ജ​ന​രോ​ഷത്തിൽ അ​സ്വ​സ്ഥ​മാ​കു​ന്ന യൂ​റോ​പ്പ്

വ്യ​ത്യ​സ്ത കാ​ര​ണ​ങ്ങ​ളാ​ൽ ആ​രം​ഭി​ച്ച​താ​ണെ​ങ്കി​ലും യൂ​റോ​പ്പി​ലു​ട​നീ​ളം പ​ട​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു പി​ന്നി​ൽ സാ​മ്പ​ത്തി​ക അ​സ്ഥി​ര​ത​യും സ​ർ​ക്കാ​രു​ക​ളോ​ടു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​തൃ​പ്തി​യു​മാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​കൊ​ണ്ടു താ​ത്കാ​ലി​ക​മാ​യി അ​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ സാ​ധി​ച്ചേ​ക്കാ​മെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​തെ ഈ ​പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ശ​മ​ന​മു​ണ്ടാ​കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം, ഭ​വ​ന പ്ര​തി​സ​ന്ധി, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ചെ​ല​വു​ക​ൾ, ത​ക​രു​ന്ന പൊ​തു​സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യ്‌​ക്കെ​തി​രേ​യാ​ണു പ്ര​ക്ഷോ​ഭം. ഫ്രാ​ൻ​സി​ൽ ഉ​ട​ലെ​ടു​ത്ത ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ സ്പെ​യി​ൻ, ഇ​റ്റ​ലി, ബെ​ൽ​ജി​യം, പോ​ർ​ച്ചു​ഗ​ൽ തു​ട​ങ്ങി​യ മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പ​ട​ർ​ന്നു​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ, ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രേ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ടും അ​ൽ​ബേ​നി​യ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വും ന​ട​ക്കു​ന്നു​ണ്ട്.

ആ​ദ്യം സ​മാ​ധാ​ന​പ​ര​മാ​യി ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​ങ്ങ​ൾ പ​ല​യി​ട​ത്തും പൊ​ലി​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ലേ​ക്കും അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ലേ​ക്കും വ​ഴി​തി​രി​ഞ്ഞി​രി​ക്കു​ന്നു.

ഫ്രാ​ൻ​സി​ൽ അ​ക്ര​മ​സ്വ​ഭാ​വം പ്രാ​പി​ച്ച് പ്ര​ക്ഷോ​ഭം

വി​ദ്യാ​ഭ്യാ​സ ബ​ജ​റ്റി​ലെ വെ​ട്ടി​ക്കു​റ​യ്ക്ക​ലു​ക​ൾ​ക്കെ​തി​രേ വി​ദ്യാ​ർ​ഥി​ക​ൾ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​മാ​ണ് ഫ്രാ​ൻ​സി​ൽ വ​ൻ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​മാ​യി മാ​റി​യ​ത്. വി​ല​ക്ക​യ​റ്റ​വും ജീ​വ​ത​ച്ചെ​ല​വു​ക​ളും കാ​ര​ണം വ​ല​യു​ന്ന സാ​ധാ​ര​ണ​ക്കാ​രും തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​തോ​ടെ ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും രാ​ജ്യ​വ്യാ​പ​ക​മാ​യി അ​ഞ്ച​ര ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ തെ​രു​വി​ലി​റ​ങ്ങി. ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ൽ മാ​ത്രം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സ​മാ​ധാ​ന​പ​ര​മാ​യ പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ക​ട​ക​ൾ കൊ​ള്ള​യ​ടി​ക്ക​പ്പെ​ടു​ക​യും പൊ​തു​മു​ത​ലു​ക​ൾ​ക്ക് തീ​യി​ടു​ക​യും ചെ​യ്തു. ലി​മോ​ഗെ​സി​ലെ ടൗ​ൺ ഹാ​ളി​ന്‍റെ ക്ലോ​ക്ക് ട​വ​ർ തീ​പി​ടി​ത്ത​ത്തി​ൽ പൂ​ർ​ണ​മാ​യി ന​ശി​ച്ചു. ഫ്ര​ഞ്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​തു​വ​രെ 2,400ഓ​ളം പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ആ​യി​ര​ത്തോ​ളം പൊ​ലി​സു​കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ന്ന പ്ര​ക്ഷോ​ഭം തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ളും വി​ധ്വം​സ​ക ശ​ക്തി​ക​ളും മു​ത​ലെ​ടു​ക്കു​ന്ന​താ​യി തെ​ളി​വു​ക​ൾ നി​ര​ത്തി സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ പൊ​തു ക​ടം ജി​ഡി​പി​യു​ടെ 119 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, ബ​ജ​റ്റി​ൽ വ​രു​ത്താ​ൻ പോ​കു​ന്ന വെ​ട്ടി​ക്കു​റ​യ്ക്ക​ലു​ക​ൾ സാ​ധാ​ര​ണ​ക്കാ​രെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കു​മെ​ന്നാ​ണ് പ്ര​ക്ഷോ​ഭ​ക​രു​ടെ ഭ​യം.

