വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും വീട്ടമ്മമാര്‍ക്കും യുവതികള്‍ക്കും തുരുതുരാ റിക്വസ്റ്റ് അയക്കും ! ഇര കുടുങ്ങിയെന്നു മനസ്സിലായാല്‍ പിന്നെ ഫോട്ടോയെടുക്കും…സെല്‍വന്‍ കുമാറിന്റെ എഞ്ചിനീയറിംഗ് ബുദ്ധിയില്‍ കുടുങ്ങിയത് നിരവധി സ്ത്രീകള്‍…

കൊച്ചി: കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത കലൈ സെല്‍വന്‍ കുമാര്‍(21) നിസ്സാരക്കാരനല്ല. എറണാകുളത്തെ വീട്ടമ്മയുടെ പരാതിയിലാണ് തമിഴ്‌നാട് വില്ലുപുരം തിണ്ടിവനം സ്വദേശിയായ ഇയാളെ അറസ്റ്റു ചെയ്തത്. വീട്ടമ്മമാരുടെയും യുവതികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കുന്നതാണ് കലൈ സെല്‍വന്റെ ഹോബി.

എറണാകുളം സ്വദേശിനിയായ വീട്ടമ്മയ്ക്ക് അടുത്തിടെയാണ് യുവാവ് ഫേസ്ബുക്കില്‍ റിക്വസ്റ്റ് അയക്കുന്നത്. സ്ത്രീയാണെന്ന് വിചാരിച്ച് വീട്ടമ്മ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഫേസ്ബുക്ക് മെസഞ്ചറിലേക്ക് പരാതിക്കാരിയുടെ മുഖം ചേര്‍ത്ത് വെച്ച് മോര്‍ഫ് ചെയ്ത നഗ്നഫോട്ടോ അയച്ചു. പ്രതിയുമായി വീഡിയോ കോള്‍ ചെയ്യണമെന്നും പൊലീസില്‍ പരാതിപ്പെട്ടാല്‍ മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുമെന്നും വോയ്സ് മേസേജ് അയച്ചു. ഇതോടെ ഭീതിയിലായ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കൊച്ചി സിറ്റി സൈബര്‍സെല്‍ എസ്.ഐ. ജൈജിയുടെ സഹായത്തോടെ ബംഗളൂരു, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഏതെങ്കിലും പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുന്ന ഇയാള്‍ വീട്ടമ്മമാര്‍ക്കും യുവതികള്‍ക്കും തുരുതുരാ റിക്വസ്റ്റ് അയക്കും. ഇര കുടുങ്ങുന്നതുവരെ മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നില്‍ കാത്തിരിക്കും. സൗഹൃദം സ്വീകരിച്ച് മറുപടി കിട്ടിയാല്‍ ഇര കുടുങ്ങിയെന്ന് ഉറപ്പായി. ചിത്രമെടുത്ത് മോര്‍ഫ് ചെയ്ത് രണ്ടു ദിവസം കഴിയുമ്പോള്‍ ഭീഷണി തുടങ്ങും. സൗത്ത് പൊലീസ് സി.ഐ ഇയാളുടെ ഫോണിലെ മെസഞ്ചര്‍ പരിശോധിച്ചപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. പ്ലീസ്, എന്റെ ഫോട്ടോ യൂ ട്യൂബില്‍ ഇടരുതേ…” എന്ന് കേണപേക്ഷിക്കുന്ന ഇംഗ്ലീഷിലും തമിഴിലുമായുള്ള നിരവധി സന്ദേശങ്ങള്‍ ഫോണിലുണ്ടായിരുന്നു. ചിലതില്‍ സെല്‍വന്റെ മറുപടിയുണ്ട്. വീഡിയോ ചാറ്റ് ചെയ്താല്‍ യൂ ട്യൂബില്‍ ഇടില്ല. അല്ലെങ്കില്‍ ഈ ചിത്രങ്ങള്‍ പുറത്ത് വിടും”. എന്നൊക്കെയാണ് സെല്‍വന്‍ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയത്.

പ്രതിയുടെ ഫോണും ലാപ്ടോപ്പും വിശദപരിശോധനയ്ക്ക് അയച്ചരിക്കുകയാണ്. അശ്ലീലസൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് സെല്‍വന്‍ നഗ്നഫോട്ടോകള്‍ ഉണ്ടാക്കിയിരുന്നത്. മൊബൈലിനും ലാപ്ടോപ്പിനും പുറമെ സിം കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എയ്റോനോട്ടിക്കല്‍ എന്‍ജനീയറിംഗ് വിദ്യാര്‍ത്ഥിയായ സെല്‍വന്‍ റിമാന്‍ഡിലാണ്.

Related posts