നാട്ടുചന്തയിൽ താരങ്ങളായി കരിങ്കോഴിയും മുട്ടനാടും..! മു​ട്ട​നാ​ടിന് 13,800 രൂ​പ​, ക​രി​ങ്കോ​ഴിക്ക് 800; ലേ​ലം വി​ളി​യി​ൽ തി​ള​ങ്ങി എ​ലി​ക്കു​ളം നാ​ട്ടു​ച​ന്ത

എലിക്കുളം: ഒ​രു ഗ്രാ​മ​ത്തി​ന്‍റെ ഹൃ​ദ​യ​ത്തു​ടി​പ്പാ​യി മാ​റി എ​ലി​ക്കു​ള​ത്തെ നാ​ട്ടു​ച​ന്ത. ഇ​ന്ന​ലെ ന​ട​ന്ന ലേ​ലം വി​ള​യി​ൽ തി​ള​ങ്ങി​യ​ത് മു​ട്ട​നാ​ടും, ക​രി​ങ്കോ​ഴി​യും, ത​ളി​ർ പ​ച്ച​ക്ക​റി ഉ​ല്പാ​ദ​ക​സം​ഘ​വും. എ​ലി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൃ​ഷി ഭ​വ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച നാ​ട്ടു ച​ന്ത​യി​ലാ​ണ് വാ​ശി​യേ​റി​യ ലേ​ലം വി​ളി ന​ട​ന്ന​ത്.

നാ​ട​ൻ വാ​ഴ​ക്കു​ല​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ, അ​രി, വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ തു​ട​ങ്ങി നാ​ട​ൻ ക​റി​വേ​പ്പി​ല വ​രെ വി​പ​ണി​യി​ലെ താ​ര​മാ​യി. കു​രു​വി​ക്കൂ​ട് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന നാ​ട്ടു ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റോ​സ്മി ജോ​ബി നി​ർ​വ​ഹി​ച്ചു. എ​ലി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ​സ്റ്റാ​ൻ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൃ​ഷി ഓ​ഫീ​സ​ർ നി​സ ല​ത്തീ​ഫ് , കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ.​ജെ. അ​ല​ക്സ് റോ​യി, ത​ളി​ർ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ വെ​ച്ചൂ​ർ, സാ​വി​ച്ച​ൻ പാം​പ്ലാ​നി​യി​ൽ, ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ ക​ണ്ണ​മു​ണ്ട​യി​ൽ, ജ​സ്റ്റി​ൻ മ​ണ്ഡ​പ​ത്തി​ൽ, അ​നി​ൽ​കു​മാ​ർ മ​ഞ്ച​ക്ക​ഴി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.എ​ല്ലാ വ്യാ​ഴാ​ഴ്ച​യും രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ വ​രെ​യാ​ണ് നാ​ട്ടു​ച​ന്ത.

Related posts