2018ൽ ​ഇ​ന്ധ​ന നി​കു​തി​ക്കെ​തി​രേ രം​ഗ​ത്തു​വ​ന്ന ‘യ​ല്ലോ വെ​സ്റ്റ്’ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും നി​ല​വി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ്ര​ക​ട​മാ​ണ്.

ഇ​റ്റ​ലി​യി​ലും ബെ​ൽ​ജി​യ​ത്തി​ലും പൊ​ലി​സു​മാ​യി ഏ​റ്റു​മു​ട്ട​ൽ

ഇ​റ്റ​ലി​യി​ലെ മി​ലാ​ൻ, ബൊ​ളോ​ഞ്ഞ, ബ്രെ​സി​യ, ബെ​ർ​ഗാ​മോ, ടൂ​റി​ൻ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ക്ഷോ​ഭ​ക​ർ തെ​രു​വി​ലി​റ​ങ്ങി. മി​ലാ​നി​ൽ മാ​സ്ക് ധ​രി​ച്ചെ​ത്തി​യ പ്ര​ക്ഷോ​ഭ​ക​ർ ക​ട​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ൾ​ക്ക് തീ​യി​ടു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലി​സ് ക​ണ്ണീ​ർ​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും ഉ​പ​യോ​ഗി​ച്ചു. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു.

ബെ​ൽ​ജി​യ​ത്തി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ചെ​ല​വു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നെ​തി​രേ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ത​ല​സ്ഥാ​ന​മാ​യ ബ്ര​സ​ൽ​സി​ലും ലീ​ജ് ന​ഗ​ര​ത്തി​ലും ന​ട​ന്ന പ്ര​ക​ട​ന​ങ്ങ​ൾ​ക്കു​നേ​രേ പൊ​ലി​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു.

ഭ​വ​ന പ്ര​തി​സ​ന്ധി​യി​ൽ ക​ത്തി​യ​മ​ർ​ന്ന് പോ​ർ​ച്ചു​ഗ​ലും സ്പെ​യി​നും

പോ​ർ​ച്ചു​ഗ​ൽ ത​ല​സ്ഥാ​ന​മാ​യ ലി​സ്ബ​ണി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ജീ​വി​ത​ച്ചെ​ല​വി​നും ഭ​വ​ന പ്ര​തി​സ​ന്ധി​ക്കു​മെ​തി​രേ തെ​രു​വി​ലി​റ​ങ്ങി​യ​ത്. 2017ന് ​ശേ​ഷം രാ​ജ്യ​ത്ത് വീ​ടു​ക​ളു​ടെ വി​ല ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി ഉ​യ​ർ​ന്നു. വാ​ട​ക നി​ര​ക്കി​ലും വ​ൻ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. വ​രു​മാ​ന​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും വാ​ട​ക​യ്ക്കും ഭ​ക്ഷ​ണ​ത്തി​നും ഇ​ന്ധ​ന​ത്തി​നു​മാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന​ത് ജീ​വി​തം ദുഃ​സ​ഹ​മാ​ക്കു​ന്നു​വെ​ന്ന് പ്ര​ക്ഷോ​ഭ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. സെ​പ്റ്റം​ബ​റി​ൽ രാ​ജ്യ​ത്തെ പ​ണ​പ്പെ​രു​പ്പം 3.6 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നി​രു​ന്നു.

