എം​ടി​യു​ടെ വി​മ​ർ​ശ​നം കേന്ദ്രത്തിനും പ്രധാനമന്ത്രിക്കുമെതിരേ: ഇ.പി. ജയരാജൻ

തി​രു​വ​ന​ന്ത​പുരം: കോ​ഴി​ക്കോ​ട് കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ സാ​ഹി​ത്യ​കാ​ര​ൻ എം.​ടി.​വാ​സു​ദേ​വ​ൻ ന​ട​ത്തി​യ രാ​ഷ്ട്രീ​യ വി​മ​ർ​ശ​ന​ത്തി​ൽ പ്ര​തി​ക​രി​ച്ച് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​ൻ. എം​ടി​യു​ടെ വി​മ​ർ​ശ​നം കേ​ന്ദ്ര​ത്തി​നെ​തി​രെ​യാ​ണെ​ന്ന് ഇ.​പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. എം​.ടി​യെ വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്നും ഇ.​പി.​ ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

എം​ടി​യു​ടെ പ്ര​സം​ഗം കേ​ട്ട​പ്പോ​ൾ അ​ത് കേ​ന്ദ്ര​ത്തി​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും എ​തി​രെ​യാ​ണെ​ന്നാ​ണ് ഞാ​ൻ മ​ന​സി​ലാ​ക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യെ വേ​ദി​യി​ലി​രു​ത്തി​ക്കൊ​ണ്ട് എം​ടി മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ക്കാ​ൻ ഒ​രു സാ​ധ്യ​ത​യു​മി​ല്ല. മു​ഖ്യ​മ​ന്ത്രി​യെ എ​തി​ർ​ക്കു​ന്ന​വ​ർ ഇ​ത് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്- ഇ.​പി.​ജ​യ​രാ​ജ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
എം​ടി സാ​ഹി​ത്യ​രം​ഗ​ത്തെ അ​തി​കാ​യ​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ വെ​റു​തെ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്നും നേ​തൃ​പൂ​ജ സി​പി​എ​മ്മി​ലി​ല്ലെ​ന്നും ഇ.​പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment