എവറസ്റ്റിന്‍റെ ഉയരം 86 സെന്‍റിമീറ്റർ കൂടി! പുതിയ ഉയരം 8,848.86 മീറ്റർ; ഉ​​​യ​​​രം സം​​​ബ​​​ന്ധി​​​ച്ച് ചൈ​​​ന​​​യും നേ​​​പ്പാ​​​ളും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്ക​​​ത്തി​​​ന് ഇ​​​തോ​​​ടെ പ​​രി​​ഹാ​​ര​​മാ​​​യി

കാഠ്മ​​​​ണ്ഡു/​​​​ബെ​​​​യ്ജിം​​​​ഗ്: ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര​​​​മു​​​​ള്ള കൊ​​​​ടു​​​​മു​​​​ടി​​​​യാ​​​​യ എ​​​​വ​​​​റ​​​​സ്റ്റി​​​​ന്‍റെ ഉ​​​​യ​​​​രം 8848.86 മീ​​​​റ്റ​​​​ർ എ​​​​ന്നു പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യി​​​​ച്ചു.

ചൈ​​​​നീ​​​സ്, നേ​​​​പ്പാ​​​ൾ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​മാ​​​ർ വെ​​​ർ​​​ച്വ​​​ൽ യോ​​​ഗ​​​ത്തി​​​ൽ സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

1954ൽ ​​​​ഇ​​​​ന്ത്യ ന​​​​ട​​​​ത്തി​​​​യ സ​​​​ർ​​​​വേ​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ ഉ​​​​യ​​​​ര​​​​ത്തേ​​​​ക്കാ​​​​ൾ 86 സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​ർ അ​​​​ധി​​​​ക​​​​മാ​​​​ണി​​​​ത്.

എ​​​വ​​​റ​​​സ്റ്റി​​​ന്‍റെ ഉ​​​യ​​​രം സം​​​ബ​​​ന്ധി​​​ച്ച് ചൈ​​​ന​​​യും നേ​​​പ്പാ​​​ളും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്ക​​​ത്തി​​​ന് ഇ​​​തോ​​​ടെ പ​​രി​​ഹാ​​ര​​മാ​​​യി. ചൈ​​​ന-​​​നേ​​​പ്പാ​​​ൾ അ​​​തി​​​ർ​​​ത്തി​​​യി​​​ലാ​​​ണ് എ​​​വ​​​റ​​​സ്റ്റ് സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത്.

പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​ക​​​ർ​​​ക്ക് ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും എ​​​വ​​​റ​​​സ്റ്റ് ക​​​യ​​​റാ​​​നാ​​​കും.

റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 7.8 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ 2015ലെ ​​​​അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ ഭൂ​​​​ക​​​​ന്പം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ മൂ​​​​ലം എ​​​​വ​​​​റ​​​​സ്റ്റി​​​​ന്‍റെ ഉ​​​​യ​​​​രം വ​​​​ർ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്ന നി​​​​ഗ​​​​മ​​​​ന​​​​ത്തി​​​​ലാ​​​​ണു നേ​​​​പ്പാ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ കൃ​​​​ത്യ​​​​മാ​​​​യ ഉ​​​​യ​​​​രം നി​​​​ർ​​​​ണ​​​​യി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

2017ലാ​​​​ണ് നേ​​​​പ്പാ​​​​ൾ എ​​​​വ​​​​റ​​​​സ്റ്റി​​​​ന്‍റെ ഉ​​​​യ​​​​രം നി​​​​ർ​​​​ണ​​​​യം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​മാ​​​​ണ് ഇ​​​​തു പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​ത്.

ത്രിമാനഗണിത സ​​​ന്പ്ര​​​ദാ​​​യം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രു​​​ന്നു 1954ൽ ​​​ഇ​​​ന്ത്യ എ​​​വ​​​റ​​​സ്റ്റി​​​ന്‍റെ ഉ​​​യ​​​രം ക​​​ണ​​​ക്കാ​​​ക്കി​​​യ​​​ത്.

ഇ​​​ന്ത്യ​​​യു​​​ടെ മൂ​​​ന്നാ​​​മ​​​ത്തെ സ​​​ർ​​​വേ ആ​​​യി​​​രു​​​ന്നു അ​​​ത്. 1975ൽ ​​​​ചൈ​​​​ന​​​​യു​​​​ടെ നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ ഉ​​​​യ​​​​രം 8848.11 മീ​​​​റ്റ​​​​റാ​​​​യി​​​​രു​​​​ന്നു.

സാ​​​റ്റ​​​ലൈ​​​റ്റ് സ​​​ർ​​​വേ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ച് 1987ൽ ​​​ഇ​​​റ്റ​​​ലി ന​​​ട​​​ത്തി​​​യ സ​​​ർ​​​വേ​​​യി​​​ൽ എ​​​വ​​​റ​​​സ്റ്റി​​​ന്‍റെ ഉ​​​യ​​​രം 8872 മീ​​​റ്റ​​​ർ ആ​​​യി​​​രു​​​ന്നു.

Related posts

Leave a Comment