വാ​ട​ക കൂ​ട്ടു​ന്ന​തി​നും ഒ​ഴി​പ്പി​ക്ക​ലു​ക​ൾ​ക്കു​മെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​രി​നു സാ​ധി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണു സ്പെ​യി​നി​ൽ പ്ര​തി​ഷേ​ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. മാ​ഡ്രി​ഡ്, വ​ല​ൻ​സി​യ, ബാ​ഴ്‌​സ​ലോ​ണ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ അ​ര​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത 50ഓ​ളം മാ​ർ​ച്ചു​ക​ളാ​ണ് ന​ട​ന്ന​ത്.

വാ​ട​ക വ​ർ​ധ​ന താ​ങ്ങാ​നാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം 87 വ​യ​സു​ള്ള മാ​രി​കാ​ർ​മെ​ൻ അ​ബാ​സ്ക​ൽ എ​ന്ന വൃ​ദ്ധ​യെ വ​സ​തി​യി​ൽ​നി​ന്ന് ഒ​ഴി​പ്പി​ച്ച​താ​ണ് രാ​ജ്യ​ത്തു​ട​നീ​ളം ജ​ന​രോ​ഷം ആ​ളി​ക്ക​ത്തി​ച്ച​ത്. പ്ര​തി​ഷേ​ധ​ങ്ങ​ൾ ത​ണു​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി പെ​ദ്രോ സാ​ഞ്ച​സി​ന്‍റെ ന്യൂ​ന​പ​ക്ഷ സ​ഖ്യ സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്ത​ര നി​യ​മ​നി​ർ​മാ​ണ നി​ർ​ദേ​ശ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളാ​യ പീ​പ്പി​ൾ​സ് പാ​ർ​ട്ടി​യും വോ​ക്സും കൂ​ടാ​തെ കാ​റ്റ​ല​ൻ പ്രാ​ദേ​ശി​ക​ക​ക്ഷി​യാ​യ ‘ടു​ഗെ​ദ​ർ ഫോ​ർ കാ​റ്റ​ലോ​ണി​യ’​യും ബി​ല്ലി​നെ​തി​രേ വോ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​യ​ത്.

പാ​ർ​ല​മെ​ന്‍റി​ലെ പ​രാ​ജ​യ​ത്തോ​ടെ അ​ടു​ത്ത വേ​ന​ൽ​ക്കാ​ല​ത്ത് ന​ട​ക്കേ​ണ്ട പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് നേ​ര​ത്തേ​യാ​ക്കി അ​ടു​ത്ത​മാ​സം 29ന് ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

സ്പെ​യി​നി​ൽ നി​ല​വി​ൽ ഏ​ഴു ല​ക്ഷം വീ​ടു​ക​ളു​ടെ കു​റ​വു​ണ്ടെ​ന്നാ​ണ് ബാ​ങ്ക് ഓ​ഫ് സ്പെ​യി​നി​ന്‍റെ ക​ണ​ക്ക്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ വീ​ടു​ക​ളു​ടെ വി​ല 12.2 ശ​ത​മാ​ന​വും വാ​ട​ക​നി​ര​ക്ക് ശ​രാ​ശ​രി 8.5 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു.

ബാ​ഴ്‌​സ​ലോ​ണ​യി​ലും മാ​ഡ്രി​ഡി​ലു​മാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന വാ​ട​ക​നി​ര​ക്കു​ള്ള​ത്. മാ​ഡ്രി​ഡി​ൽ ഒ​റ്റ മു​റി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന് 72,000 മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ​യാ​ണു പ്ര​തി​മാ​സ വാ​ട​ക.

