നിയമസഭാ തെരഞ്ഞെടുപ്പ്; സുരക്ഷയ്ക്കായി കണ്ണൂരിൽ  കേ​ന്ദ്ര​സേ​ന സജ്ജം;  റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്തി


ക​ണ്ണൂ​ർ/​ത​ളി​പ്പ​റ​മ്പ്/​ഇ​രി​ട്ടി: ഏ​പ്രി​ല്‍ ആ​റി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കേ​ന്ദ്ര​സേ​ന സ​ജ്ജ​മാ​യി. ക​ണ്ണൂ​ർ, ത​ളി​പ്പ​റ​ന്പ്, മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി, കൂ​ത്തു​പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര​സേ​ന എ​ത്തി​യ​ത്.

ക​ണ്ണൂ​ർ ചാ​ല ചി​ന്മ​യ സ്കൂ​ൾ, ത​ളി​പ്പ​റ​ന്പ് ചി​ന്മ​യ വി​ദ്യാ​ല​യം, കു​ന്നോ​ത്ത് ബെ​ൻ​ഹി​ൽ സ്കൂ​ൾ, കൂ​ത്തു​പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര​സേ​ന​യെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ സി​റ്റി, ക​ണ്ണ​വം, ചൊ​ക്ലി, ഇ​രി​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ കേ​ന്ദ്ര​സേ​ന റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്തി. ഇ​ന്ന് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്തും.

ത​ളി​പ്പ​റ​മ്പി​ലെ​ത്തി​യ സാ​യു​ധ സേ​ന​യും ത​ളി​പ്പ​റ​മ്പ് പോ​ലീ​സും സം​യു​ക്ത​മാ​യി ന​ഗ​ര​ത്തി​ല്‍ റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി. ഒ​ഡീ​ഷ​യി​ല്‍നി​ന്നെ​ത്തി​യ ഡെ​ല്‍​റ്റ 155 ക​മ്പ​നി​യാ​ണ് ശ​നി​യാ​ഴ്ച​യോ​ടെ ത​ളി​പ്പ​റ​മ്പി​ലെ​ത്തി​യ​ത്. 83 അം​ഗ സാ​യു​ധ സേ​ന​യാ​ണ് ത​ളി​പ്പ​റ​മ്പ് ചി​ന്മ​യ സ്‌​കൂ​ളി​ല്‍ എ​ത്തി​യ​ത്.

ഇ​തി​ല്‍നി​ന്നു പ​കു​തി സേ​നാം​ഗ​ങ്ങ​ള്‍ പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​കും. ഒ​രു യൂ​ണി​റ്റ് സേ​ന​ക​ള്‍ കൂ​ടി ത​ളി​പ്പ​റ​മ്പി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി, ത​ളി​പ്പ​റ​ന്പ് ഇ​ൻ​സ്പെ​ക്‌ട​ർ, ട്രാ​ഫി​ക് എ​സ്ഐ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​യു​ധ സേ​നാം​ഗ​ങ്ങ​ളാ​ണ് ത​ളി​പ്പ​റ​മ്പ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് മ​ന്ന ജം​ഗ്ഷ​നി​ല്‍ സമാപി​ച്ചു.

ത​ളി​പ്പ​റ​മ്പി​ലെ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ല്‍ സു​ര​ക്ഷാ​സേ​ന​യെ വി​ന്യ​സി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.
ബി​എ​സ്എ​ഫി​ന്‍റെ ര​ണ്ടു ബ​റ്റാ​ലി​യ​നു​ക​ളാ​ണ് ഇ​രി​ട്ടി​യി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സേ​ന​യും പോ​ലീ​സും ഇ​ന്ന​ലെ ഇ​രി​ട്ടി​യി​ൽ റൂ​ട്ട് മാ​ർ​ച്ച്‌ ന​ട​ത്തി.

പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ൾ, പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ൾ, മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തും. ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാം, എ​സ്ഐ​മാ​രാ​യ രാ​ജേ​ഷ് കു​മാ​ർ, നാ​സ​ർ പൊ​യി​ല​ൻ, പി. ​മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ റൂ​ട്ട്മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.

ഞാ​യ​റാ​ഴ്ച മ​ട്ട​ന്നൂ​രി​ലും കേ​ന്ദ്ര​സേ​ന​യും പോ​ലീ​സും ചേ​ർ​ന്ന് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി മാ​ഹി​യി​ലും ഇ​ൻ​ഡോ-​ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പോ​ലീ​സി​ന്‍റെ 91 പേ​ര​ട​ങ്ങു​ന്ന സം​ഘം എ​ത്തി.

Related posts

Leave a Comment