ജു​വും മ​ത്സ​രി​ക്കു​ന്നു.

ര​ണ്ടാം വാ​ർ​ഡി​ൽ മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സാ​ബു ചെ​റി​യാ​ൻ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യും ജോ​യി​മോ​ൻ വാ​ളാ​ട്ട് സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യും സി​ന്ധു അ​നി​ൽ കു​മാ​ർ ബി​ജെ​പി സ്ഥാ​നാ​ർ​ഥി യാ​യും മ​ത്സ​ര രം​ഗ​ത്തു​ണ്ട്.

14-ാം വാ​ർ​ഡി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു മാ​യ ബാ​ബു കെ. ​കോ​ര കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​ണ്.

ജാ​ക്സ​ണ്‍ മാ​ത്യു സി​പി​എ​മ്മി​ലും ജ​യേ​ഷ് ഗോ​പി ബി​ജെ​പി​യി​ലും മ​ത്സ​രി​ക്കു​ന്നു. ഇ​വ​ർ​ക്കൊ​പ്പം റൂ​ബി​ൻ കെ. ​ഈ​പ്പ​ൻ ആം ​ആ​ദ്മി​യി​ലും മ​ത്സ​രി​ക്കു​ന്നു. 15-ാം വാ​ർ​ഡി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് സു​ജ സാ​മൂ​വ​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി യാ​യും ജോ​മോ​ൾ ജി​നേ​ഷ് എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​യാ​യും മ​ത്സ​രി​ക്കു​ന്നു.

എട്ടാം വാർഡിൽ
പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ലാ​ണ് കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ. കോ​ണ്‍​ഗ്ര​സി​ൽ ജി​ജി മ​ണ​ർ​കാ​ടും സി​പി​എ​മ്മി​ൽ നെ​ബു വ​ർ​ഗീ​സും ബി​ജെ​പി​യി​ൽ എ​ൻ.​ആ​ർ. രാ​ഹു​ലും ആം ​ആ​ദ്മി​യി​ൽ നി​ന്നും ജോ​ർ​ജും ഒ​രു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യും ഇ​വി​ടെ മ​ത്സ​രി​ക്കു​ന്നു.

Related posts

Leave a Comment