ഭ​ര​ണ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് അ​ൽ​ബേ​നി​യ

മ​റ്റു യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി അ​ൽ​ബേ​നി​യ​യി​ൽ രാ​ഷ്‌‌​ട്രീ​യ​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി എ​ഡി രാ​മ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​ണ് പ്ര​ക്ഷോ​ഭ​ക​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

ഭ​ര​ണ​കൂ​ട​ത്തി​ലെ അ​ഴി​മ​തി, തൊ​ഴി​ലി​ല്ലാ​യ്മ, ത​ക​രു​ന്ന വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം എ​ന്നി​വ​യ്ക്കെ​തി​രേ അ​ൽ​ബേ​നി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ടി​റാ​ന​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​വും വ​ൻ പ്ര​തി​ഷേ​ധം ന​ട​ന്നു. എ​ന്നാ​ൽ രാ​ജി ആ​വ​ശ്യ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി എ​ഡി രാ​മ ത​ള്ളി.

സ​മ​ര​മു​ഖ​ങ്ങ​ളി​ലെ വി​ധ്വം​സ​ക നു​ഴ​ഞ്ഞു​ക​യ​റ്റം

പാ​രീ​സ്: വി​ദ്യാ​ർ​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ത​ങ്ങ​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ആ​രം​ഭി​ച്ച സ​മാ​ധാ​ന​പ​ര​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലേ​ക്കാ​ണ് തീ​വ്ര​സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ളും വി​നാ​ശ​ക​ര​മാ​യ ശ​ക്തി​ക​ളും നു​ഴ​ഞ്ഞു​ക​യ​റി​യ​ത്.

ഫ്രാ​ൻ​സി​ലെ​യ​ട​ക്കം പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ ‘ബ്ലാ​ക്ക് ബ്ലോ​ക്സ്’ പോ​ലു​ള്ള അ​രാ​ജ​ക​വാ​ദ ഗ്രൂ​പ്പു​ക​ളും മു​ഖം​മൂ​ടി ധ​രി​ച്ച തീ​വ്ര​വാ​ദി​ക​ളും ബോ​ധ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്‌​ടി​ച്ചു. സ​മാ​ധാ​ന​പ​ര​മാ​യ പ്ര​ക​ട​ന​ങ്ങ​ളു​ടെ മ​റ​വി​ൽ ക​ട​ക​ൾ കൊ​ള്ള​യ​ടി​ക്കു​ക, ടൗ​ൺ ഹാ​ളു​ക​ൾ​ക്ക് തീ​യി​ടു​ക, പൊ​തു​മു​ത​ലു​ക​ൾ ന​ശി​പ്പി​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു ഈ ​വി​ധ്വം​സ​ക ശ​ക്തി​ക​ളു​ടെ ല​ക്ഷ്യം.

ന്യാ​യ​മാ​യ സ​മ​ര​ങ്ങ​ളു​ടെ മു​ഖം​മൂ​ടി​യി​ട്ട് അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന ഇ​ത്ത​രം തീ​വ്ര​സ്വ​ഭാ​വ​മു​ള്ള സം​ഘ​ടി​ത ശൃം​ഖ​ല​ക​ളെ​യും അ​രാ​ജ​ക​വാ​ദി​ക​ളെ​യും അ​മ​ർ​ച്ച ചെ​യ്യു​മെ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​രം വി​ധ്വം​സ​ക ശ​ക്തി​ക​ളെ പ്രാ​രം​ഭ​ത്തി​ൽ ത​ട​യു​ന്ന​തി​ൽ അ​ധി​കാ​രി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും സ​മ​ര​ങ്ങ​ളു​ടെ പ​വി​ത്ര​ത ത​ക​ർ​ക്കു​ന്ന​വ​രെ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഭ​ര​ണ​കൂ​ടം.

