ച​ക്ക​യി​ടാ​ൻ പ്ലാ​വി​ൽ ക​യ​റു​ന്ന​തി​നി​ടെ ശി​ഖി​ര​മൊ​ടി​ഞ്ഞു യു​വാ​വ് വീ​ണ​ത് വൈ​ദ്യു​തി ലൈ​നു​മു​ക​ളി​ൽ; ഷോ​ക്കേ​റ്റ് ദാ​രു​ണാ​ന്ത്യം

​ചേ​ല​ച്ചു​വ​ട്: ച​ക്ക​യി​ടാ​ൻ പ്ലാ​വി​ൽ ക​യ​റി​യ യു​വാ​വ് ഷോ​ക്കേ​റ്റു മ​രി​ച്ചു. ചേ​ല​ച്ചു​വ​ട് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഓ​ലി​ക്ക​ൽ സി​ബി (40) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12നാണ് ദാ​രു​ണ സം​ഭ​വം ഉ​ണ്ടാ​യ​ത്.

ച​ക്ക ക​ച്ച​വ​ട​ക്കാ​ർ​ക്കു​വേ​ണ്ടി കീ​രി​ത്തോ​ട്ടി​ലു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ ച​ക്ക​യി​ടാ​ൻ ക​യ​റി​യ​പ്പോ​ൾ പ്ലാ​വി​ന്‍റെ ശി​ഖ​ര​മൊ​ടി​ഞ്ഞു താ​ഴെ​യു​ള്ള വൈ​ദ്യു​ത ലൈ​നി​ലേ​ക്കു വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ട​ൻത​ന്നെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കുകയാ​ണ്. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ജോ​മോ​ൾ. മ​ക്ക​ൾ: ഏ​ബ​ൽ, എ​ഡ്വി​ൻ.

Related posts

Leave a Comment