അയ്യാ കൊഞ്ചം അരി താ… രാത്രിയാകുമ്പോള്‍ അവരെത്തും അരിയും പല വ്യഞ്ജനങ്ങളും തേടി;സംഘത്തിലുള്ളത് കുട്ടിയാന അടക്കം എട്ടുപേര്‍…

മലക്കപ്പാറയില്‍ അരി തേടി കാട്ടാനകള്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്ന പതിവ് തുടരുന്നു. ഗവ.സ്‌കൂള്‍ കെട്ടിടത്തിനു നേരെ ഒരാഴ്ചയിലേറെയായി തുടരുന്ന കാട്ടാന ആക്രമണം ഇന്നലെ പുലര്‍ച്ച ഒന്നരയോടെ വീണ്ടുമുണ്ടായി.

അര്‍ധ രാത്രിയിലാണ് ഇവ അരിസൂക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ തിരഞ്ഞ് കാടിറങ്ങുന്നത്. ഒരേ ആനകളാണ് പതിവായി എത്തുന്നത്. കൂട്ടത്തില്‍ ഒരു കുട്ടിയാനയുമുണ്ട്.

ഇത്തരത്തില്‍ മൊത്തം എട്ട് ആനകള്‍ ചുമര്‍ തകര്‍ത്ത് അരിയും പല വ്യഞ്ജനങ്ങളും കണ്ടെത്തുന്നതില്‍ വിദഗ്ധരാണെന്നു നാട്ടുകാര്‍ പറയുന്നു.

അരി മേഷ്ടാക്കളായ ആനകളില്‍ നിന്നും സ്‌കൂള്‍ കെട്ടിടം സംരക്ഷിക്കാന്‍ ട്രഞ്ച് ഒരുക്കുക മാത്രമാണ് വഴിയെന്നു അധികൃതര്‍ പറയുന്നു.

Related posts

Leave a Comment