രേഖകളൊന്നും ഹാജരാക്കേണ്ട! ഒരു ഫോണ്‍ കോളിലൂടെ ഗ്യാസ് കണക്ഷന്‍ പദ്ധതിക്ക് കണ്ണൂര്‍ ജില്ലയില്‍ തുടക്കം

ക​ണ്ണൂ​ർ: ഒ​രു ഫോ​ൺ കോ​ളി​ലൂ​ടെ​ രേ​ഖ​ക​ളൊ​ന്നും ഹാ​ജ​രാ​ക്കാ​തെ ത​ന്നെ പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ പു​തി​യ ക​ണ​ക്ഷ​നും​റീ​ഫി​ല്ലും ചെ​യ്തു കൊ​ടു​ക്കു​ന്ന പ​ദ്ധ​തി ജി​ല്ല​യി​ലും. അ​ഴീ​ക്കോ​ട്, പൂ​ത​പ്പാ​റ, ഗൃ​ഹ ജ്യോ​തി ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ആ​ദ്യ ഘ​ട്ട​മാ​യി അ​ഴീ​ക്കോ​ട് ചി​റ​ക്ക​ൽ, വ​ള​പ​ട്ട​ണം എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തു പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഏ​രി​യ​യി​ലും ഇ​തു ല​ഭ്യ​മാ​കും.

ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും പ്ര​മോ​ട്ട​ർ​മാ​ർ വ​ഴി വി​ത​ര​ണ സം​വി​ധാ​നം പൂ​ർ​ണ​മാ​കു​ന്ന​തോ​ടെ ജി​ല്ല​യി​ൽ മു​ഴു​വ​ൻ ഈ ​സേ​വ​നം ല​ഭ്യ​മാ​കു​മെ​ന്ന് വ​ള​പ​ട്ട​ണം ഹൈ​വേ ഫ്യൂ​വ​ൽ​സി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ കോ​ഴി​ക്കോ​ട് ഇ​ൻ​ഡേ​ൻ ഏ​രി​യ മാ​നേ​ജ​ർ എ​സ്.​എ​സ്.​ആ​ർ. കൃ​ഷ്ണ​മൂ​ർ​ത്തി പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ എ​ല്ലാ പെ​ട്രോ​ൾ പ​ന്പു​ക​ളി​ലും താ​മ​സ​മി​ല്ലാ​തെ സി​ലി​ണ്ട​റു​ക​ൾ ല​ഭ്യ​മാ​കും. ജി​ല്ല​യി​ലെ പെ​ട്രോ​ൾ​പ​ന്പി​ലൂ​ടെ ഗ്യാ​സ് സി​ലി​ണ്ട​ർ വി​ത​ര​ണം ചെ​യ്യു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം വ​ള​പ​ട്ട​ണം ഹൈ​വേ ഫ്യൂ​വ​ൽ​സി​ൽ റീ​ട്ടെ​യി​ൽ സെ​യി​ൽ​സ് മാ​നേ​ജ​ർ പി.​വി. അ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.​

അ​ഞ്ചു കി​ലോ സി​ലി​ണ്ട​ർ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ വി​ത​ര​ണ​ത്തി​നാ​യു​ള്ള മൊ​ബൈ​ൽ യൂ​ണി​റ്റ് കോ​ഴി​ക്കോ​ട് സീ​നി​യ​ർ സെ​യി​ൽ​സ് മാ​നേ​ജ​ർ ആ​ർ. മ​ല​ർ വി​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​പി​ജി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ്തി​രി​പ്പെ​ട്ടി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ആ​ൾ ഇ​ന്ത്യ ഇ​ൻ​ഡേ​ൻ ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ.​എം. ഹ​രി നാ​രാ​യ​ണ​ൻ, എം. ​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

മൊ​ബൈ​ൽ വി​ത​ര​ണ യൂ​ണി​റ്റ് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും സ​ന്ദ​ർ​ശി​ക്കും. നി​ല​വി​ൽ ഗ്യാ​സ് ക​ണ​ക​ഷ​നു​ള്ള വീ​ടു​ക​ളി​ലും അ​ഡീ​ഷ​ണ​ൽ അ​ടു​പ്പി​നാ​യി രേ​ഖ​ക​ളി​ല്ലാ​തെ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ ല​ഭ്യ​മാ​കും.

ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും സി​ലി​ണ്ട​ർ വി​ത​ര​ണ​ത്തി​നു​ള്ള പ്രൊ​മോ​ട്ട​ർ​മാ​രു​ടെ ജോ​ലി ഒ​ഴി​വു​മു​ണ്ടെ​ന്ന് ഗൃ​ഹ ജ്യോ​തി ഇ​ൻ​ഡേ​ൻ ഗ്യാ​സ്പ്രൊ​പ്പൈ​റ്റ​ർ പി.​പി. ജോ​ണ്‍​സ​ണ്‍ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ എ​ൽ​പി​ജി സെ​യി​ൽ​സ് മാ​നേ​ജ​ർ, ബി. ​ചി​ത്, ഹൈ​വേ ഫ്യൂ​വ​ൽ​സ്, പ്രൊ​പ്രൈ​റ്റ​ർ ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും ഗ്യാ​സ് ക​ണ​ക്ഷ​നും ഫോ​ൺ: 0497274 1178.

Related posts