തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ ദു​ര​ന്ത സ്മ​ര​ണ​യ്ക്ക് 35 വ​യ​സ്; ന​ടു​ക്കം വി​ട്ടു​മാ​റാ​ത്ത ഓ​ർ​മ​ക​ളു​മാ​യി ഏ​റ്റു​മാ​നൂ​രു​കാ​ർ

ഏ​റ്റു​മാ​നൂ​ർ: കാ​ല​മെ​ത്ര ക​ഴി​ഞ്ഞാ​ലും തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് ഏ​റ്റു​മാ​നൂ​രി​ന്‍റെ ഓ​ർ​മ​യി​ലേ​ക്ക് തി​ര​ത്ത​ള്ള​ൽ പോ​ലെ ഇ​ര​മ്പി​വ​രു​ന്ന ദു​ര​ന്ത​ത്തി​ന്‍റെ 35-ാം വാ​ർ​ഷി​ക ദി​ന​ത്തി​ന് ഇ​നി 54 ദി​വ​സം മാ​ത്രം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​ര്യ​ട​ന​ത്തി​ടെ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബാ​ബു ചാ​ഴി​കാ​ട​ൻ ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ച​തി​ന്‍റെ 35-ാം വാ​ർ​ഷി​ക​ദി​നം മേ​യ് 15 നാ​ണ്. 1991ൽ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്നു.

ലോ​ക്‌​സ​ഭ​യി​ലേ​ക്ക് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും നി​യ​മ​സ​ഭ​യി​ലേ​ക്ക് ബാ​ബു ചാ​ഴി​കാ​ട​നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ. മേ​യ് 15ന് ​ഇ​രു​വ​രും സം​യു​ക്ത വാ​ഹ​ന​പ​ര്യ​ട​ന​ത്തി​ലാ​ണ്.ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ അ​വ​സാ​ന സ്വീ​ക​ര​ണ സ്ഥ​ല​മാ​യ പാ​റ​പ്പു​റ​ത്തു​നി​ന്നും അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ​ര്യ​ട​നം നീ​ങ്ങു​മ്പോ​ൾ സ​ന്ധ്യ​യാ​കു​ന്നു. അ​ന്ത​രീ​ക്ഷം പെ​ട്ടെ​ന്ന് മൂ​ടി​ക്കെ​ട്ടി.

മ​ഴ​ക്കാ​റും കാ​റ്റു​മു​ണ്ട്. ഏ​തു നി​മി​ഷ​വും മ​ഴ പെ​യ്യാ​വു​ന്ന സാ​ഹ​ച​ര്യം. ഇ​ടി​മു​ഴ​ക്ക​വു​മു​ണ്ട്. അ​മ്പ​ല​ക്ക​വ​ല ക​ട​ന്ന് വാ​ര്യ​മു​ട്ട​ത്ത് എ​ത്തി​യ​പ്പോ​ൾ ആ​കാ​ശ​ത്തു നി​ന്നും ഒ​രു തീ​ഗോ​ളം ജീ​പ്പി​ലേ​ക്ക് പ​തി​ക്കു​ന്നു. ഉ​ഗ്ര​ശ​ബ്ദ​വും പ്ര​ദേ​ശ​മാ​കെ മി​ന്ന​ൽ വെ​ളി​ച്ച​വും. ഇ​ടി​മി​ന്ന​ൽ നേ​രേ പ​തി​ച്ച​ത് ബാ​ബു ചാ​ഴി​കാ​ട​നു മേ​ലാ​ണെ​ന്ന് സം​ഭ​വ​ത്തി​ന് ദൃ​ക്സാ​ക്ഷി​യാ​യ കോ​ൺ​ഗ്ര​സ് നേ​താ​വും ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ജ​സ്റ്റി​ൻ ജോ​സ​ഫ് ഓ​ർ​മി​ക്കു​ന്നു.

ജീ​പ്പു​ക​ളും കാ​റു​ക​ളും സ്കൂ​ട്ട​റു​ക​ളു​മാ​യി ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബാ​ബു ചാ​ഴി​കാ​ട​നൊ​പ്പം ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ത്ര​മാ​ണ് വാ​ഹ​ന​ത്തി​ൽ നി​ന്നു​കൊ​ണ്ട് സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ബാ​ബു​വി​നെ​ക്കാ​ൾ ഉ​യ​രം കു​റ​വാ​യ​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് ചെ​ന്നി​ത്ത​ല​യ്ക്ക് മി​ന്ന​ൽ ഏ​ൽ​ക്കാ​തി​രു​ന്ന​ത്.
യൂ​ത്ത്ഫ്ര​ണ്ടി​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബാ​ബു ചാ​ഴി​കാ​ട​ൻ ഏ​റെ പ്ര​തീ​ക്ഷ​യു​ള്ള നേ​താ​വാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം യു​ഡി​എ​ഫി​നും കേ​ര​ള കോ​ൺ​ഗ്ര​സി​നും ഏ​ല്പി​ച്ച ആ​ഘാ​തം ക​ന​ത്ത​താ​ണ്. ബാ​ബു ചാ​ഴി​കാ​ട​ൻ ഇ​ടി​മി​ന്ന​ലേ​റ്റു വീ​ണ വാ​ര്യ​മു​ട്ട​ത്ത് കേ​ര​ള കോ​ൺ​ഗ്ര​സ് സ്മൃ​തി​മ​ണ്ഡ​പം നി​ർ​മി​ച്ചി​ട്ടു​ണ്ട്.

ബാ​ബു ചാ​ഴി​കാ​ട​ന്‍റെ വി​യോ​ഗ​ത്തി​നു ശേ​ഷം ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ തോ​മ​സ് ചാ​ഴി​കാ​ട​ൻ മ​ത്സ​രി​ക്കു​ന്ന​തും വി​ജ​യി​ക്കു​ന്ന​തും. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​നാ​യ സി​റി​യ​ക്ക് ചാ​ഴി​കാ​ട​ൻ ഇ​ത്ത​വ​ണ തൊ​ടു​പു​ഴ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ്.

Related posts

Leave a Comment