വികസനം അതല്ലേ എല്ലാം..!  ക്ഷേത്രമതിലും സ്റ്റേജും പൊളിച്ചുമാറ്റി വികസനത്തിന് മാതൃകയായി ഭാരവാഹികൾ

വ​ട​ക്കാ​ഞ്ചേ​രി:​ ക്ഷേ​ത്ര മ​തി​ലും, സ്റ്റേ​ജും പൊ​ളി​ച്ചു​മാ​റ്റി വി​ക​സ​ന​ത്തി​ന്‍റെ മാ​തൃ​ക തീ​ർ​ത്ത് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ. വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ 19- ാം ഡി​വി​ഷ​നി​ൽ എ​ങ്ക​ക്കാ​ട് സു​ബ്ര​മ​ണ്യ​സ്വാ​മി കോ​വി​ലി​ന്‍റെ സ്റ്റേ​ജും,മ​തി​ലും പൊ​ളി​ച്ച് മാ​റ്റി ചെ​ന്പ​ത്ത്ഉ​ണ്ണി​കൃ​ഷ്ണ​നും,ര​വീ​ന്ദ്ര​നു​മാ​ണ്കു​ടും​ബ​ക്ഷേ​ത്ര​ത്തി​ന്‍റെ സ്ഥ​ലം വി​ട്ടു ന​ൽ​കി​കെ​ണ്ട് നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വു​ന്ന​ത്.

ഇ​രു​വ​ശ​ത്തും മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡു​ണ്ടെ​ങ്കി​ലും,ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്കു​വ​ശ​ത്ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത ഇ​ടു​ങ്ങി​യ ന​ട വ​ഴി​മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​ഭാ​ഗ​മാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ സ്ഥ​ലം ന​ഗ​ര​സ​ഭ​ക്കു വി​ട്ടു​ന​ൽ​കിവീ​തി കൂ​ട്ടു​ന്ന​ത്. ഈ ​വ​ഴി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി ന​ഗ​ര​സ​ഭ ഫ​ണ്ടും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഒ​രു മാ​സം മു​ൻ​പ് എ​ങ്ക​ക്കാ​ട് ഷേ​ണാ​യ് മി​ൽ റോ​ഡ് വി​ക​സ​ന​ത്തി​ന് വേ​ണ്ടി വി​ശ്വ​നാ​ഥ​ഷേ​ണാ​യ് ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 5 സെ​ന്‍റ് സ്ഥ​ലം ന​ഗ​ര​സ​ഭ​ക്ക് വി​ട്ടു​ന​ൽ​കി​യി​രു​ന്നു. ഈ ​റോ​സ് വീ​തി​കൂ​ട്ടി ടാ​റി​ങ്ങ് പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​ന് ത​റ​ന്നു കൊ​ടു​ത്തു. ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ വി. ​പി. മ​ധു, ഡോ. ​നീ​ല​ക​ണ്ഠ​ൻ ന​ന്പീ​ശ​ൻ, പി. ​ജി. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

Related posts