എ​സ്റ്റേ​വോ ലോ​ക​ക​പ്പി​ല്‍ ഉ​ണ്ടാ​കി​ല്ല

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ്ബാ​യ ചെ​ല്‍​സി​യു​ടെ ബ്ര​സീ​ലി​യ​ന്‍ ഫോ​ര്‍​വേ​ഡ് എ​സ്റ്റേ​വോ 2026 ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ക​ളി​ച്ചേ​ക്കി​ല്ലെ​ന്നു സൂ​ച​ന. ഞാ​യ​റാ​ഴ്ച മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്‌​സി​ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ എ​സ്റ്റേ​വോ പ​രി​ക്കേ​റ്റു പു​റ​ത്താ​യി​രു​ന്നു. 17 മി​നി​റ്റ് മാ​ത്ര​മാ​യി​രു​ന്നു എ​സ്റ്റേ​വൊ ക​ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

18കാ​ര​നാ​യ എ​സ്റ്റേ​വൊ ചെ​ല്‍​സി​ക്കാ​യി 36 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു. എ​ട്ട് ഗോ​ള്‍ നേ​ടി, മൂ​ന്ന് അ​സി​സ്റ്റ് ന​ട​ത്തി. ബ്ര​സീ​ലി​നാ​യി 11 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് അ​ഞ്ച് ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. ലോ​ക​ക​പ്പി​നു​ള്ള ബ്ര​സീ​ല്‍ സം​ഘ​ത്തെ മേ​യ് 18ന് ​കാ​ര്‍​ലോ ആ​ന്‍​സി​ലോ​ട്ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment