പന്തീരായിരത്തിന് 23000 അടച്ചിട്ടും കടം തീർന്നില്ല; പ​ണം ചോ​ദി​ച്ച് ഭീ​ഷ​ണി​പ്പെടുത്തി ദമ്പതികൾ; ഭാ​ര്യ​ക്കും ഭ​ർ​ത്താ​വി​നും എ​തി​രേ കേ​സെടുത്ത് പോലീസ് 

കു​മ​ര​കം: പ​ന്തീ​രാ​യി​രം രൂ​പ ക​ടം വാ​ങ്ങിയിട്ട് പ​ലി​ശ സ​ഹി​തം 23,000 കൊ​ടു​ത്തി​ട്ടും വീ​ണ്ടും പ​ണം ചോ​ദി​ച്ച് ഭീ​ഷ​ണി​പ്പെടുത്തിയെ​ന്ന പ​രാ​തി​യി​ൽ ഭാ​ര്യ​ക്കും ഭ​ർ​ത്താ​വി​നും എ​തി​രേ കു​മ​ര​കം പോ​ലീ​സ് കേ​സെ​ടു​ത്തു. കു​മ​ര​കം സ്വ​ദേ​ശി ഷാ​ജി​ക്കും ഇ​യാ​ള​ടെ ഭാ​ര്യ​യ്ക്കും എ​തി​രേ​യാ​ണ് കേ​സ്.

കു​മ്മ​നം സ്വ​ദേ​ശി ഷി​യാ​ദ് എ​ന്ന​യാ​ളാ​ണ് പ​രാ​തി​ക്കാ​ര​ൻ.
ഒ​രു വ​ർ​ഷം മു​ൻ​പ് ന​ട​ന്ന ഇ​ട​പാ​ടി​നെ ചൊ​ല്ലി പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ ക​യ​റി ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

Related posts