എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദുരിതം; ക​ട​ബാ​ധ്യ​ത​ക​ള്‍ എ​ഴു​തി​ത്ത​ള്ളൽ ന​ട​പ​ടികൾ അന്തിമഘട്ടത്തിൽ: മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ന്‍

കാ​സ​ർ​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ 50,000 രൂ​പ വ​രെ​യു​ള്ള അ​ര്‍​ഹ​മാ​യ ക​ട​ബാ​ധ്യ​ത​ക​ള്‍ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നാ​യി 1,54,44,331 രൂ​പ ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ള്‍​ക്ക് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മം പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍.

തു​ക ക​ള​ക്ട​റു​ടെ ട്ര​ഷ​റി അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് വി​വി​ധ ബാ​ങ്കു​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച് ന​ല്‍​കി​യി​ട്ടു​ണ്ട്. ബ​ന്ധ​പ്പെ​ട്ട ക​ട​ക്കാ​ര​ന്‍റെ ക​ടം അ​ട​വു​വ​രു​ത്തി “ബാ​ധ്യ​താ ര​ഹി​ത സാ​ക്ഷ്യ​പ​ത്രം’ ഉ​ട​നെ ല​ഭ്യ​മാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ള്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. കാ​സ​ർ​ഗോ​ഡ് ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പു​ന​ര​ധി​വാ​സ​ത്തി​നും ഏ​കോ​പ​ന​ത്തി​നു​മു​ള്ള ജി​ല്ലാ​ത​ല സെ​ല്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2017 ലെ ​സ്‌​പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍​നി​ന്ന് 287 പേ​രെ നേ​ര​ത്തേ ദു​രി​ത​ബാ​ധി​ത​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന്1,618 പേ​രെ​യാ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ പു​ന പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യി​ട്ടു​ള്ള​ത്. അ​തി​ല്‍ മാ​ര​ക​മാ​യ അ​സു​ഖ​മു​ള്ള ദു​രി​ത​ബാ​ധി​ത​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കു​ന്ന 76 പേ​രെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​വ​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ദേ​ശീ​യ മ​നു​ഷ്യാ​വകാ​ശ ക​മ്മീ​ഷ​ന്‍ ശിപാ​ര്‍​ശ പ്ര​കാ​ര​മു​ള്ള തു​ക സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് അ​നു​വ​ദി​ച്ച് കി​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

ജി​ല്ല​യി​ലെ 6,211 ദു​രി​ത ബാ​ധി​ത​ര്‍​ക്കാ​ണ് ഇ​ങ്ങ​നെ വി​വ​ിധ​ത​രം സ​ഹാ​യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​ത്. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത എ​ന്നാ​ല്‍ മാ​ര​ക രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​തെ​ന്ന് ക​ണ്ടെ​ത്തി​യ 505 പേ​ര്‍​ക്ക് ചി​കി​ത്സാ ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​നു​വ​ദി​ച്ചു വ​രു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി ഇ​തു​വ​രെ 1,84,29,03, 416 രൂ​പ ചെ​ല​വ​ഴി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞവ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ 14ന് ​ന​ട​ത്തി​യ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ജി​ല്ലാ​ത​ല സെ​ല്‍​യോ​ഗ തീ​രു​മാ​ന​ങ്ങ​ളി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ത് ബാ​ബു വി​ശ​ദീ​ക​രി​ച്ചു. പെ​രി​യ, ചീ​മേ​നി, രാ​ജ​പു​രം തോ​ട്ട​ങ്ങ​ളി​ല്‍ ബാ​ര​ലു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന കാ​ല​ഹ​ര​ണ​പ്പെ​ട്ട എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ന​ശി​പ്പി​ക്കു​ന്ന​തി​ന് വി​ദ​ഗ്ധ​രു​ടെ സാ​ങ്കേ​തി​ക സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

മു​ളി​യാ​റി​ല്‍ സ​മ​ഗ്ര പു​ന​ര​ധി​വാ​സ ഗ്രാ​മം നി​ര്‍​മി​ക്കു​ന്ന​തി​ന് ത​യാ​റാ​ക്കി​യ രൂ​പ​രേ​ഖ യോ​ഗ​ത്തി​ല്‍ കേ​ര​ള സോ​ഷ്യ​ല്‍ സെ​ക്യൂ​രി​റ്റി മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ഷീ​ല്‍ അ​വ​ത​രി​പ്പി​ച്ചു. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് പ്രോ​ജ​ക്ട് റി​പ്പോർ​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. നി​ല​വി​ലെ ഭ​ക്ഷ്യ സു​ര​ക്ഷ നി​യ​മ​പ്ര​കാ​രം എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍ എ​ന്ന​ത് പ്ര​ത്യേ​ക പ​രി​ഗ​ണ​നാ വി​ഷ​യ​മ​ല്ലാ​ത്ത​തി​നാ​ല്‍ എ​ല്ലാ കു​ടം​ബ​ങ്ങ​ളെ​യും മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

1,134 ദു​രി​ത​ബാ​ധി​ത​രെ കൂ​ടി മു​ന്‍​ഗ​ണ​നാ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. യോ​ഗ​ത്തി​ല്‍ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, സ​ബ്ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, ജി​ല്ലാ ത​ല സെ​ല്‍ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts