സ​ർ​ക്കാ​രി​നെ​തി​രാ​യ രാ​ഷ്ട്രീ​യ​സ​ഖ്യ​ത്തി​ലെ സ​ഹ​യാ​ത്രി​ക​രാ​ണു ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും; ചെ​ന്നി​ത്ത​ല​യേ​ത്, സു​രേ​ന്ദ്ര​നേ​തെ​ന്ന് തി​രി​ച്ച​റി​യാ​നാ​കു​ന്നി​ല്ലെന്ന് പ​രി​ഹ​സി​ച്ച് വി​ജ​യ​രാ​ഘ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​മാ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​മാ​യും കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ലാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​റും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ എ. ​വി​ജ​യ​രാ​ഘ​വ​ൻ.

ബി​ജെ​പി​യു​മാ​യും ജ​മാ​അ​ത്തെ​യും ഒ​ന്നി​ച്ചു​ചേ​രു​ന്ന​ത് യു​ഡി​എ​ഫി​ലാ​ണ്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കൂ​ട്ട​രും കോ​ണ്‍​ഗ്ര​സി​ന്‍റെ പൈ​തൃ​കം പ​ണ​യം​വ​യ്ക്കു​ക​യാ​ണ്.

അ​ക​ലെ​നി​ന്നു പ്ര​സം​ഗം കേ​ട്ടാ​ൽ ചെ​ന്നി​ത്ത​ല​യേ​ത്, സു​രേ​ന്ദ്ര​ൻ ഏ​തെ​ന്ന് തി​രി​ച്ച​റി​യാ​നാ​വി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​രി​ഹ​സി​ച്ചു.സ​ർ​ക്കാ​രി​നെ​തി​രാ​യ രാ​ഷ്ട്രീ​യ​സ​ഖ്യ​ത്തി​ലെ സ​ഹ​യാ​ത്രി​ക​രാ​ണു ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും.

പ​ല​യി​ട​ത്തും വോ​ട്ട് മ​ര​വി​പ്പി​ച്ചും പ​ര​സ്പ​രം സ​ഹാ​യി​ച്ചും ഏ​കോ​ദ​ര സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ​യാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment