ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ; പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ​ത്തു​ന്നതിൽ 555 പേ​രും വ​നി​ത​ക​ൾ


കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന​ത്തെ ഗ്രാ​മ- ബ്ലോ​ക്ക്-​ജി​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 555 ഇ​ട​ങ്ങ​ളി​ലും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് വ​നി​ത​ക​ൾ.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് സം​വ​ര​ണ പ​ദ​വി​ക​ൾ നി​ശ്ച​യി​ച്ച​തോ​ടെ​യാ​ണ് 1107 സ്ഥാ​പ​ന​ങ്ങ​ളിലായി 555 ഇടങ്ങളിൽ അ​മ​ര​ത്ത് സ്ത്രീ​ക​ൾ ഭ​ര​ണ ക​ർ​ത്താ​ക്ക​ളാ​വു​ക. 552 പ്ര​സി​ഡ​ന്‍റ് പ​ദ​വി​ക​ളാ​ണ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലു​ണ്ടാ​വു​ക.

അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് നി​ശ്ചി​ത എ​ണ്ണം സ്ഥാ​ന​ങ്ങ​ൾ സം​വ​ര​ണം ചെ​യ്തെ​ങ്കി​ലും ഇ​വ​യി​ലെ ന​റു​ക്കെ​ടു​പ്പ് നി​ശ്ച​യി​ച്ചി​ട്ടി​ല്ല. വാ​ർ​ഡു​ക​ളി​ലേ​ക്കു​ള​ള സം​വ​ര​ണ സീ​റ്റു​ക​ളി​ലും ന​റു​ക്കെ​ടു​പ്പും ഈ ​മാ​സം ന​ട​ന്നേ​ക്കും. സം​സ്ഥാ​ന​ത്തെ 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 417 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജ​ന​റ​ൽ വ​നി​ത സം​വ​ര​ണ​മാ​ണ്.

46 ഇ​ട​ങ്ങ​ളി​ൽ പ​ട്ടി​ക ജാ​തി സ്ത്രീ ​സം​വ​ര​ണ​വും എ​ട്ടി​ട​ങ്ങ​ളി​ൽ പ​ട്ടി​ക വ​ർ​ഗ സ്ത്രീ ​സം​വ​ര​ണ​വു​മാ​യി​രി​ക്കും. 416 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ന​റ​ൽ പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രി​ക്കും. 46 ഇ​ട​ങ്ങ​ളി​ൽ പ​ട്ടി​ക ജാ​തി സം​വ​ര​ണ​മാ​യും, എ​ട്ട് പ​ട്ടി​ക വ​ർ​ഗ സം​വ​ര​ണ​വു​മാ​ണ്.

സം​സ്ഥാ​ന​ത്തെ 152 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 77 ഇ​ട​ങ്ങ​ളി​ലും പ്ര​സി​ഡ​ന്‍റ് പ​ദ​വി വ​നി​താ സം​വ​ര​ണ​മാ​യി​രി​ക്കും. ഇ​തി​ൽ 67 വ​നി​ത​ക​ൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലും എ​ട്ട് പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ​വും ര​ണ്ട് പ​ട്ടി​ക വ​ർ​ഗ​സം​വ​ര​ണ​വു​മാ​ണ്.

67 പ്ര​സി​ഡ​ന്‍റു​മാ​രാ​ണ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലു​ണ്ടാ​വു​ക. ഏ​ഴ് പ്ര​സി​ഡ​ന്‍റ് പ​ദ​വി പ​ട്ടി​ക ജാ​തി​ക്കും ഒ​രു പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​നും സം​വ​ര​ണ​മാ​ണ്. പ​തി​നാ​ല് ജി​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​ഴെ​ണ്ണ​വും വ​നി​താ സം​വ​ര​ണ​മാ​യി​രി​ക്കും.

ആ​റെ​ണ്ണം ജ​ന​റ​ലും, ഒ​രെ​ണ്ണം പ​ട്ടി​ക​ജാ​തി സം​വ​ര​ണ​വു​മാ​ണ്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ല​വി​ൽ പു​റ​ത്തി​റ​ക്കി​യ അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ലും ഇ​ത്ത​വ​ണ പു​രു​ഷൻമാരേ​ക്കാ​ൾ കൂ​ടു​ത​ൽ സ്ത്രീ​ക​ളാ​ണ് ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. 14,79,541 പു​തി​യ വോ​ട്ട​ർ​മാ​രാ​ണ് ഈ ​വ​ർ​ഷം വ​ർ​ധി​ച്ച​ത്. ഇ​വ​രി​ൽ 8,01,328 പേ​രും സ്ത്രീ​ക​ളാ​ണ്.

Related posts

Leave a Comment