ആ​റു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം വീ​ണ്ടും മ​മ്മൂ​ട്ടിയോടൊപ്പം! മ​മ്മൂ​ട്ടി​യു​ടെ മ​ക​ളാ​യി അ​ഭി​ന​യി​ച്ച ഈ​വ സൂ​ര​ജ് ക്രി​സ്റ്റ​ഫ​ര്‍ വീ​ണ്ടും മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ല്‍

രാ​ജാ​ധി​രാ​ജ (2014) എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ത്തി​ല്‍ മ​മ്മൂ​ട്ടി​യു​ടെ മ​ക​ളാ​യി അ​ഭി​ന​യി​ച്ച ഈ​വ സൂ​ര​ജ് ക്രി​സ്റ്റ​ഫ​ര്‍ ആ​റു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം വീ​ണ്ടും മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു.

മ​മ്മൂ​ട്ടി​യു​ടെ​യും റാ​യ് ല​ക്ഷ്മി​യു​ടെ​യും മ​ക​ളാ​യ ശ്രീ​ദ​ര്‍​ഗ എ​ന്ന ക​ഥാ പാ​ത്ര​ത്തെ​യാ​ണ് ബാ​ല​താ​ര​മാ​യി​രു​ന്ന ഈ​വ രാ​ജാ​ധി​രാ​ജ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

ശ​ങ്ക​ര​നും മോ​ഹ​ന​നും, ഓ​ര്‍​ക്കൂ​ട്ട് ഒ​രു ഓ​ര്‍​മ​ക്കൂ​ട്ട്, ഈ ​അ​ടു​ത്ത​കാ​ല​ത്ത്, മാ​റ്റി​നി, ഹൗ​സ് ഫു​ള്‍, നി​ര്‍​ണാ​യ​കം, ഹാ​പ്പി ജേ​ര്‍​ണി, മെ​മ്മ​റീ​സ് എ​ന്നി​വ​യാ​ണ് ഈ​വ അ​ഭി​ന​യി​ച്ച മു​ന്‍ ചി​ത്ര​ങ്ങ​ള്‍.

ഒ​രു തെ​ലു​ങ്ക് ചി​ത്ര​ത്തി​ലും നി​ര​വ​ധി പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

പ​ഠ​ന​ത്തി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ച​തു കാ​ര​ണം കു​റ​ച്ചു​കാ​ലം സി​നി​മ​യി​ല്‍ നി​ന്നു മാ​റി​നി​ല്‍​ക്കേ​ണ്ടി​വ​ന്നു. അ​മ​ല്‍​നീ​ര​ദി​ന്‍റെ മ​മ്മൂ​ട്ടി ചി​ത്ര​മാ​യ ഭീ​ഷ്മ​പ​ര്‍​വ​ത്തി​ലൂ​ടെ​യാ​ണ് ഈ​വ വീ​ണ്ടും സി​നി​മ​യി​ല്‍ തി​ള​ങ്ങാ​നൊ​രു​ങ്ങു​ന്ന​ത്.

മ​മ്മൂ​ക്ക​യു​ടെ ചി​ത്ര​ത്തി​ലൂ​ടെ റീ​എ​ന്‍​ട്രി ഉ​ണ്ടാ​ക​ണ​മെ​ന്ന് വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു​വെ​ന്നും അ​തു സാ​ധി​ച്ച​തി​ല്‍ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഈ​വ പ​റ​ഞ്ഞു.

മ​ഞ്ജു​വാ​ര്യ​ര്‍​ക്കൊ​പ്പ​മു​ള്ള ഒ​രു പ​ര​സ്യ​ചി​ത്രം ക​ണ്ടി​ട്ടാ​യി​രു​ന്നു ഈ​വ​യെ അ​മ​ല്‍ നീ​ര​ദ് പു​തി​യ സി​നി​മ​യി​ലേ​ക്ക് വി​ളി​ച്ച​ത്.

ആ​റു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച് ക​ണ്ട​പ്പോ​ള്‍ മ​മ്മൂ​ക്ക തി​രി​ച്ച​റി​ഞ്ഞ​തും കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യ​തും മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​ണെ​ന്ന് ഈ​വ പ​റ​ഞ്ഞു.

ന​ല്ലൊ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഈ​വ ഈ ​സി​നി​മ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ആ​ലു​വ ജ്യോ​തി​നി​വാ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ കോ​മേ​ഴ്‌​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഈ​വ.

ഈ​വ​യു​ടെ അ​നു​ജ​ത്തി ആ​യി​ന സൂ​ര​ജും ബാ​ല​താ​ര​മാ​ണ്. പു​ലി​മു​രു​ക​ന്‍, പ​ഞ്ച​വ​ര്‍​ണ ത​ത്ത ഉ​ള്‍​പ്പെ​ടെ ആ​റോ​ളം ചി​ത്ര​ങ്ങ​ളി​ല്‍ ആ​യി​ന അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പൃ​ഥ്വി​രാ​ജി​ന്‍റെ തീ​ര്‍​പ്പ് ആ​ണ് ഇ​നി റി​ലീ​സ് ചെ​യ്യാ​നു​ള്ള ചി​ത്രം.

-റ​ഹിം പ​ന​വൂ​ര്‍

Related posts

Leave a Comment