കോട്ടയത്ത് വോട്ട് പിടുത്തം സജീവം;  വാ​സ​വ​ൻ  ക​ട്ട​ച്ചി​റ​യി​ൽ, പി.​സി. തോ​മ​സ് പി​റ​വ​ത്ത്; തോ​മ​സ് ചാ​ഴി​കാ​ട​​നാ​യി വി​ദ്യാ​ർ​ഥി-യു​വ​ജ​ന വി​ഭാ​ഗം രം​ഗ​ത്ത്

കോ​ട്ട​യം: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​ൻ. വാ​സ​വ​ൻ ഇ​ന്ന​ലെ ക​ട്ട​ച്ചി​റ​യി​ൽ നി​ന്നാ​ണ് പ്ര​ച​ാര​ണം ആ​രം​ഭി​ച്ച​ത്. ക്ഷേ​ത്ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം കോ​ട്ട​യ​ത്തേ​ക്ക് പോ​ന്നു. പി​ന്നീ​ട് ചു​ങ്കം ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വോട്ട് ​അ​ഭ്യ​ർ​ഥി​ച്ചു.

തു​ട​ർ​ന്ന് കു​മാ​ര​ന​ല്ലു​ർ, മു​ടി​യൂ​ർ​ക്ക​ര, എ​സ്എ​ച്ച് മൗ​ണ്ട്, ന​ട്ടാ​ശേ​രി, മു​ണ്ട​കപ്പാടം, നീ​ലി​മം​ഗ​ലം, വെ​ള്ളൂ​പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സ്ഥാ​നാ​ർ​ഥി​ക്ക് സ്വീ​ക​ര​ണം ന​ല്കി. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​ത്തി പ്ര​മു​ഖ വ്യ​ക്തി​ക​ളെ നേ​രി​ൽ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ച സ്ഥാ​നാ​ർ​ഥി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു.

രാ​വി​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ത്ത കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്തു. കൊ​ല്ല​പ്പെ​ട്ട കെ​വി​ന്‍റെ വീ​ട്ടി​ലെ​ത്തിയ സ്ഥാ​നാ​ർ​ഥി​യെ കെ​വി​ന്‍റെ പി​താ​വ് ജോ​സ​ഫ് സ്വീ​ക​രി​ച്ചു. ച​ല​ച്ചി​ത്ര താ​രം കോ​ട്ട​യം പ്ര​ദീ​പി​നെ​യും വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു.

പു​ല്ല​രി​ക്കു​ന്ന സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ലും സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശ​നം ന​ട​ത്തി. സി​പി​എം കു​മാ​ര​ന​ല്ലൂ​ർ ഈ​സ്​റ്റ്് ലോ്ക്ക​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ.​പ്ര​സാ​ദ്, വെ​സ്റ്റ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​എം.​സു​രേ​ഷ്, ന​ഗ​ര​സ​ഭാം​ഗം കെ.​കെ.​ശ്രീ​മോ​ൻ തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

കോ​ട്ട​യം : എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി.​സി. തോ​മ​സ് ഇ​ന്ന​ലെ രാ​വി​ലെ പി​റ​വ​ത്തു നി​ന്നു തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ടു. ആ​രാ​ധ​ന​ലാ​യ​ങ്ങ​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച സ്ഥാ​നാ​ർ​ഥി പ്ര​മു​ഖ വ്യ​ക്തി​ക​ളെ വീ​ടു​ക​ളി​ൽ എ​ത്തി കാ​ണു​ന്ന​തി​നും സ​മ​യം ക​ണ്ടെ​ത്തി. കി​ട​ങ്ങൂ​ർ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന കാ​വ​ടി​യാ​ട്ട​ത്തി​ൽ ഭ​ക്ത​ർ​ക്കൊ​പ്പം പ​ങ്കു​ചേ​ർ​ന്നു.

തു​ട​ർ​ന്ന് രാ​മ​പു​ര​ത്ത് ന​ട​ന്ന എ​ൻ​ഡി​എ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പാ​ലാ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച സ്ഥാ​നാ​ർ​ഥി വൈ​കു​ന്നേ​രം കോ​ട്ട​യ​ത്ത്് ന​ട​ന്ന വി​ദ്യാ​ഭ്യാ​സ വാ​യ്പ എ​ടു​ത്ത​വ​രു​ടെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യി​ലും പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് കാ​ണ​ക്കാ​രി, വെ​ന്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ച്ച് എ​ത്തി.

കോ​ട്ട​യം: യു​ഡി​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​ദ്യാ​ർ​ഥി, യു​വ​ജ​ന വി​ഭാ​ഗം രം​ഗ​ത്തി​റ​ങ്ങി. യൂ​ത്ത് ഫ്ര​ണ്ട് എം ​ജി​ല്ലാ സ്പെ​ഷ​ൽ ക​ണ്‍​വ​ൻ​ഷ​ൻ വി​ളി​ച്ചു ചേ​ർ​ത്താ​ണ് പ്ര​ച​ാര​ണ​ത്തി​നി​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. ജി​ല്ല​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ ബൂ​ത്തു​ക​ളി​ലും യു​വ​ജ​ന സ്ക്വ​ാഡു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

തോ​മ​സ് ചാ​ഴി​കാ​ട​ൻ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി തെ​ക്കേ​ടം, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ജോ​ബ് മൈ​ക്കി​ൾ, പ്രി​ൻ​സ് ലൂ​ക്കോ​സ്, സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ, ജോ​സ​ഫ് ചാ​മ​ക്കാ​ല, സാ​ജ​ൻ തൊ​ടു​ക, ജോ​ളി മ​ടു​ക്ക​ക്കു​ഴി, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ജോ​ജി കു​റ​ത്തി​യാ​ട​ൻ, ശ്രീ​കാ​ന്ത് എ​സ് ബാ​ബു, സ​ജി ത​ട​ത്തി​ൽ, ടോ​മി ഓ​മ​ല്ലൂ​ക്കാ​ര​ൻ, സാ​ബു ക​ണി​പ്പ​റ​ന്പി​ൽ, ഷാ​ജി പു​ളി മു​ട​ൻ, ജോ​സ​ഫ് സൈ​മ​ണ്‍, ജോ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ, ഗൗ​തം എ​ൻ നാ​യ​ർ, ജോ​യ് സി ​കാ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള വി​ദ്യാ​ർ​ഥി കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യം പാ​ർ​ല​മെ​ൻ​റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍റ വി​ജ​യ​ത്തി​നാ​യി 501 അം​ഗ സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചു.​ക​ഐ​സ്സി എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ബി തൈ​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ബ് മൈ​ക്കി​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts