ഇനി ഏറ്റുമാനൂരിൽ കുടുങ്ങിയെന്ന്  ആരും പറയില്ല;  പ​ട്ടി​ത്താ​നം-​ഏ​റ്റു​മാ​നൂ​ർ-​മ​ണ​ർ​കാട് ബൈപാസ് ഉടൻ

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​ത്തി​ലെ കു​രു​ക്ക​ഴി​ക്കാ​നും കെ.​കെ റോ​ഡി​നെ​യും ഏ​റ്റു​മാ​നൂ​രി​നെ​യും നേ​രി​ട്ട് ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​യ പ​ട്ടി​ത്താ​നം-​ഏ​റ്റു​മാ​നൂ​ർ-​മ​ണ​ർ​കാട് ബൈ​പാസ് ഉ​ട​ൻ. ഇ​തോ​ടെ ഏ​റ്റു​മാ​നൂ​രി​ൽ ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത തി​ര​ക്ക് ഒ​ഴി​വാ​കും.

നി​ല​വി​ൽ ഏ​റ്റു​മാ​നൂ​രി​ൽ പാ​ലാ റോ​ഡി​ൽ പാ​റ​ക്ക​ണ്ടം ഭാ​ഗ​ത്താ​യി എ​ത്തി നി​ൽ​ക്കു​ന്ന ബൈ​പാസ് നി​ർ​മാ​ണം വ​ള​രെ വേ​ഗ​ത്തി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​വി​ടെ റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മു​ള്ള സം​ര​ക്ഷ​ണ ഭി​ത്തി​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​രു​ന്നു. ഇ​പ്പോ​ൾ റോ​ഡി​ലെ ടാ​റിം​ഗ് ജോ​ലി​ക്ക​ൾ​ക്കാ​യു​ള്ള മെ​റ്റ​ലു​ക​ൾ നി​ര​ത്തു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.

ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ലെ ര​ണ്ടാം ഘ​ട്ട​മാ​യ ചെ​റു​വാ​ണ്ടൂ​ർ-​പൂ​വ​ത്തും​മൂ​ട് ഭാ​ഗ​ത്തെ ടാ​റിം​ഗ് ജോ​ലി​ക​ൾ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി. മൂന്നാം ഘ​ട്ട നി​ർ​മാ​ണ ടാ​റിം​ഗ് ജോ​ലി​ക​ൾ ഉ​ട​ൻ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​തി​ന​ഞ്ച് മീ​റ്റ​ർ വീ​തി​യി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

മൂ​ന്നാം ഘ​ട്ട​ത്തി​ലെ പാ​റ​ക്ക​ണ്ടം മു​ത​ൽ പ​ട്ടി​ത്താ​നം റൗ​ണ്ടാ​ന വ​രെ​യു​ള്ള റോ​ഡ് നി​ർ​മാ​ണം ഇ​പ്പോ​ഴും ആ​രം​ഭി​ച്ചി​ട്ടി​ല്ല. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഏ​റ്റു​മാ​നൂ​ർ ടൗ​ണി​ൽ ക​യ​റാ​തെ മ​ണ​ർ​കാ​ട് വ​രെ എ​ത്താം. അ​വി​ടെ നി​ന്ന് കെ​കെ റോ​ഡി​ൽ പ്ര​വേ​ശി​ച്ച് എ​വി​ടേ​ക്കും പോ​കാം.

ഇ​തോ​ടെ ച​ര​ക്ക് നീ​ക്കം ഉ​ൾ​പ്പ​ടെ​യു​ള്ള ഗ​താ​ഗ​ത സൗ​ക​ര്യം പ​തി​ൻമ​ട​ങ്ങാ​യി വ​ർ​ധി​ക്കും. പു​തി​യ ബ​ജ​റ്റി​ൽ ബൈ​പാസി​നാ​യി പാ​റ​ക്ക​ണ്ടം ജം​ഗ്ഷ​നി​ൽ പ​ട്ടി​ത്താ​നം റോ​ഡി​ലേ​ക്ക് മേ​ൽ​പ്പാ​ലം കി​ട്ടി​യ​ത് പ​ദ്ധ​തി​ക്ക് കൂ​ടു​ത​ൽ ഗു​ണം ചെ​യ്യും.​ അ​തോ​ടൊപ്പം ത​ന്നെ മൂ​ന്നാം റീ​ച്ചി​ലേ​​ക്കു​ള്ള നി​ർ​മാ​ണ​ത്തി​നു​ള്ള തു​ക ല​ഭി​ച്ച​തും പ​ദ്ധ​തി​ക്ക് കു​ടു​ത​ൽ വേ​ഗ​ത ന​ൽ​കും.

Related posts