ഷെ​ഡി​നു മു​ക​ളി​ല്‍ മ​രംവീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

കൊ​ല്ലം: ആ​ര്യ​ങ്കാ​വ് അ​മ്പ​നാ​ട് എ​സ്‌​റ്റേ​റ്റി​ല്‍ ഷെ​ഡി​ന് മു​ക​ളി​ല്‍ മ​രം വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മ​ണി​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

ഗ്രാ​മ്പൂ, കു​രു​മു​ള​ക് വി​ള​വെ​ടു​ക്കാ​ന്‍ എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കാ​ന്‍ എ​സ്‌​റ്റേ​റ്റി​നു​ള്ളി​ല്‍ താ​ല്‍​കാ​ലി​ക​മാ​യി നി​ര്‍​മി​ച്ച ഷെ​ഡി​ന് മു​ക​ളി​ലേ​ക്കാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ല്‍ മ​രം പി​ഴു​തു വീ​ണ​ത്. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന മ​ണി​യു​ടെ പു​റ​ത്താ​ണ് മ​രം പ​തി​ച്ച​ത്.
ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ണി പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​വേ മ​രി​ച്ചു. പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment