പെ​ട്രോ​ളിന്  ഇ​ന്നും നേ​രി​യ  വിലവ​ർ​ധ​ന;  കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 84.35 രൂ​പ​യും ഡീ​സ​ൽ വി​ല 77.82 രൂ​പയുമായി ഉയർന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പെ​ട്രോ​ളി​ന് നേ​രി​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്നു ഡീ​സ​ൽ വി​ല. പെ​ട്രോ​ളി​ന് 10 പൈ​സ​യു​ടെ വ​ർ​ധ​ന​യാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 84.35 രൂ​പ​യാ​യി. ഡീ​സ​ൽ വി​ല 77.82 രൂ​പ​യാ​യി തു​ട​രു​ക​യാ​ണ്.

ഇ​ന്ന​ലെ പെ​ട്രോ​ളി​ന് ആ​റ് പൈ​സ​യു​ടെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. ഡീ​സ​ൽ വി​ല ഇ​ന്ന​ലെ​യും വ​ർ​ധി​ച്ചി​രു​ന്നി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 85.73 രൂ​പ​യും ഡീ​സ​ൽ വി​ല 79.12 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 84.41 രൂ​പ​യും ഡീ​സ​ലി​ന് 77.90 രൂ​പ​യു​മാ​ണ്.

Related posts