നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; 10 ദി​വ​സം മു​ൻ​പു​വ​രെ അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ഇ​ത്ത​വ​ണ വോ​ട്ട് ചെ​യ്യാം

തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ച് 15 വ​രെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​ൻ അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ.

നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ, ഇ​ന്നു​വ​രെ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ അ​പേ​ക്ഷി​ക്കാ​മെ​ങ്കി​ലും 10 ദി​വ​സം മു​ൻ​പു​വ​രെ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ളാ​ണ് നി​ല​വി​ൽ പ്രോ​സ​സ് ചെ​യ്ത് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചേ​ർ​ക്കു​ന്ന​ത്.

അ​പേ​ക്ഷ സ്വീ​ക​രി​ച്ച് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​തു​വ​രെ നീ​ളു​ന്ന ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കാ​ൻ പ​ര​മാ​വ​ധി 10 ദി​വ​സം വേ​ണം. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​പ്ര​ഖ്യാ​പ​ന ശേ​ഷ​മാ​ണ്, ഇ​നി പു​തി​യ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ക​യോ മാ​ർ​ച്ച് 15നു ​ശേ​ഷം ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts

Leave a Comment