വൈ​ദ്യു​തി​പോ​സ്റ്റു​ക​ളി​ൽ സ്ഥാ​പി​ച്ച അ​ന​ധി​കൃ​ത പ​ര​സ്യ​ങ്ങ​ളും ബോ​ർ​ഡു​ക​ളും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വി​നു പു​ല്ലു​വി​ല

ഒ​റ്റ​പ്പാ​ലം: വൈ​ദ്യു​തി​പോ​സ്റ്റു​ക​ളി​ൽ സ്ഥാ​പി​ച്ച അ​ന​ധി​കൃ​ത പ​ര​സ്യ​ങ്ങ​ളും ബോ​ർ​ഡു​ക​ളും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വി​നു പു​ല്ലു​വി​ല. സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് അ​ന​ധി​കൃ​ത പ​ര​സ്യ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ വൈ​ദ്യു​തി​ബോ​ർ​ഡ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്യ​ബോ​ർ​ഡു​ക​ളാ​ണ് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ വി​വി​ധ കേ​ബി​ൾ നെ​റ്റ് വ​ർ​ക്കു​ക​ളു​ടെ കേ​ബി​ളു​ക​ളും ഇ​തു​വ​ഴി​ക്കാ​ണ് വ​ലി​ക്കു​ന്ന​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​ക്കാ​ര്യം ത​ട​യു​ന്ന​തി​നു വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

വൈ​ദ്യു​തി​ബോ​ർ​ഡ് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശ​വും രേ​ഖാ​മൂ​ലം ന​ല്കി​യി​രു​ന്നു. എ​ന്നാ​ൽ ഒ​രി​ട​ത്തു​പോ​ലും ഉ​ത്ത​ര​വു ന​ട​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ലെ​ന്നു​ള്ള​താ​ണ് സ​ത്യം. ബോ​ർ​ഡു​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ഴി​ച്ചു​മാ​റ്റ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം വൈ​ദ്യു​തി​വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​ത​ഴി​ച്ചു​മാ​റ്റി ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​നി​ന്നും ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​നു​മാ​യി​രു​ന്നു തീ​രു​മാ​നം.

ഇ​തി​നു പു​റ​മേ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളി​ലെ ബോ​ർ​ഡു​ക​ളും പ്ര​ദ​ർ​ശ​ന​വും​മൂ​ലം ജീ​വ​ന​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി ജോ​ലി ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​ർ​ണാ​യ​ക ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ബോ​ർ​ഡു​ക​ൾ നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള റോ​ഡ് സു​ര​ക്ഷാ അ​തോ​റി​റ്റി​യും വൈ​ദ്യു​തി ബോ​ർ​ഡി​നോ​ട് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പു​റ​മേ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും മേ​ൽ​പ​റ​ഞ്ഞ ആ​വ​ശ്യം വ​ർ​ഷ​ങ്ങ​ളാ​യി ഉ​യ​രു​ന്ന​താ​ണ്.

വൈ​ദ്യു​തി​ബോ​ർ​ഡ് തീ​രു​മാ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ​യാ​ണ് അ​ട്ടി​മ​റി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. മ​ഴ​ക്കാ​ല​ത്താ​ണ് ജീ​വ​ന​ക്കാ​ർ മേ​ൽ​പ​റ​ഞ്ഞ പ​ര​സ്യ​ബോ​ർ​ഡു​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും​മൂ​ലം ശ​രി​ക്കും വ​ല​യു​ന്ന​ത്.

Related posts