യ​ഥാ​ർ​ഥ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കു​ന്ന​തി​നൊ​പ്പം, സ​മാ​ധാ​ന​പ​ര​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​ന്ന ഇ​ത്ത​രം വി​ധ്വം​സ​ക ശ​ക്തി​ക​ളെ സ​മ​ര​ങ്ങ​ളി​ൽ​നി​ന്ന് വേ​ർ​തി​രി​ച്ചു കാ​ണേ​ണ്ട​തും അ​ടി​ച്ച​മ​ർ​ത്തേ​ണ്ട​തും നി​യ​മ​വ്യ​വ​സ്ഥ​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ യും ​മു​ന്നി​ലു​ള്ള വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

ഫ്രാ​ൻ​സി​ലെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്

യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യ ഫ്രാ​ൻ​സ്, സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ക​ടു​ത്ത രാ​ഷ്‌‌​ട്രീ​യ-​സാ​മൂ​ഹി​ക പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. സ്കൂ​ളു​ക​ളി​ലെ മോ​ശം സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും ഉ​യ​ർ​ന്ന ജീ​വി​ത​ച്ചെ​ല​വി​നു​മെ​തി​രേ വി​ദ്യാ​ർ​ഥി​ക​ൾ ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​ങ്ങ​ൾ, പി​ന്നീ​ട് രാ​ജ്യ​ത്തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളും ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​മാ​ധാ​ന​പ​ര​മാ​യ പ്ര​ക്ഷോ​ഭ​മാ​യി തു​ട​ങ്ങി​യ സ​മ​ര​ത്തി​ലേ​ക്ക് അ​വ​സ​ര​വാ​ദി​ക​ളും ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളും നു​ഴ​ഞ്ഞു​ക​യ​റി​യ​തോ​ടെ ഇ​തു വ​ലി​യ​തോ​തി​ലു​ള്ള അ​ക്ര​മ​ങ്ങ​ളി​ലും കൊ​ള്ള​യ​ടി​ക്ക​ലു​ക​ളി​ലും ക​ലാ​ശി​ച്ചു.

കേ​വ​ലം ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം എ​ന്ന​തി​ലു​പ​രി, പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള സാ​മ്പ​ത്തി​ക ന​യ​വൈ​ക​ല്യ​ങ്ങ​ളു​ടെ​യും അ​നി​യ​ന്ത്രി​ത​മാ​യ കു​ടി​യേ​റ്റ പ്ര​തി​സ​ന്ധി​യു​ടെ​യും ദു​ര​ന്ത​ഫ​ല​മാ​ണ് ഫ്രാ​ൻ​സ് ഇ​ന്ന് അ​നു​ഭ​വി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം പാ​ലി​ക്കാ​നും അ​തി​ർ​ത്തി സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച് രാ​ജ്യ​ത്ത് നി​യ​മ​വാ​ഴ്ച പൂ​ർ​ണ​മാ​യി ഉ​റ​പ്പാ​ക്കാ​നും സ​ർ​ക്കാ​രി​നു സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ, യൂ​റോ​പ്പി​ലെ​ത​ന്നെ ഏ​റ്റ​വും ശ​ക്ത​മാ​യ ഈ ​ജ​നാ​ധി​പ​ത്യ​രാ​ജ്യം കൂ​ടു​ത​ൽ വ​ലി​യ അ​സ്ഥി​ര​ത​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ

ജ​ന​രോ​ഷം ശ​ക്ത​മാ​യ​തോ​ടെ സ​ർ​ക്കാ​ര്‍ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​കു​ക​യും ന​യ​ങ്ങ​ൾ തി​രു​ത്താ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. പ്ര​ക്ഷോ​ഭ​രം​ഗ​ത്തു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​മാ​യും ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യും ഈ​യാ​ഴ്ച ച​ർ​ച്ച ആ​രം​ഭി​ക്കു​മെ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 3,000 താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ​ക്കൂ​ടി നി​യ​മി​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​മെ​ന്നും ഫ്ര​ഞ്ച് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഇ​ന്ധ​ന സ​ബ്‌​സി​ഡി വ​ർ​ധി​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം സൃ​ഷ്‌​ടി​ക്കു​ന്ന വ​ൻ പ്ര​തി​സ​ന്ധി

സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ മ​റ​വി​ൽ ന​ട​ന്ന വ്യാ​പ​ക അ​ക്ര​മ​ങ്ങ​ളും കൊ​ള്ള​യ​ടി​ക്ക​ലു​ക​ളും ഫ്രാ​ൻ​സി​നെ ക​ടു​ത്ത സു​ര​ക്ഷാ-​രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് ത​ള്ളി​യി​ട്ടി​രി​ക്കു​ന്ന​ത്. പ​ണ​പ്പെ​രു​പ്പ​വും നി​കു​തി​ഭാ​ര​വും സാ​ധാ​ര​ണ​ക്കാ​രു​ടെ നി​ത്യ​ജീ​വി​തം ദുഃ​സ​ഹ​മാ​ക്കി​യി​രി​ക്കു​ന്നു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​വും റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​വും തീ​ർ​ത്ത ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യും ഇ​തി​ന് ആ​ക്കം കൂ​ട്ടി.
ന​ഗ​ര​ങ്ങ​ളി​ൽ വീ​ടു​ക​ൾ കി​ട്ടാ​നി​ല്ലാ​ത്ത​തും വാ​ട​ക കു​ത്ത​നേ ഉ​യ​ർ​ന്ന​തും ജ​ന​ങ്ങ​ളി​ൽ അ​മ​ർ​ഷം വ​ർ​ധി​പ്പി​ച്ചു. കു​ടി​യേ​റ്റ​ക്കാ​രു​ടെ ത​ള്ളി​ക്ക​യ​റ്റ​മാ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പോ​രാ​യ്മ​യും വ​യോ​ജ​ന സം​ര​ക്ഷ​ണ​ത്തി​നാ​യി കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ക്കു​മ്പോ​ൾ യു​വാ​ക്ക​ളെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ മ​റ​വി​ൽ അ​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ട​വ​രി​ൽ ന​ല്ലൊ​രു പ​ങ്കും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രോ അ​ഭ​യാ​ർ​ഥി​ക​ളോ ആ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വി​ഷ​യം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു.

പാ​രീ​സ് ന​ഗ​ര​പ്രാ​ന്ത​ങ്ങ​ളി​ൽ കു​ടി​യേ​റ്റ​ക്കാ​ർ കൂ​ടു​ത​ലാ​യി അ​ധി​വ​സി​ക്കു​ന്ന മേ​ഖ​ല​ക​ൾ പൊ​ലി​സി​നു​പോ​ലും പ്ര​വേ​ശി​ക്കാ​ൻ മ​ടി​യു​ള്ള ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ചി​ല തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​ണ്ടെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്നു. പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ ചി​ല​ർ ഇ​സ്‌​ലാ​മി​ക, ക​മ്മ്യൂ​ണി​സ്റ്റ് പ​താ​ക​ക​ൾ ഏ​ന്തി​യ​ത് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

