വ്യത്യസ്ത കാരണങ്ങളാൽ ആരംഭിച്ചതാണെങ്കിലും യൂറോപ്പിലുടനീളം പടരുന്ന പ്രതിഷേധങ്ങൾക്കു പിന്നിൽ സാമ്പത്തിക അസ്ഥിരതയും സർക്കാരുകളോടുള്ള പൊതുജനങ്ങളുടെ അതൃപ്തിയുമാണ് വ്യക്തമാകുന്നത്. അടിച്ചമർത്തലുകൾകൊണ്ടു താത്കാലികമായി അക്രമങ്ങൾ തടയാൻ സാധിച്ചേക്കാമെങ്കിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കു പരിഹാരം കാണാതെ ഈ പ്രതിഷേധങ്ങൾക്ക് ശമനമുണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, ഭവന പ്രതിസന്ധി, വിദ്യാഭ്യാസ മേഖലയിലെ ചെലവുകൾ, തകരുന്ന പൊതുസേവനങ്ങൾ എന്നിവയ്ക്കെതിരേയാണു പ്രക്ഷോഭം. ഫ്രാൻസിൽ ഉടലെടുത്ത ശക്തമായ പ്രക്ഷോഭങ്ങൾ സ്പെയിൻ, ഇറ്റലി, ബെൽജിയം, പോർച്ചുഗൽ തുടങ്ങിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും പടർന്നുപിടിച്ചിരിക്കുകയാണ്. ഇതിനിടെ, ഭരണകൂടത്തിന്റെ അഴിമതിക്കെതിരേയും പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ടും അൽബേനിയയിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭവും നടക്കുന്നുണ്ട്. ആദ്യം സമാധാനപരമായി ആരംഭിച്ച പ്രതിഷേധങ്ങൾ പലയിടത്തും പൊലിസുമായുള്ള ഏറ്റുമുട്ടലിലേക്കും അക്രമസംഭവങ്ങളിലേക്കും വഴിതിരിഞ്ഞിരിക്കുന്നു. ഫ്രാൻസിൽ അക്രമസ്വഭാവം പ്രാപിച്ച് പ്രക്ഷോഭം വിദ്യാഭ്യാസ ബജറ്റിലെ വെട്ടിക്കുറയ്ക്കലുകൾക്കെതിരേ വിദ്യാർഥികൾ ആരംഭിച്ച പ്രതിഷേധമാണ് ഫ്രാൻസിൽ വൻ ജനകീയ പ്രക്ഷോഭമായി മാറിയത്. വിലക്കയറ്റവും ജീവതച്ചെലവുകളും കാരണം…
Read More