തോ​മ​സ് ചാ​ഴി​കാ​ട​നും തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യും ബുധനാഴ്ച പ​ത്രി​ക ന​ല്‍​കും; വ്യാഴാഴ്ച ഫ്രാൻസിസ് ജോർജും

കോ​ട്ട​യം: കോ​ട്ട​യം പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ചാ​ഴി​കാ​ട​നും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യും നാ​ളെ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് നാ​ലി​നും പ​ത്രി​ക ന​ല്‍​കും.

ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന റോ​ഡ് ഷോ​യോ​ടെ​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​നാ​യി എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എ​ത്തു​ക. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ഓ​ഫീ​സി​ല്‍ നി​ന്ന് ഇ​ട​തു​മു​ന്ന​ണി ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മൊ​പ്പം റോ​ഡ് ഷോ​യാ​യി ക​ള​ക്ട​റേ​റ്റി​ലെ​ത്തി വ​രാ​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ മു​മ്പാ​കെ രാ​വി​ലെ 10.30ന് ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. കെ​കെ റോ​ഡ് വ​ഴി​യാ​ണ് റോ​ഡ് ഷോ ​ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് നാ​ലി​നു രാ​വി​ലെ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​നു ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ രാ​ത്രി ഏ​ഴു വ​രെ കോ​ട്ട​യം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി റോ​ഡ് ഷോ ​ന​ട​ത്തും. നാ​ളെ രാ​വി​ലെ വൈ​ക്ക​ത്തും ഉ​ച്ച​ക​ഴി​ഞ്ഞ് പി​റ​വ​ത്തും സ്ഥാ​നാ​ര്‍​ഥി റോ​ഡ് ഷോ ​ന​ട​ത്തും.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി നാ​ളെ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. ഉ​ച്ച​യ്ക്ക് 12ന് ​ലോ​ഗോ​സ് ജം​ഗ്ഷ​നി​ല്‍ നി​ന്നും പ്ര​ക​ട​ന​മാ​യി ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യാ​ണ് പ​ത്രി​കാ സ​മ​ര്‍​പ്പ​ണം.

Related posts

Leave a Comment