പ്ര​ചാ​ര​ണം കൊ​ഴു​പ്പിക്കാൻ കുഞ്ഞുപാട്ടുകാരും; ഹൈ​ബി ഈ​ഡ​നു​വേ​ണ്ടി മ​ക​ൾ ക്ലാ​ര, ഇ​ന്ന​സെ​ന്‍റി​നു​വേ​ണ്ടി പ​ള്ളി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ കുട്ടി സഹോദരങ്ങൾ

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം കൊ​ഴു​ക്കു​ന്തോ​റും പു​തു​മ​യാ​ർ​ന്ന പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ളു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ. സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി കു​രു​ന്നു​ക​ൾ ഗാ​നം ആ​ല​പി​ക്കു​ന്ന​താ​ണ് എ​റ​ണാ​കു​ളം, ചാ​ല​ക്കു​ടി ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ പു​തി​യ പ്ര​ചാ​ര​ണ ത​ന്ത്രം. ചാ​ല​ക്കു​ടി​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ​ന്ന​സെ​ന്‍റി​നു​വേ​ണ്ടി പ​ള്ളി​ക്ക​ര​യി​ലെ കു​ട്ടി സ​ഹോ​ദ​ര​ങ്ങ​ളാ​ണ് ഗാ​നം ആ​ല​പ്പി​ച്ച​തെ​ങ്കി​ൽ എ​റ​ണാ​കു​ള​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഹൈ​ബി ഈ​ഡ​നു വേ​ണ്ടി മ​ക​ൾ ക്ലാ​ര അ​ന്ന ഈ​ഡ​ൻ ത​ന്നെ​യാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ഹൈ​ബി ഈ​ഡ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പു​റ​ത്തി​റ​ങ്ങി​യ “ഉ​ള്ളം തൊ​ടും ഹൈ​ബി ഈ​ഡ​ൻ’ എ​ന്ന ഗാ​ന​മാ​ണ് ആ​റു വ​യ​സു​കാ​രി ക്ലാ​ര ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ഗാ​ന​ത്തി​ന്‍റെ ശ​ബ്ദ​വും വീ​ഡി​യോ​യും ചി​ത്രീ​ക​രി​ക്കാ​ൻ ഒ​ന്ന​ര മ​ണി​ക്കൂ​റി​ൽ താ​ഴെ മാ​ത്ര​മേ വേ​ണ്ടി​വ​ന്നു​ള്ളൂ. മെ​ജോ ജോ​സ​ഫ് ചി​ട്ട​പ്പെ​ടു​ത്തി​യ ഗാ​നം ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി. ഹൈ​ബി ഈ​ഡ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്നേ ക്ലാ​ര പാ​ടി​യ ‘പ​റ​യൂ പ​റ​യൂ ത​ത്ത​മ്മേ’ എ​ന്ന ന​ഴ്സ​റി ഗാ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രു​ന്നു.

അ​റി​ഞ്ഞോ ഇ​ന്ന​സെ​ന്‍റാ​ണെ.. എ​ൽ​ഡി​എ​ഫ് സാ​ര​ഥി​യാ​ണെ…, ചാ​ല​ക്കു​ടി​ക്കാ​രു​ടെ സാ​ര​ഥി ഇ​ന്ന​സെ​ന്‍റെ​ണ​ല്ലേ​ടി… എ​ന്നീ ഗാ​ന​ങ്ങ​ളാ​ണ് ഇ​ന്ന​സെ​ന്‍റി​നു​വേ​ണ്ടി പ​ള്ളി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ വി​സ്മ​യ് വാ​സ്, വി​ശ്വാ​സ് വാ​സ് എ​ന്നീ സ​ഹോ​ദ​ര​ങ്ങ​ൾ ആ​ല​പി​ച്ച​ത്. മു​രി​യ​മം​ഗ​ലം സ്വ​ദേ​ശി മു​രു​കേ​ശ​ൻ ര​ചി​ച്ച ഗാ​ന​ങ്ങ​ൾ റി​ക്കോ​ർ​ഡ് ചെ​യ്ത​ത് പെ​രു​ന്പാ​വൂ​ർ ക​ലാ​ഭ​വ​ൻ ബ​ഷീ​റി​ന്‍റെ സ്റ്റു​ഡി​യോ​യി​ലാ​ണ്.

വി​സ്മ​യ് വാ​സ് ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷി​ജി ശി​വ​ജി​ക്കു വേ​ണ്ടി​യും ഗാ​നം ആ​ല​പി​ച്ചി​രു​ന്നു. ബാ​ല​സം​ഘം കോ​ല​ഞ്ചേ​രി ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യ വി​സ്മ​യ് വാ​സ് ക​ട​യി​രു​പ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

സ​ഹോ​ദ​ര​നാ​യ വി​ശ്വാ​സ് വാ​സ് ആ​ലു​വ എ​ൻ​എ​ഡി കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ മൂ​ന്നാം ക്ലാ​സി വി​ദ്യാ​ർ​ഥി​യും. സി​പി​എം കു​ന്ന​ത്തു​നാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യ എ​ൻ.​വി. വാ​സു​വി​ന്‍റെ​യും മി​നി വാ​സു​വി​ന്‍റെ​യും മ​ക്ക​ളാ​ണ്.

Related posts