ജ​ന​വി​ധി​ അ​റി​യാ​ൻ ഏ​ഴു നാ​ൾ ; വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി; 23ന് ഉച്ചയോടെ അന്തിമഫലമറിയാം

കോ​ട്ട​യം: ലോ​ക്സ​ഭാ ഫ​ല​മ​റി​യാ​ൻ ഇ​നി ഏ​ഴു നാ​ൾ. വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. 23ന് ​രാ​വി​ലെ 7.30ന് ​സ്ട്രോ​ഗ് റൂ​മി​ൽ​നി​ന്ന് ബാ​ല​റ്റ് യ​ന്ത്ര​ങ്ങ​ൾ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കും. എ​ട്ടി​നു പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ എ​ണ്ണി​ത്തു​ട​ങ്ങും. 8.30ന് ​ആ​ദ്യ സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രും. യ​ന്ത്ര​ങ്ങ​ളു​ടെ വോ​ട്ടെ​ണ്ണ​ൽ ഒ​ന്പ​തി​നു തു​ട​ങ്ങും. 9.30ന് ​എ​ല്ലാ മ​ണ്ഡ​ല​ങ്ങളി​ലെ​യും സൂ​ച​ന ല​ഭി​ക്കും.

കോ​ട്ട​യം ലോ​ക്സ​ഭാ​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ. ബ്രാ​ക്ക​റ്റി​ൽ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ: മൗ​ണ്ട് കാ​ർ​മ​ൽ എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യം (പാ​ലാ, ക​ടു​ത്തു​രു​ത്തി), മൗ​ണ്ട് കാ​ർ​മ​ൽ ബി​എ​ഡ് ട്രെ​യി​നിം​ഗ് കോ​ള​ജ് (വൈ​ക്കം), എം​ഡി സെ​മി​നാ​രി എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യം (കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ർ, പി​റ​വം), ബ​സേ​ലി​യോ​സ് കോ​ള​ജ് (പു​തു​പ്പ​ള്ളി, പോ​സ്റ്റ​ൽ ബാ​ല​റ്റ്). എ​ല്ലാ​യി​ട​ത്തും നി​ശ്ചി​ത​ശ​ത​മാ​നം വി​വി പാ​റ്റ് സ്ലി​പ്പു​ക​ളു​ടെ എ​ണ്ണ​ലും ന​ട​ക്കും. വ്യ​ത്യാ​സ​മു​ണ്ടാ​യാ​ൽ വ​ര​ണാ​ധി​കാ​രി അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട്ട് വീ​ഴ്ച ക​ണ്ടെ​ത്തും.

ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ പൈ​നാ​വ് ഏ​ക​ല​വ്യ​ൻ ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ സ്കൂ​ളി​ലും പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ പ​ത്ത​നം​തി​ട്ട ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലും മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ലും തി​രു​വ​ന്പാ​ടി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ന​ട​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യി അ​ന്തി​മ​ഫ​ലം പു​റ​ത്തു​വ​രും.

Related posts