കേ​ര​ളാ ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഈ ​വ​ർ​ഷം ക​ട​പ്പ​ത്ര​ത്തി​ലൂ​ടെ സ​മാ​ഹ​രി​ച്ചത്  250 കോ​ടി രൂ​പ 

സ്വ​ന്തം ലേ​ഖ​ക​ൻ


തി​രു​വ​ന​ന്ത​പു​രം:​സം​സ്ഥാ​ന ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ കേ​ര​ളാ ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​ൻ 250 കോ​ടി രൂ​പ ബോ​ണ്ട് വി​പ​ണി​യി​ൽ നി​ന്നും സ​മാ​ഹ​രി​ച്ചു. 100 കോ​ടി​യാ​ണ് സ​മാ​ഹ​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ങ്കി​ലും നി​ക്ഷേ​പ​ക​രു​ടെ വ​ർ​ദ്ധി​ച്ച താ​ൽ​പ​ര്യം​മൂ​ലം 150 കോ​ടി രൂ​പ അ​ധി​ക സ​മാ​ഹ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ട​പ്പ​ത്ര​ത്തി​ന് 8.99 ശ​ത​മാ​നം പ​ലി​ശ​യും 7 വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യും ഉ​ണ്ട്. നാ​ലു വ​ർ​ഷം ക​ഴി​ഞ്ഞ് കെ.​എ​ഫ്.​സി ക്ക് ​ക​ട​പ്പ​ത്രം തി​രി​ച്ചെ​ടു​ക്കാ​നു​ള്ള വ്യ​വ​സ്ഥ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

ബോം​ബെ സ്റ്റോ​ക്ക് എ​ക്ചേ​ഞ്ചി​ൽ ലി​സ്റ്റ് ചെ​യ്ത ഈ ​ക​ട​പ്പ​ത്ര​ത്തി​ന് റി​സ​ർ​വ് ബാ​ങ്കും സെ​ബി​യും അം​ഗീ​ക​രി​ച്ച ര​ണ്ട് റേ​റ്റിം​ഗ് ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നാ​യി എ​എ (സ്റ്റേ​ബി​ൾ- എ​സ് ഒ) ​റേ​റ്റിം​ഗ് ല​ഭി​ച്ചി​ട്ടു​ണ്ട്. കെ.​എ​ഫ്.​സി ക്കു 2011 ​മു​ത​ൽ 6 ത​വ​ണ ബോ​ണ്ട് വ​ഴി തു​ക സ​മാ​ഹ​രി​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത് നി​ക്ഷേ​പ​ക​ർ​ക്ക് കെ.​എ​ഫ്.​സി യു​ടെ വാ​യ്പാ ആ​സ്തി​യി​ലു​ള്ള വി​ശ്വാ​സ്യ​ത​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് കെ.​എ​ഫ്.​സി യു​ടെ ചെ​യ​ർ​മാ​ൻ & മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സ​ഞ്ജീ​വ് കൗ​ശി​ക് ഐ.​എ.​എ​സ് പ​റ​ഞ്ഞു.

കെ.​എ​ഫ്.​സി ബോ​ണ്ടി​ലൂ​ടെ ഇ​തു​വ​രെ 1350 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 250 കോ​ടി രൂ​പ തി​രി​ച്ച​ട​ച്ചു ക​ഴി​ഞ്ഞു. തു​ട​ക്ക​ത്തി​ൽ സ​ർ​ക്കാ​ർ ഗ്യാ​ര​ണ്ടി​യോ​ടു​കൂ​ടി​യാ​യി​രു​ന്നു ബോ​ണ്ടു​ക​ൾ ഇ​റ​ക്കി​യി​രു​ന്ന​ത്. ഗ്യാ​ര​ണ്ടി ഫീ​സും നി​കു​തി​യും കൂ​ടി​ചേ​രു​ന്പോ​ൾ ഏ​ക​ദേ​ശം 1 ശ​ത​മാ​നം അ​ധി​ക നി​കു​തി സ​ർ​ക്കാ​റി​ന് ന​ൽ​കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ ഗ്യാ​ര​ണ്ടി​യു​ള്ള ബോ​ണ്ടു​ക​ൾ​ക്ക് പ​ലി​ശ ഭാ​രം കൂ​ടു​ത​ലാ​യി.

2016 മു​ത​ൽ സ​ർ​ക്കാ​ർ ഗ്യാ​ര​ണ്ടി​യി​ല്ലാ​തെ ബാ​ല​ൻ​സ് ഷീ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റേ​റ്റിം​ഗ് ന​ട​ത്തി​യാ​ണ് ബോ​ണ്ട് വ​ഴി തു​ക സ​മാ​ഹ​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഗ്യാ​ര​ണ്ടി​യി​ല്ലാ​തെ ബോ​ണ്ട് വ​ഴി പ​ണം സ​മാ​ഹ​രി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ഏ​ക പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​ണ് കെ.​എ​ഫ്.​സി. 2018-ലെ ​ഐ.​എ​ൽ & എ​ഫ്.​സി​ന്‍റെ ത​ക​ർ​ച്ച​യെ തു​ട​ർ​ന്ന് ബോ​ണ്ട് മാ​ർ​ക്ക​റ്റി​ൽ നി​ന്നും റേ​റ്റിം​ഗ് ഉ​ള്ള ക​ട​പ്പ​ത്ര​ങ്ങ​ൾ​ക്ക് വ​രെ തു​ക സ​മാ​ഹ​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.

മി​ക്ക​വാ​റും ബോ​ണ്ടു​ക​ളെ​ല്ലാം 9 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ് വി​നി​മ​യം ന​ട​ത്തു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 9 ശ​ത​മാ​ന​ത്തി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ തു​ക സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഒ​രു വ​ലി​യ വി​ജ​യ​മാ​ണെ​ന്നാ​ണ് കെ.​എ​ഫ്.​സി പ​റ​യു​ന്ന​ത്.​നി​ല​വി​ൽ കെ.​എ​ഫ്.​സി യു​ടെ വാ​യ്പാ ആ​സ്തി 2700 കോ​ടി രൂ​പ​യാ​ണ്. ഇ​ത് ഈ ​വ​ർ​ഷാ​വ​സാ​നം 3500 കോ​ടി​യാ​യി ഉ​യ​ർ​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​പ​ണി അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ ഒ​രു ത​വ​ണ​കൂ​ടി ക​ട​പ്പ​ത്ര​മി​റ​ക്കാ​നാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കെ.​എ​ഫ്.​സി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പ്രേം​നാ​ഥ് ര​വീ​ന്ദ്ര​നാ​ഥ് അ​റി​യി​ച്ചു.

Related posts