ഇ​റാ​ന്‍ ലോ​ക​ക​പ്പി​ല്‍ ക​ളി​ക്കും

ടെ​ഹ്‌​റാ​ന്‍: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഇ​റാ​ന്‍ ക​ളി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍. അ​മേ​രി​ക്ക, മെ​ക്‌​സി​ക്കോ, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ സം​യു​ക്ത​മാ​യാ​ണ് 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക-​ഇ​സ്ര​യേ​ല്‍ സ​ഖ്യം ഇ​റാ​ന് എ​തി​രേ ന​ട​ത്തു​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​റാ​ന്‍റെ ലോ​ക​ക​പ്പ് സാ​ന്നി​ധ്യം ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. ലോ​ക​ക​പ്പി​ല്‍ ത​ങ്ങ​ളു​ടെ ടീം ​പ​ങ്കെ​ടു​ക്കു​മെ​ന്ന് ഇ​റേ​നി​യ​ന്‍ സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് ഇ​ന്ന​ലെ അ​റി​യി​ച്ചു. ലോ​ക​ക​പ്പി​ന്‍റെ കി​ക്കോ​ഫി​ലേ​ക്ക് ഇ​നി 48 ദി​ന​ങ്ങ​ളു​ടെ അ​ക​ലം മാ​ത്ര​മാ​ണു​ള്ള​ത്.

ഇ​റ്റ​ലി​ക്കാ​യി ട്രം​പ്
അ​തേ​സ​മ​യം, ഇ​റാ​നു പ​ക​രം ഇ​റ്റ​ലി​യെ 2026 ലോ​ക​ക​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ദൂ​ത​ന്‍ ഫി​ഫ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഫി​നാ​ന്‍​ഷ​ല്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജോ​ര്‍​ജി​യ മെ​ലോ​ണി​യു​മാ​യു​ള്ള ഇ​ഴ​ട​യു​പ്പം വ​ര്‍​ധി​പ്പി​ക്കാ​നാ​ണ് ട്രം​പി​ന്‍റെ ഈ ​നീ​ക്ക​മെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഇ​റാ​ന്‍ യു​ദ്ധ​ത്തി​ല്‍ ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍​പാ​പ്പ​യു​ടെ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രേ ട്രം​പ് ന​ട​ത്തി​യ വി​വാ​ദ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ള്‍ ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​തൃ​പ്തി​ക്കു കാ​ര​ണ​മാ​യി. 2014നു​ശേ​ഷം ഇ​റ്റ​ലി ഇ​തു​വ​രെ ഫി​ഫ ലോ​ക​ക​പ്പ് ക​ളി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment