ബോളിവുഡ് താരം ആലിയ ഭട്ട് മകൾ റാഹയെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. മകൾ വളർന്ന് വരുന്പോൾ ഒരു ഫെമിനയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇതേപറ്റി സംസാരിച്ചത്. വളരെ ചെറുപ്രായത്തിൽ തന്നെ മകൾ റാഹയിൽ കായികക്ഷമതയുടെ ലക്ഷണങ്ങൾ കാണുന്നുണ്ടെന്നും ആലിയ വെളിപ്പെടുത്തി.
ഞാൻ അവൾ ഒരു കായികതാരമാകാനാണ് ആഗ്രഹിക്കുന്നത്, റാഹ മത്സരബുദ്ധിയുള്ളവളും കായികശേഷിയുള്ളവളുമാണ്. അവൾക്ക് ഇപ്പോൾ മൂന്ന് വയസ്സേയുള്ളൂ, പക്ഷേ തീരെ അടങ്ങിയിരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും എല്ലായിടത്തും ഓടിനടക്കുന്നു എന്നും ആലിയ പറഞ്ഞു.
ജീവിതത്തിൽ സ്വാധീനം ചെലുത്തിയ സ്ത്രീകളെക്കുറിച്ച് ആലിയയോട് ചോദിച്ചപ്പോൾ, സ്വന്തം അമ്മയാണ് തനിക്ക് ഏറ്റവും വലിയ പ്രചോദനവും മാതൃകയെന്നും ആലിയ വ്യക്തമാക്കുന്നു. അമ്മ സോണി റസ്ദാൻ ആണ് തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതെന്നും കുടുംബജീവിതം നയിക്കുന്നതിനൊപ്പം തന്നെ അഭിനയത്തോടുള്ള തന്റെ താത്പര്യ നിലനിർത്താൻ അമ്മ ഏറെ പരിശ്രമിച്ചുവെന്നും ആലിയ പറഞ്ഞു.
2024 ഏപ്രിൽ 14 നാണ് ആലിയ ഭട്ടും റൺബീർ കപൂറും വിവാഹിതരായത്. മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങിലാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് നവംബറിൽ ഇരുവർക്കും മകൾ റാഹ ജനിച്ചു.
