ജയപ്രദ-അസംഖാൻ പോര്; ‘രാംപുർ മണ്ഡലത്തിനു തിളക്കമുണ്ട് ’

നിയാസ് മുസ്തഫ
ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ശ്ര​ദ്ധേ​യ മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​യി രാം​പു​ർ മാ​റി​ക്ക​ഴി​ഞ്ഞു. തെ​ന്നി​ന്ത്യ​ൻ ന​ടി​യും മു​ൻ എം​പി​യു​മാ​യ ജ​യ​പ്ര​ദ മ​ത്സ​ര​രം​ഗ​ത്തേ​ക്കു വ​ന്ന​തോ​ടെ​യാ​ണ് രാം​പു​രി​നു താ​ര​ത്തി​ള​ക്കം ല​ഭി​ച്ച​ത്. മോഹൻലാൽ നായകനായ പ്രണയം, ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ജയപ്രദയെ മലയാളിക്കും മറക്കാനാകില്ല.

2004ലും 2009​ലും രാം​പു​രി​ൽ​നി​ന്ന് എം​പി​യാ​യ ജ​യ​പ്ര​ദ 2019ലും ​ഇ​വി​ടെ നി​ന്ന് ജ​ന​വി​ധി തേ​ടു​ന്പോ​ൾ വി​ജ​യം അ​വ​ർ​ക്കൊ​പ്പ​മാ​കു​മോ​യെ​ന്ന് നി​ശ്ച​യി​ക്കാ​നാ​കാ​ത്ത നി​ല​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ. 2004ലും 2009​ലും ജ​യ​പ്ര​ദ ഇ​വി​ടെനി​ന്ന് എം​പി​യാ​യ​ത് സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യു​ടെ ലേ​ബ​ലി​ൽ ആ​യി​രു​ന്നു.

പ​ക്ഷേ 2019ൽ ​അ​വ​ർ മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന​ത് ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി ആ​യി​ട്ടാ​ണെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. വി​ജ​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ജ​യ​പ്ര​ദ​യു​ടെ പോ​ക്ക്. മ​ണ്ഡ​ല​ത്തി​ലെ മു​ൻ എം​പി എ​ന്ന നി​ല​യി​ൽ താ​ൻ ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വോ​ട്ടാ​യി മാ​റു​മെ​ന്ന് ജ​യ​പ്ര​ദ പ്ര​തീ​ക്ഷി​ക്കു​ന്നു.

മ​ണ്ഡ​ല​ത്തി​ൽ ഹി​ന്ദു-​മു​സ്‌‌​ലിം വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​ണ്. ഇ​ത്ത​വ​ണ മു​സ്‌‌​ലിം വോ​ട്ടു​ക​ൾ ജ​യ​പ്ര​ദ​യ്ക്കു ല​ഭി​ക്കി​ല്ലാ​യെ​ന്ന​താ​ണ് അ​വ​ർ തോ​ൽ​ക്കു​മെ​ന്ന് വി​ല​യി​രു​ത്താ​ൻ എ​തി​ർ​പ​ക്ഷ​മാ​യ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യി​ലെ പ്ര​മു​ഖ നേ​താ​വാ​യ അ​സം​ഖാ​നാ​ണ് ജ​യ​പ്ര​ദ​യു​ടെ ഇ​വി​ടു​ത്തെ എ​തി​രാ​ളി. രാംപുർ നിയമസഭാ മണ്ഡലത്തിൽനിന്ന് തുടർച്ച യായി വിജയിക്കുന്ന നേതാവാണ് അസംഖാൻ. പല തവണ യുപി യിലെ മന്ത്രിയുമായിരുന്നു.

എ​സ്പി​ക്ക് ഇ​വി​ടെ മു​സ്‌‌​ലിം വോ​ട്ടു​ക​ളി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ണ്ട്. പ​ക്ഷേ രാം​പു​രി​നെ സം​ബ​ന്ധി​ച്ച് ഹി​ന്ദു-​മു​സ്‌‌​ലിം വേ​ർ​തി​രി​വി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ജ​യ​പ്ര​ദ​യ്ക്കു​ള്ള​ത്. കോ​ൺ​ഗ്ര​സി​നു വേ​ണ്ടി ബോ​ളി​വു​ഡ് ന​ട​നും നി​ർ​മാ​താ​വു​മാ​യ സ​ഞ്ജ​യ് ക​പൂ​ർ മ​ത്സ​രി​ക്കു​ം. രാം​പു​ർ ശ​രി​ക്കും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ല​മാ​യി​രു​ന്നു. പ​ക്ഷേ പി​ന്നീ​ട് ഈ ​മ​ണ്ഡ​ലം കോ​ൺ​ഗ്ര​സി​നു ന​ഷ്ട​പ്പെ​ട്ടു. 2004ലും 2009​ലും മാ​ത്ര​മാ​ണ് സ​മാ​ജ് വാ​ദി പാ​ർ​ട്ടി ഇ​വി​ടെ വി​ജ​യി​ച്ച​ത്. അ​തും ജ​യ​പ്ര​ദ സ്ഥാ​നാ​ർ​ഥി ആ​യ​തി​നാ​ൽ.

