ഗെ​യ്‌​ലി​ന്‍റെ പോ​രാ​ട്ടം പാ​ഴാ​യി; ജ​യം ഇം​ഗ്ല​ണ്ടി​ന്

സെ​ന്‍റ് ജോ​ര്‍ജ്‌​സ്: വി​ന്‍ഡീ​സ്-​ഇം​ഗ്ല​ണ്ട് നാ​ലാം ഏ​ക​ദി​നം ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ആ​വേ​ശ​വും നി​റ​ഞ്ഞ​താ​യി​രു​ന്നു. റ​ണ്‍സ് വി​രു​ന്നൊ​രു​ക്കി​യ മ​ത്സ​രം കാ​ണി​ക​ള്‍ക്ക് ഓ​രോ പ​ന്തും ആ​വേ​ശം നി​റ​ച്ചു. മ​ഴ കൊ​ണ്ടു​പോ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​നു പി​ന്നാ​ലെ റ​ണ്‍മ​ഴ ക​ണ്ട നാ​ലാ​മ​ങ്ക​ത്തി​ല്‍, ഇം​ഗ്ല​ണ്ട് വി​ന്‍ഡീ​സി​നെ 29 റ​ണ്‍സി​നാ​ണ് തോ​ല്‍പ്പി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് നി​ശ്ചി​ത 50 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 418 റ​ണ്‍സാ​ണ് നേ​ടി​യ​ത്. വി​ന്‍ഡീ​സി​ന്‍റെ മ​റു​പ​ടി ര​ണ്ട് ഓ​വ​ര്‍ ബാ​ക്കി​നി​ല്‍ക്കെ 389 റ​ണ്‍സി​ല്‍ അ​വ​സാ​നി​ച്ചു. ഇ​തോ​ടെ അ​ഞ്ചു മ​ല്‍സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ല്‍ ഇം​ഗ്ല​ണ്ട് 2-1ന് ​മു​ന്നി​ലെ​ത്തി. പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ല്‍സ​രം ശ​നി​യാ​ഴ്ച ന​ട​ക്കും.

ടോ​സ് നേ​ടി​യ വി​ന്‍ഡീ​സ് ഇം​ഗ്ല​ണ്ടി​നെ ബാ​റ്റിം​ഗി​നു വി​ട്ടു. ന​ല്ല തു​ട​ക്കം ത​ന്നെ ഓ​പ്പ​ണ​ര്‍മാ​രാ​യ ജോ​ണി ബെ​യ​ര്‍സ്‌​റ്റോ​യ്ക്കും (43 പ​ന്തി​ല്‍ നാ​ലു ഫോ​റും അ​ത്ര ത​ന്നെ സി​ക്‌​സും സ​ഹി​തം 56) അ​ല​ക്‌​സ് ഹെ​യ്‌ൽസി​നും ന​ല്കാ​നാ​യി. 73 പ​ന്തി​ല്‍ 82 റ​ണ്‍സ് നേ​ടി​യ ഹെ​യ്‌ൽസ് എ​ട്ട് ഫോ​റും ര​ണ്ടു സി​ക്‌​സു​മാ​ണ് പ​റ​ത്തി​യ​ത്.

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ 13.5 ഓ​വ​റി​ല്‍ 100 റ​ണ്‍സ് പി​റ​ന്നു. ജോ ​റൂ​ട്ടി​ന് അ​ധി​കം നേ​രം ക്രീ​സി​ല്‍ ചെ​ല​വ​ഴി​ക്കാ​നാ​യി​ല്ല. ഇം​ഗ്ല​ണ്ട് സ്‌​കോ​ര്‍ മൂ​ന്നു വി​ക്ക​റ്റി​ന് 165ല്‍വ​ച്ചാ​ണ് മോ​ര്‍ഗ​നൊ​പ്പം ബ​ട്‌​ല​ര്‍ ഒ​ന്നി​ക്കു​ന്ന​ത്. ഇ​രു​വ​രും ഒ​ന്നി​ച്ച​തോ​ടെ ഗ്രൗ​ണ്ടി​ന് ത​ല​ങ്ങു​വി​ല​ങ്ങും പ​ന്തു​ക​ള്‍ പ​റ​ന്നു.

നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ മോ​ര്‍ഗ​നും ബ​ട്‌​ല​റും 124 പ​ന്തി​ല്‍ 204 റ​ണ്‍സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ബ​ട്‌​ല​റാ​ണ് കൂ​ടു​ത​ല്‍ ആ​ക്ര​മ​ണം ന​ട​​ത്തി​യ​ത്. 88 പ​ന്തി​ല്‍ എ​ട്ട് ഫോ​റി​ന്‍റെ​യും ആ​റു സി​ക്‌​സി​ന്‍റെ​യും അ​ക​മ്പ​ടി​യി​ല്‍ 103 റ​ണ്‍സ് എ​ടു​ത്തു മോ​ര്‍ഗ​നെ പു​റ​ത്താ​ക്കി ഷെ​ല്‍ഡ​ന്‍ കോ​ട്ട​റെ​ല്‍ ഈ ​സ​ഖ്യം പൊ​ളി​ച്ചു. ജേ​സ​ണ്‍ ഹോ​ള്‍ഡ​റി​നാ​യി​രു​ന്നു ക്യാ​ച്ച്. എ​ന്നാ​ല്‍ ഒ​ര​റ്റ​ത്തു​നി​ന്ന് ബ​ട്‌​ല​ര്‍ അ​ടി​ച്ചു ത​ക​ര്‍ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​വ​സാ​ന ഓ​വ​റി​ന്‍റെ നാ​ലാം പ​ന്തി​ല്‍ ബ​ട്‌​ല​റെ കാ​ര്‍ലോ​സ് ബ്രാ​ത്‌​വെ​യ്റ്റ് ക്ലീ​ന്‍ബൗ​ള്‍ഡാ​ക്കി.

77 പ​ന്തി​ല്‍ 13 ബൗ​ണ്ട​റി​യും 12 സി​ക്‌​സും സ​ഹി​തം 150 റ​ണ്‍സാ​ണ് ബ​ട്‌​ല​ര്‍ നേ​ടി​യ​ത്. അ​വ​സാ​ന പത്തോ​വ​റി​ല്‍ ഇം​ഗ്ല​ണ്ട് നേ​ടി​യ 154 റ​ണ്‍സി​ല്‍ 105 റ​ണ്‍സും ബ​ട്‌​ല​റാ​ണ് നേ​ടി​യ​ത്. ഈ ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ വി​ന്‍ഡീ​സ് ഏ​ക​ദി​ന സി​ക്‌​സു​ക​ളി​ല്‍ 23 എ​ണ്ണം നേ​ടി പു​തി​യ റി​ക്കാ​ര്‍ഡ് സ്ഥാ​പി​ച്ചി​രു​ന്നു. ആ ​റി​ക്കാ​ര്‍ഡ് ഇം​ഗ്ല​ണ്ട് ഒ​ര​ണ്ണം കൂ​ടി ചേ​ര്‍ത്ത് തി​രു​ത്തി. ക​രീ​ബി​യ​ന്‍ മ​ണ്ണി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ ഉ​യ​ര്‍ന്ന സ്‌​കോ​റാ​ണി​ത്.

കൂ​റ്റ​ന്‍ സ്‌​കോ​ര്‍ ക​ണ്ടി​ട്ടും ക്രിസ് ഗെ​യ്‌​ലി​ന് പ​ത​ര്‍ച്ച​യി​ല്ലാ​യി​രു​ന്നു. നാ​ലാം വി​ക്ക​റ്റി​ല്‍ ഡാ​ര​ന്‍ ബ്രാ​വോ​യെ കൂ​ട്ടു​പി​ടി​ച്ച് ഗെയ്ൽ‍ ന​ട​ത്തി​യ ആ​ക്ര​മ​ണം ഇം​ഗ്ല​ണ്ടി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​ല്ലാം ത​ക​ര്‍ത്തു. 108 പ​ന്തു​ക​ള്‍ നേ​രി​ട്ട ഈ ​സ​ഖ്യം 176 റ​ണ്‍സാ​ണ് വി​ന്‍ഡീ​സ് സ്‌​കോ​ര്‍ ബോ​ര്‍ഡി​ല്‍ ചേ​ര്‍ത്ത​ത്.

