ലേ​സ​ർ ര​ശ്മി​യ​ടി​പ്പി​ച്ച് ആ​ന​യെ വി​റ​ളിപി​ടി​പ്പി​ക്കാ​ൻ ശ്രമം! ആ​ന ര​ണ്ടു മൂ​ന്നു പ്രാ​വ​ശ്യം ത​ല ഉ​യ​ര്‍​ത്തി അ​സ്വ​സ്ഥ​ത കാ​ട്ടി; ഒടുവില്‍…

ചെ​ങ്ങ​ന്നൂ​ര്‍: ദേ​വി​യു​ടെ തൃ​പ്പൂ​ത്ത് ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ആ​ന​യു​ടെ ക​ണ്ണി​ല്‍ ലേ​സ​ര്‍ ര​ശ്മി അ​ടി​ച്ച് വി​റ​ളി പി​ടി​പ്പി​ക്കാ​ൻ ശ്ര​മം.

ആ​റാ​ട്ടു ക​ഴി​ഞ്ഞു ക്ഷേ​ത്ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പു കി​ഴ​ക്കേ ഗോ​പു​ര​വാ​തി​ലി​നു സ​മീ​പ​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ദേ​വി​യു​ടെ തി​ട​മ്പേ​റ്റി​യ ഗ​ജ​വീ​ര​ന്‍ ഓ​മ​ല്ലൂ​ര്‍ മ​ണി​ക​ണ്ഠ​ന്‍റെ മു​ഖ​ത്തേ​ക്കും ക​ണ്ണി​ലേ​ക്കും ലേ​സ​ര്‍ ര​ശ്മി അ​ടി​പ്പി​ച്ച​ത്.

ഈ ​സ​മ​യം ആ​ന ര​ണ്ടു മൂ​ന്നു പ്രാ​വ​ശ്യം ത​ല ഉ​യ​ര്‍​ത്തി അ​സ്വ​സ്ഥ​ത കാ​ട്ടി​യി​രു​ന്നു. ഇ​ത് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ല്‍ പ​തി​ഞ്ഞു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ കാ​ര്യ​മ​റി​യാ​തെ ആ​ശ​ങ്ക​യി​ലാ​യി. തു​ട​ര്‍​ന്ന് പാ​പ്പാ​ന്‍ ആ​ന​യെ അ​നു​ന​യി​പ്പി​ച്ചു. അ​ല്പ​സ​മ​യം ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് ആ​ന ഗോ​പു​ര​വാ​തി​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്.

പി​ന്നീ​ട് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ വി​വ​ര​മ​റി​ഞ്ഞ​ത്.

ചി​ല​ർ ഉ​ത്സ​വം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ന്‍ ന​ട​ത്തി​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്ന് ഉ​പ​ദേ​ശ​ക സ​മി​തി ആ​രോ​പി​ച്ചു.

ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി​ക്കും, വ​നം വ​കു​പ്പി​ലെ അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യ​താ​യി ഉ​പ​ദേ​ശ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്.​വി.​പ്ര​സാ​ദ്,

സെ​ക്ര​ട്ട​റി കെ.​കെ. വി​നോ​ദ്കു​മാ​ർ, ജ​ന​ല്‍ ക​ണ്‍​വീ​ന​ര്‍ ഷൈ​ജു വെ​ളി​യ​ത്ത് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment