ഇ​​റാസ്മ​​സ് വി​​ര​​മി​​ക്കു​​ന്നു

ക്രൈ​​സ്റ്റ്ച​​ർ​​ച്ച്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ അ​​ന്പ​​യ​​ർ മ​​റൈ​​സ് ഇ​​റാ​​സ്മ​​സ് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​ന്ന് ക്രൈ​​സ്റ്റ്ച​​ർ​​ച്ചി​​ൽ ആ​​രം​​ഭി​​ച്ച ന്യൂ​​സി​​ല​​ൻ​​ഡും ഓ​​സ്ട്രേ​​ലി​​യ​​യും ത​​മ്മി​​ലു​​ള്ള ടെ​​സ്റ്റോ​​ടെ ക്രി​​ക്ക​​റ്റ് മൈ​​താ​​ന​​ത്തു​​നി​​ന്ന് ഇ​​റാ​​സ്മ​​സ് വി​​ര​​മി​​ക്കും.

രാ​​ജ്യാ​​ന്ത​​ര പു​​രു​​ഷ ക്രി​​ക്ക​​റ്റി​​ൽ 82 ടെ​​സ്റ്റും 124 ഏ​​ക​​ദി​​ന​​വും 43 ട്വ​​ന്‍റി-20​​യും ഇ​​ദ്ദേ​​ഹം ഓ​​ണ്‍​ഫീ​​ൽ​​ഡ് അ​​ന്പ​​യ​​റാ​​യി നി​​യ​​ന്ത്രി​​ച്ചു. രാ​​ജ്യാ​​ന്ത​​ര വ​​നി​​താ ക്രി​​ക്ക​​റ്റി​​ൽ 18 ട്വ​​ന്‍റി-20​​യു​​ടെ അ​​ന്പ​​യ​​റു​​മാ​​യി. 131 രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ടി​​വി അ​​ന്പ​​യ​​റു​​മാ​​യി​​ട്ടു​​ണ്ട്.

പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ നാ​​ല് ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ലും ഏ​​ഴ് ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ലും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ മൂ​​ന്ന് ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ലും അ​​ന്പ​​യ​​റാ​​യി​​ട്ടു​​ണ്ട്.

മാ​​ത്യൂ​​സി​​ന്‍റെ ടൈം​​ഡ് ഔ​ട്ട്

2019 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ഇം​​ഗ്ല​​ണ്ടും ന്യൂ​​സി​​ല​​ൻ​​ഡും ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ ബൗ​​ണ്ട​​റി​​ക​​ളു​​ടെ എ​​ണ്ണം നോ​​ക്കി വി​​ജ​​യി​​യെ പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ഴും 2023 ലോ​​ക​​ക​​പ്പി​​ൽ ശ്രീ​​ല​​ങ്ക​​യു​​ടെ എ​​യ്ഞ്ച​​ലൊ മാ​​ത്യൂ​​സ് ടൈം​​ഡ് ഔ​​ട്ട് ആ​​യ​​പ്പോ​​ഴും ഇ​​റാ​​സ്മ​​സ് ആ​​യി​​രു​​ന്നു ഓ​​ണ്‍ ഫീ​​ൽ​​ഡ് അ​​ന്പ​​യ​​ർ. ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ആ​​യി​​രു​​ന്നു ഒ​​രു ബാ​​റ്റ​​ർ ടൈം​​ഡ് ഔ​​ട്ട് ആ​​കു​​ന്ന​​ത്.

മൂ​​ന്ന് ത​​വ​​ണ (2016, 2017, 2021) ഐ​​സി​​സി​​യു​​ടെ മി​​ക​​ച്ച അ​​ന്പ​​യ​​റി​​നു​​ള്ള ഡേ​​വി​​ഡ് ഷെ​​പ്പേ​​ർ​​ഡ് ട്രോ​​ഫി പു​​ര​​സ്കാ​​രം നേ​​ടി​​യി​​ട്ടു​​ണ്ട്. 2006 ഫെ​​ബ്രു​​വ​​രി​​യാ​​യി​​രു​​ന്നു ഇ​​റാസ്മ​​സ് രാ​​ജ്യാ​​ന്ത​​ര അ​​ന്പ​​യ​​റാ​​യി അ​​ര​​ങ്ങേ​​റി​​യ​​ത്.

Related posts

Leave a Comment