വിദഗ്ധ സംഘത്തിന്‍റെ ഗതാഗത പരിഷ്കാരവും ഫലം കണ്ടില്ല! ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാനായാൽ മഹാഭാഗ്യം

ഏ​റ്റു​മാ​നൂ​ർ: പ​രി​ഷ്കാ​രം പാ​ളി​യ​തോ​ടെ ഏ​റ്റു​മാ​നൂ​ർ ടൗ​ണ്‍ വീ​ണ്ടും ഗതാഗത കു​രു​ക്കി​ലാ​യി. വ​ർ​ഷ​ങ്ങ​ളാ​യി ഏ​റ്റു​മാ​നൂ​രി​നെ ശ്വാ​സം മു​ട്ടി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ൾപ്പെടെ​യു​ള്ള വി​ദ​ഗ്ധ സം​ഘം ന​ട​ത്തി​യ ഗ​താഗ​ത പ​രിഷ്ക്കാ​ര​മാ​ണ് ഒ​ടു​വി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്.

ഇ​തോ​ടെ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് മി​ക്ക​വാ​റും ദി​വ​സ​ങ്ങ​ളി​ലും ന​ഗ​ര​ത്തെ ശ്വാ​സം മു​ട്ടി​ക്കു​ക​യാ​ണ്. പാ​ലാ റോ​ഡി​ലെ പേ​രൂ​ർ ജം​ഗ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പ് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പാ​ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട ബ​സു​ക​ൾ ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​ലെ പ​ടി​ഞ്ഞാ​റെ ന​ട​വ​ഴി​യി​ലൂ​ടെ എ​ത്തി പേ​രൂ​ർ ജം​ഗ്ഷ​നി​ൽ ആ​റാ​ട്ട് എ​തി​രേ​ൽ​പ് മ​ണ്ഡ​പ്പ​ത്തി​ന് സ​മീ​പം എ​ത്തി ആ​ളെ ക​യ​റ്റ​ണം. എ​ന്നാ​ൽ ഇ​വി​ടെ ഇ​പ്പോ​ഴും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​ഴ​യ പ​ടി ത​ന്നെ​യാ​ണ്.

ഏ​റ്റൂ​മാ​നൂ​ർ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് എ​റ​ണാ​കു​ളം റോ​ഡി​ൽ ത​വ​ള​ക്കു​ഴി ജം​ഗ്ഷ​ൻ വ​രെ​യും പാ​ലാ റോ​ഡി​ൽ പു​തി​യ ബൈ​പ്പാ​സി​ന് സ​മീ​പം വ​രെ​യും നീ​ളു​ക​യാ​ണ്.

സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​യി സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട​ങ്കി​ലും ഇ​ന്നേ​വ​രെ തെ​ളി​യി​ച്ചി​ട്ടി​ല്ല. സ​മാ​ന​മാ​യ രീ​തി​യി​ൽ ത​ന്നെ​യാ​ണ് തെ​ള്ള​കം ജം​ഗ്ഷ​നി​ലെ​യും ഗ​താ​ഗ​ത​കു​രു​ക്ക്. ജം​ഗ്ഷ​നി​ൽ ബ​സു​ക​ൾ​ക്ക് നി​ർ​ത്താ​നാ​വ​ശ്യ​മാ​യ ബ​സ് ബേ ​സൗ​ക​ര്യ​മി​ല്ലാ​ത്ത​താ​ണ് മി​ക്ക​വാ​റും തെ​ള്ള​കം ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണം. വൈ​കു​ന്നേ​രം സ​മ​യ​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ് ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Related posts