രാ​ഷ്‌​ട്രീ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ

അ​ടു​ത്ത വ​ർ​ഷം ഭ​ര​ണ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കു​ന്ന മാ​ക്രോ​ൺ സ​ർ​ക്കാ​രി​ന് ക​ടു​ത്ത രാ​ഷ്‌‌​ട്രീ​യ വെ​ല്ലു​വി​ളി​യാ​ണ് ഈ ​പ്ര​ക്ഷോ​ഭം ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ബ​ജ​റ്റ് ചു​രു​ക്ക​ലു​ക​ളും സാ​മ്പ​ത്തി​ക നി​യ​ന്ത്ര​ണ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഈ ​ജ​ന​രോ​ഷം ഉ​യ​ർ​ന്നു​വ​ന്നി​രി​ക്കു​ന്ന​ത്.
വ​രു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​സാ​ഹ​ച​ര്യം തീ​വ്ര വ​ല​തു​പ​ക്ഷ നേ​താ​വാ​യ മ​റീ​ൻ ലെ ​പെ​ന്നി​നും തീ​വ്ര ഇ​ട​തു​പ​ക്ഷ നേ​താ​വ് ജീ​ൻ ലൂ​ക് മെ​ലെ​ൻ​ഷോ​ണി​നും സ​ർ​ക്കാ​രി​നെ​തി​രേ രാ​ഷ്‌‌​ട്രീ​യ ആ​യു​ധ​മാ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് മാ​ക്രോ​ൺ

പാ​രീ​സ്: സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കി​ടെ രാ​ജ്യ​ത്തു വ്യാ​പ​ക അ​ക്ര​മ​വും കൊ​ള്ള​യും ന​ട​ത്തി​വ​ർ​ക്കെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ കൊ​ള്ള​യ​ടി​ച്ച​വ​ർ അ​തി​നു​ള്ള ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും രാ​ജ്യ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ അ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​ക്കു​മെ​ന്നും ടെ​ലി​വി​ഷ​നി​ലൂ​ടെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്ക​വെ മാ​ക്രോ​ൺ വ്യ​ക്ത​മാ​ക്കി.

അ​തി​തീ​വ്ര ഇ​ട​ത് ഗ്രൂ​പ്പു​ക​ളി​ൽ​നി​ന്നു​ള്ള ക​ലാ​പ​കാ​രി​ക​ളും ഒ​ട്ട​ന​വ​ധി ക്രി​മി​ന​ലു​ക​ളും ചേ​ർ​ന്നാ​ണു രാ​ജ്യ​ത്തു നി​യ​ന്ത്ര​ണാ​തീ​ത​മാ​യ അ​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ട​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി മേ​യ​ർ​മാ​രു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ നി​രോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ക്ഷോ​ഭ​മേ​ഖ​ല​ക​ളി​ൽ ക​ർ​ഫ്യൂ

പാ​രീ​സ്: രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ തു​ട​രു​ന്ന വ്യാ​പ​ക​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളും അ​ക്ര​മ​ങ്ങ​ളും കൊ​ള്ള​യും ത​ട​യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് വ്യ​ക്ത​മാ​ക്കി ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ​മ​ർ​പ്പി​ച്ച രാ​ജി ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ത​ള്ളി. രാ​ജ്യ​ത്ത് അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​വും സു​ര​ക്ഷാ​ഭീ​ഷ​ണി​യും നി​ല​നി​ൽ​ക്കു​ന്ന ഘ​ട്ട​ത്തി​ൽ സു​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​റ്റം പാ​ടി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​ദ​വി​യി​ൽ തു​ട​ര​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മാ​ക്രോ​ണി​ന്‍റെ ഓ​ഫി​സ് രാ​ജി നി​ര​സി​ച്ച​ത്.

ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജി സ​മ​ർ​പ്പി​ച്ച​ത്. സം​ഭ​വ​ങ്ങ​ളു​ടെ സ​മ്പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ടു വ്യ​ക്ത​മാ​ക്കി​യ ലൊ​റ​ന്‍റ് നൂ​നെ​സ്, ചി​ല ന​ഗ​ര​ങ്ങ​ളി​ൽ പൊ​ലി​സി​ന് പൂ​ർ​ണ​മാ​യി നി​യ​ന്ത്ര​ണം ന​ഷ്‌​ട​പ്പെ​ട്ടു​വെ​ന്നും തു​റ​ന്നു​സ​മ്മ​തി​ച്ചു.