2014ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യാ​ണ് ഇ​വി​ടെ ജ​യി​ച്ച​ത്. ബി​ജെ​പി​യു​ടെ ഡോ. ​നേ​പാ​ൾ സിം​ഗ് 3,58,616 വോ​ട്ട് നേ​ടി. സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യി​ലെ ന​സീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ 3,35,181 വോ​ട്ട് നേ​ടി. 23,435വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ബി​ജെ​പി വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ എ​സ്പി​യും ബി​എ​സ്പി​യും കോ​ണ്‍​ഗ്ര​സും വേ​റി​ട്ടാ​യി​രു​ന്നു ഇ​വി​ടെ മ​ത്സ​രി​ച്ചി​രു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലെ ന​വാ​ബ് കാ​സിം അ​ലി​ഖാ​ൻ 1,56,466 വോ​ട്ട് നേ​ടി​യ​പ്പോ​ൾ ബി​എ​സ്പി​യു​ടെ അ​ക്ബ​ർ ഹു​സൈ​ൻ 81,006വോ​ട്ടും നേ​ടി.

എ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ ഇ​ത്ത​വ​ണ വ്യ​ത്യ​സ്ത​മാ​ണ്. എ​സ്പി-​ബി​എ​സ്പി സ​ഖ്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ എ​സ്പി സ്ഥാ​നാ​ർ​ഥി​ക്ക് ശ​ക്തി കൂ​ടി​യേ​ക്കും. പ്രി​യ​ങ്ക ഗാ​ന്ധി യു​പി​യി​ൽ എ​ത്തി​യ​തി​ന്‍റെ ത​രം​ഗ​ത്തി​ലും മോ​ദി വി​രു​ദ്ധ ത​രം​ഗ​ത്തി​ലും വി​ജ​യി​ച്ചു​ക​യ​റാ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ 2014ൽ ​ബി​ജെ​പി​ക്ക് ഇ​വി​ടെ വി​ജ​യി​ക്കാ​മെ​ങ്കി​ൽ ഇ​ത്ത​വ​ണ​യും വി​ജ​യി​ക്കാ​മെ​ന്നാ​ണ് ജ​യ​പ്ര​ദയുടെ പ്രതീക്ഷ

1994ൽ ​എ​ൻ​ടി രാ​മ​റാ​വു​വി​ന്‍റെ തെ​ലു​ഗു ദേ​ശം പാ​ർ​ട്ടി​യി​ലൂ​ടെ​യാ​യി​രു​ന്നു ജ​യ​പ്ര​ദ​യു​ടെ രാ​ഷ്്‌‌ട്രീയ പ്ര​വേ​ശം. പി​ന്നീ​ട് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ വി​ശ്വ​സ്ത​യാ​യി മാ​റി​യ ജ​യ​പ്ര​ദ ആ​ന്ധ്ര​യി​ൽ​നി​ന്ന് രാ​ജ്യ​സ​ഭ​യി​ലു​മെ​ത്തി. ഒ​രു ഘ​ട്ട​ത്തി​ൽ തെ​ലു​ങ്കു ദേ​ശ​ത്തി​ന്‍റെ മ​ഹി​ളാ സം​ഘ​ട​ന​യു​ടെ അ​ധ്യ​ക്ഷ പ​ദ​വി വ​രെ വ​ഹി​ച്ചി​രു​ന്നു.

പി​ന്നീ​ട് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് തെ​ലു​ങ്ക് ദേ​ശം പാ​ർ​ട്ടി വി​ട്ട ജ​യ​പ്ര​ദ യു​പി​യി​ലേ​ക്ക് ചു​വ​ടു​മാ​റ്റി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു. 2004ലും 2009​ലും എ​സ്പി​യു​ടെ എം​പി​യാ​യ ജ​യ​പ്ര​ദ അ​സം​ഖാ​നു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് എ​സ്പി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

അ​സംഖാ​നി​ൽ നി​ന്നു​ള്ള പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് എസ്പി വി​ട്ട​തെ​ന്ന് ജ​യ​പ്ര​ദ ക​ഴി​ഞ്ഞ മാ​സം മും​ബൈ​യി​ലെ സാ​ഹി​ത്യ​മേ​ള​യി​ൽ തു​റ​ന്ന​ടി​ച്ചി​രു​ന്നു. അ​സംഖാ​ൻ ത​നി​ക്കെ​തി​രെ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നു വ​രെ മു​തി​ർ​ന്നെ​ന്നും ജ​യ​പ്ര​ദ ആ​രോ​പി​ച്ചിരുന്നു. രാഷ്്‌ട്രീയത്തിലെ ബദ്ധവൈരികൾ തന്നെ രാംപു രിൽ മത്സരരംഗത്തു വന്നതും ചൂടുള്ള ചർച്ചയാണ്.

സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യി​ൽനി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ജ​യ​പ്ര​ദ അ​മ​ർ​സിം​ഗി​നൊ​പ്പം ആ​ർ​എ​ൽ​ഡി​യി​ൽ ചേ​ക്കേ​റി. 2014ൽ ​ബി​ജ്നോ​ർ മ​ണ്ഡ​ല​ത്തി​ൽനി​ന്ന് വീ​ണ്ടും ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച ജ​യ​പ്ര​ദ പ​ക്ഷേ പ​രാ​ജ​യ​പ്പെ​ട്ടു. ഇ​ക്കു​റി വീ​ണ്ടും ബി​ജെ​പി ടി​ക്ക​റ്റി​ൽ രാം​പു​രി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്നു.

ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തു ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക നി​മി​ഷ​മെ​ന്നു പ​റ​ഞ്ഞ ജ​യ​പ്ര​ദ ദേ​ശീ​യ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന നേ​താ​ക്ക​ളു​ള്ള പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​ത് അ​ഭി​മാ​ന​മാ​ണെ​ന്നാ​ണ് അ​ന്പ​ത്താ​റു​കാ​രി​യാ​യ ന​ടി പ​റ​ഞ്ഞ​ത്.

Related posts