59 പ​ന്തി​ല്‍ നാ​ലു വീ​തം ബൗ​ണ്ട​റി​യും സി​ക്‌​സും സ​ഹി​തം 61 റ​ണ്‍സെ​ടു​ത്ത ബ്രാ​വോ​യെ വു​ഡ് പു​റ​ത്താ​ക്കി​യ​തോ​ടെ ഇം​ഗ്ല​ണ്ട് ആ​ശ്വ​സി​ച്ചു. മി​ക​ച്ച​നി​ല​യി​ല്‍ നി​ല്‍ക്കേ ഷി​മ്രോ​ണ്‍ ഹെ​റ്റ​്മെ​യ​റെ (6) വു​ഡ് പു​റ​ത്താ​ക്കി. ഗെ​യ്‌​ലി​നു കൂ​ട്ടാ​യി ക്യാ​പ്റ്റ​ന്‍ ജേ​സ​ണ്‍ ഹോ​ള്‍ഡ​റെ​ത്തി. ഗെ​യ്‌​ലു​മാ​യി ചേ​ര്‍ന്ന് ന​ല്ലൊ​രു സ​ഖ്യം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ന്‍ നാ​യ​ക​നാ​നാ​യി.

എ​ന്നാ​ല്‍ ഗെ​യ്‌​ലി​നെ ക്ലീ​ന്‍ബൗ​ള്‍ഡാ​ക്കി ബെ​ന്‍ സ്‌​റ്റോ​ക്‌​സ് ഇം​ഗ്ല​ണ്ടി​ന് ബ്രേ​ക് ത്രൂ ​ന​ല്‍കി. 97 പ​ന്തി​ല്‍ 11 ഫോ​റും 14 സി​ക്‌​സും പാ​യി​ച്ചാ​ണ് ഗെയ്ൽ 162 റ​ണ്‍സി​ലെ​ത്തി​യ​ത്. 34.1 ഓ​വ​റി​ല്‍ 295 റ​ണ്‍സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഗെ​യ്‌​ലി​ന്‍റെ പു​റ​ത്താ​ക​ല്‍. വൈ​കാ​തെ ത​ന്നെ ഹോ​ള്‍ഡ​റും (29) പു​റ​ത്താ​യി. വി​ന്‍ഡീ​സ് ആ​റു വി​ക്ക​റ്റി​ന് 301ലാ​യി.

തോ​ല്‍വി ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്ന വി​ന്‍ഡീ​സി​ന് പ്ര​തീ​ക്ഷ​ക​ള്‍ ന​ല്‍കി​ക്കൊ​ണ്ട് ബ്രാ​ത്‌​വെ​യ്റ്റ് (36 പ​ന്തി​ല്‍ 50), ആ​ഷ്‌​ലി ന​ഴ്‌​സ് (41 പ​ന്തി​ല്‍ 43) എ​ന്നി​വ​ര്‍ പൊ​രു​തി നോ​ക്കി. വി​ന്‍ഡീ​സ് ജ​യ​ത്തി​ലേ​ക്കെ​ന്നു ക​രു​തിയ അ​വ​സ​ര​ത്തി​ല്‍ 48-ാം ഓ​വ​റി​ല്‍ പ​ന്തെ​റി​യാ​നെ​ത്തി​യ ആ​ദി​ല്‍ റ​ഷീ​ദ് ആ​റു പ​ന്തി​ല്‍ നാ​ലു വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി ഇം​ഗ്ല​ണ്ടി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു. കൂ​റ്റ​ന്‍ അ​ടി​ക​ള്‍ക്കു​ള്ള ശ്ര​മ​മാ​ണ് ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി​യ​ത്. ബ്രാ​ത്‌​വെ​യ്റ്റി​ന്‍റെ ആ​ദ്യ ഏ​ക​ദി​ന അ​ര്‍ധ സെ​ഞ്ചു​റി​യാ​ണ്.

അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യ റ​ഷീ​ദി​ന്‍റെ അ​വ​സാ​ന ഓ​വ​റു​ക​ളി​ലെ പ്ര​ക​ട​ന​മാ​ണ് ശ്ര​ദ്ധേ​യ​മാ​യ​ത്. മാ​ര്‍ക്ക് വു​ഡ് 10 ഓ​വ​റി​ല്‍ 60 റ​ണ്‍സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റും പി​ഴു​തു.46 സി​ക്സാ​ണ് ആ​കെ മ​ത്സ​ര​ത്തി​ൽ പി​റ​ന്ന​ത്. 2013ൽ ​ഇ​ന്ത്യ-​ഓ​സീ​സ് മ​ത്സ​ര ത്തി​ലെ റി​ക്കാ​ർ​ഡാ​ണ് ത​ക​ർ​ന്ന​ത്.

10,000-ൽ‍ ഗെയ്ൽ

ഏ​ക​ദി​ന​ത്തി​ല്‍ ഗെയ്ൽ‍ 10,000 റ​ണ്‍സ് തി​ക​ച്ച​താ​യി​രു​ന്നു മ​ല്‍സ​ര​ത്തി​ലെ പ്ര​ധാ​ന വി​ശേ​ഷ​ങ്ങ​ളി​ലൊ​ന്ന്. ഇ​തോ​ടെ, ബ്ര​യാ​ന്‍ ലാ​റ​യ്ക്കു ശേ​ഷം ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന ആ​ദ്യ വി​ന്‍ഡീ​സ് താ​ര​മാ​യി ഗെയ്ൽ‍. 288 ഏ​ക​ദി​ന​ത്തി​ല്‍ 10,074 റ​ണ്‍സാ​ണ് ഗെ​യ്‌​ലി​നി​പ്പോ​ള്‍. മൊ​ത്തം താ​ര​ങ്ങ​ളി​ല്‍ 14–ാമ​നും. 16-ാം ഓ​വ​റി​ന്‍റെ അ​ഞ്ചാം പ​ന്തി​ല്‍ റ​ഷീ​ദി​നെ സി​ക്‌​സി​ലേ​ക്കു പ​റ​ത്തി​യാ​ണ് ഗെയ്ൽ ഈ ​നാ​ഴി​ക​ക്ക​ല്ലി​ലെ​ത്തി​യ​ത്. അ​ത് അ​ന്താ​രാ​ഷ്‌ട്ര ​ക്രി​ക്ക​റ്റി​ലെ 500-ാമ​ത്തെ സി​ക്‌​സാ​യി​രു​ന്നു. അ​ന്താ​രാ​ഷ്‌ട്ര ​ക്രി​ക്ക​റ്റി​ല്‍ 500 സി​ക്‌​സു​ക​ള്‍ പി​ന്നി​ടു​ന്ന ആ​ദ്യ താ​രം കൂ​ടി​യാ​ണ് ഗെ​യ്‌ല്‍.

ഏ​ക​ദി​ന​ത്തി​ല്‍ 305 സി​ക്‌​സു​ക​ളാ​ണ് ഗെ​യ്‌​ലി​ന്‍റെ പേ​രി​ല്‍. 351 സി​ക്‌​സു​ക​ള്‍ നേ​ടി​യ പാ​ക്കി​സ്ഥാ​ന്‍ താ​രം ഷാ​ഹി​ദ് അ​ഫ്രീ​ദി​ക്കു ശേ​ഷം മുന്നൂറിലധികം സിക്സ് നേടുന്ന ആ​ദ്യ താ​രം കൂ​ടി​യാ​ണ് ഈ ​വി​ന്‍ഡീ​സ് ഓ​പ്പ​ണ​ര്‍. ഗെയ്‌ലിന്‍റെ 25-ാം ഏകദിന സെഞ്ചുറിയാണ് ഇന്നലെ പിറന്നത്.

Related posts