സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ല്‍ സൂ​ക്ഷി​ച്ച വ​ന്‍ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി: കോ​രു​ത്തോ​ട് സ്വ​ദേ​ശി​ക്കാ​യി അന്വേഷണം

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം പു​ത്ത​ന്‍​ച​ന്ത​യി​ല്‍ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വ​ന്‍ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ കോ​രു​ത്തോ​ട് സ്വ​ദേ​ശി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കോ​രു​ത്തോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​ന​ധി​കൃ​ത പാ​റ ഖ​ന​ന​ത്തി​നാ​യി എ​ത്തി​ച്ച് സൂ​ക്ഷി​ച്ചി​രു​ന്ന സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പു​ത്ത​ന്‍​ച​ന്ത ടൗ​ണി​ല്‍ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ഫ്‌​ളാ​റ്റി​ന്റെ മൂ​ന്നാം നി​ല​യി​ലാ​ണ് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.
പാ​റ ഖ​ന​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​രു​ന്നൂ​റോ​ളം പ​ശ, കേ​പ്പ് അ​ട​ക്ക​മു​ള്ള സ്‌​പോ​ട​ക വ​സ്തു​ക്ക​ളാ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്.

ഈ ​മേ​ഖ​ല​യി​ല്‍ അ​ന​ധി​കൃ​ത പാ​റ ഖ​ന​നം ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

Related posts

Leave a Comment