അ​തേ​സ​മ​യം, പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ലു​ണ്ടാ​യ ര​ഹ​സ്യാ​ന്വേ​ഷ​ണ-​ആ​സൂ​ത്ര​ണ വീ​ഴ്ച​ക​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര​വും സു​താ​ര്യ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മാ​ക്രോ​ൺ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ അ​ടി​യ​ന്ത​ര​മാ​യി പു​തി​യ സു​ര​ക്ഷാ​ത​ന്ത്ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നും മാ​ക്രോ​ൺ നി​ർ​ദേ​ശി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ഴ്സെ ഉ​ൾ​പ്പ​ടെ​യു​ള്ള അ​ക്ര​മ​ബാ​ധി​ത ന​ഗ​ര​ങ്ങ​ളി​ൽ പൊ​തു​യോ​ഗ​ങ്ങ​ളും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​ക​ളും അ​ധി​കൃ​ത​ർ പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ നി​ർ​ദേ​ശം

അ​ക്ര​മ​ങ്ങ​ൾ ശ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്താ​ൻ ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി സെ​ബാ​സ്റ്റ്യ​ൻ ലെ​കോ​ർ​ണു നി​ർ​ദേ​ശം ന​ൽ​കി. മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ വ​ള​രെ നി​യ​ന്ത്രി​ത​വും പ്രാ​ദേ​ശി​ക​വു​മാ​യ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്താ​ൻ പ്രാ​ദേ​ശി​ക ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കു പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
ശ​നി​യാ​ഴ്ച വ​ൻ​തോ​തി​ലു​ള്ള അ​ക്ര​മ​സം​ഭ​വ​ങ്ങ​ളും പൊ​തു-​സ്വ​കാ​ര്യ സ്വ​ത്തു​ക്ക​ൾ​ക്ക് ക​ടു​ത്ത നാ​ശ​ന​ഷ്‌​ട​ങ്ങ​ളും സം​ഭ​വി​ച്ചു​വെ​ങ്കി​ലും ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ട്രം​പി​ന്‍റെ കു​ടി​യേ​റ്റ വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന് പു​തി​യ ആ​യു​ധം

വാ​ഷിം​ഗ്ട​ൺ ഡി​സി: ഫ്രാ​ൻ​സി​ൽ ഉ​ട​ലെ​ടു​ത്ത രൂ​ക്ഷ​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ അ​മേ​രി​ക്ക​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ൽ ത​ങ്ങ​ളു​ടെ കു​ടി​യേ​റ്റ വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു​ള്ള ആ​യു​ധ​മാ​ക്കി മാ​റ്റു​ക​യാ​ണ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​കൂ​ട​വും. ഉ​ദാ​ര​മാ​യ കു​ടി​യേ​റ്റ ന​യ​ങ്ങ​ളാ​ണു ഫ്രാ​ൻ​സി​ലെ പ്ര​ശ്ന​ങ്ങ​ളു​ടെ മൂ​ല​കാ​ര​ണ​മെ​ന്നും ഇ​തു ത​ട​ഞ്ഞേ മ​തി​യാ​കൂ​വെ​ന്നു​മാ​ണ് ട്രം​പ് ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യ​ത്.

ഉ​ദാ​ര ന​യ​ങ്ങ​ളും തു​റ​ന്ന അ​തി​ർ​ത്തി ന​യ​ങ്ങ​ളും തു​ട​ർ​ന്നാ​ൽ അ​മേ​രി​ക്ക​യും ഫ്രാ​ൻ​സി​ന്‍റെ സ​മാ​ന​മാ​യ അ​വ​സ്ഥ​യി​ലാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ട്രം​പും അ​നു​കൂ​ലി​ക​ളും ന​ൽ​കു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കു​ടി​യേ​റ്റ വി​രു​ദ്ധ രാ​ഷ്‌​ട്രീ​യ​ത്തി​ലൂ​ന്നി​യു​ള്ള പ്ര​ചാ​ര​ണം ന​ട​ത്താ​നാ​ണ് ട്രം​പും അ​ദ്ദേ​ഹ​ത്തി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment